For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയ്ക്കു തടിയ്ക്കാതിരിക്കാന്‍...

By Staff
|

ദീപങ്ങള്‍ക്കൊപ്പം മധുര പലഹാരത്തിൻറെയും ഉല്‍സവം കൂടിയാണ് ദീപാവലി. എത്ര ശ്രദ്ധിച്ചാലും തടി കൂട്ടുന്ന മധുര പലഹാരങ്ങളില്‍ നിന്ന് പലര്‍ക്കും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. ചിലരാകട്ടെ തടി കൂടുമെന്ന് ഭയന്ന് ഉല്‍സവത്തിൻറെ ഭാഗമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നു.

കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനാവശ്യ ഊര്‍ജം മധുര പലഹാരങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ എത്തുന്നത് തടയാന്‍ കഴിയും. ഇതുവഴി ആഘോഷങ്ങളുടെ ഭാഗമായി അത്യാവശ്യം ഭക്ഷണം കഴിക്കാം. ഇത് ഒരിക്കലും ഭക്ഷണം വാരിവലിച്ച് കഴിക്കാനുള്ള ലൈസന്‍സ് അല്ല.

സ്വയം തയാറാവുക

സ്വയം തയാറാവുക

ദീപാവലിക്ക് ദിവസങ്ങള്‍ക്ക് മുമ്പേ ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ബോധവാന്‍ ആവുക. ദീപാവലി ദിവസം രാവിലെ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന് പകരം അത്യാവശ്യം മാത്രം കാലറിയുള്ള ഭക്ഷണം മാത്രം കഴിക്കുക. വൈകുന്നേരം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോകുമ്പോള്‍ കഴിക്കാനുള്ള ഭക്ഷണത്തെ കുറിച്ച് ബോധവാന്‍ ആവുക.

ചായ, കാപ്പി കുറയ്ക്കുക

ചായ, കാപ്പി കുറയ്ക്കുക

ചായ, കാപ്പി അളവു കുറയ്ക്കുക. ഇതുവഴി 200 മുതല്‍ 250 കാലറി വരെ കൊഴുപ്പ്‌

ശരീരത്തില്‍ നിന്ന്കുറക്കാന്‍ കഴിയും.

കോളയുടെ അളവ് കുറക്കുക

കോളയുടെ അളവ് കുറക്കുക

ഊണിനൊപ്പം ഒരു കോള അധികമായി കുടിക്കുന്നത് വഴി 145 കാലറി ഊര്‍ജമാണ് ശരീരത്തില്‍ എത്തുക. ഇത് കുറച്ചാല്‍ കുറച്ചധികം ഭക്ഷണം കഴിക്കാം.

വ്യായാമത്തില്‍ ശ്രദ്ധിക്കുക

വ്യായാമത്തില്‍ ശ്രദ്ധിക്കുക

ദീപാവലിക്ക് മുമ്പും ശേഷവും അത്യാവശ്യം വ്യായാമത്തിന് സമയം കണ്ടെത്തുക . ഇതുവഴി ശരീരത്തിൻറെ അമിത ഭാരം കുറക്കാനും മധുര പലഹാരങ്ങളില്‍ നിന്ന് ശരീരം കൊഴുപ്പ് ആഗീരണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാം.

മദ്യപാനം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കുക

ദീപാവലിക്ക് മുമ്പും ശേഷവും മദ്യപാനം തീര്‍ത്തും ഒഴിവാക്കുക. ശരീരത്തില്‍ അധികം കാലറി എത്താതിരിക്കുന്നതിന് പുറമെ ശരിയായ രീതില്‍ ആഘോഷത്തില്‍ പങ്കെടുക്കാനും സാധിക്കും.

നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും

നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും

നാരുകളടങ്ങിയ ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളവും കുടിക്കുക.

കുറച്ച് ഭക്ഷണം കഴിക്കുക

കുറച്ച് ഭക്ഷണം കഴിക്കുക

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് കുറച്ചുമാത്രം മധുരപലഹാരങ്ങള്‍ കഴിക്കുക. ഇതുവഴി അധികം സുഹൃത്തുക്കളുടെവീടുകളില്‍ നിന്ന് പലഹാരങ്ങള്‍ കഴിക്കാം.

കുറഞ്ഞ കാലറിയുള്ള ഭക്ഷണം തെരഞ്ഞെടുക്കുക

കുറഞ്ഞ കാലറിയുള്ള ഭക്ഷണം തെരഞ്ഞെടുക്കുക

മധുര പലഹാരങ്ങള്‍ രണ്ട് വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ഇതില്‍ നിങ്ങളുടെ ആതിഥേയനെ നിരാശപ്പെടുത്താതിരിക്കാന്‍ കുറഞ്ഞ കാലറിയുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിക്കുക.

അത്താഴം

അത്താഴം

അത്താഴ സമയത്ത് എന്താണ് കഴിക്കുന്നത് എന്നത് സംബന്ധിച്ച് ബോധവാന്‍ ആയിരിക്കുക. എന്തെങ്കിലും കുറഞ്ഞ കാലറിയുള്ള ഭക്ഷണമോ അല്ലെങ്കിൽ ഒരു ഗ്ളാസ് ബട്ടര്‍മില്‍ക്കോ കഴിക്കുകയോ അല്ളെങ്കില്‍ അത്താഴം ഒഴിവാക്കുകയോ ചെയ്യാം. കാര്‍ബണേറ്റഡ് ദ്രാവകങ്ങള്‍ ഒരിക്കലും കഴിക്കരുത്. വൈകുന്നേരം എത്രമാത്രം പലഹാരങ്ങള്‍ കഴിച്ചുവെന്നത് രാത്രി ഭക്ഷണത്തിന് മുമ്പ് മനസില്‍ വെക്കുക.

സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോള്‍

സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോള്‍

സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോള്‍ മധുര പലഹാരങ്ങള്‍ക്ക് പകരം കുറച്ച് നട്ട്സ് കഴിക്കുക. ശരീരത്തിന് ഗുണമുള്ളതും കുറഞ്ഞ കാലറി മാത്രം അടങ്ങിയതുമാണ് ഇവ.

English summary

10 Ways Cut Down Calories Diwali

Diwali is known as festival of lights and sweets. You cannot keep away from calories during Diwali. However, if you follow smart ways of cutting down calories, you can definitely stay away from calories this Diwali. Read on to find the top 10 ways to cut down calories during Diwali.
X
Desktop Bottom Promotion