For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിം ബാഗിലുണ്ടായിരിക്കേണ്ട 10 കാര്യങ്ങള്‍

By Super
|

ജിമ്മിലേക്ക്‌ വ്യായാമം ചെയ്യുമ്പോള്‍ ധരിക്കാനുള്ള വസ്‌ത്രങ്ങള്‍ മാത്രം കൊണ്ടുപോയാല്‍ പോര. ജിമ്മില്‍ പോയതിന്റെ ഫലം പൂര്‍ണമായി അനുഭവപെടണമെങ്കില്‍ മറ്റ്‌ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധേക്കേണ്ടതുണ്ട്‌.

ജിമ്മില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ വൃത്തിയും ഉത്സാഹവും അനുഭവപ്പെടാന്‍ ജിം ബാഗില്‍ തീര്‍ച്ചയായും കരുതേണ്ട ചില വസ്‌തുക്കള്‍ ഉണ്ട്‌.

ജിം ടവല്‍

ജിം ടവല്‍

ജിം ബാഗില്‍ രണ്ട്‌ ടവലുകള്‍ കരുതണം. ഒന്ന്‌ ഉപോഗിക്കുന്നതിന്‌ മുമ്പും ശേഷവും ഉപകരണങ്ങള്‍ തുടയ്‌ക്കാനും മറ്റൊന്ന്‌ നിങ്ങളുടെ ഉപയോഗിത്തിനും.

ഡിയോഡറന്റ്‌

ഡിയോഡറന്റ്‌

ജിമ്മില്‍ പോകുമ്പോള്‍ തീര്‍ച്ചയായും കരുതേണ്ട ഒന്നാണ്‌ ഡിയോഡ്രന്റ്‌. വ്യായാമങ്ങള്‍ക്ക്‌ ശേഷം പുറത്തേയ്‌ക്ക്‌ പോകുമ്പോള്‍ ഡിയോഡ്രന്റ്‌ ഉപയോഗിക്കുന്നത്‌ ശരീരത്തിന്‌ ഉന്മേഷം തോന്നാനും ദുര്‍ഗന്ധം അനുഭവപ്പെടാതിരിക്കാനും സഹായിക്കും

ന്യൂട്രീഷന്‍ ബാര്‍

ന്യൂട്രീഷന്‍ ബാര്‍

ഓഫീസില്‍ നിന്നും നേരിട്ട്‌ ജിമ്മിലേയ്‌ക്ക്‌ പോവുകയാണെങ്കില്‍ കഴിക്കാന്‍ ബാഗില്‍ ന്യൂട്രീഷന്‍ ബാര്‍ കരുതുന്നത്‌ നല്ലതാണ്‌.

 ഷേവിങ്‌ കിറ്റ്‌

ഷേവിങ്‌ കിറ്റ്‌

ജിമ്മിലെ പരിശീലനങ്ങള്‍ക്ക്‌ ശേഷം വീട്ടിലേക്ക്‌ പോകാതെ നേരെ ഓഫീസിലേയ്‌ക്ക്‌ പോകേണ്ട ആവശ്യം ഉണ്ടാവുകയാണെങ്കില്‍ പ്രസന്നമായി പോകുന്നതിന്‌ ഷേവിങ്‌ കിറ്റി ജിം ബാഗില്‍ ഉണ്ടാകുന്നത്‌ നല്ലതാണ്‌. ജിമ്മില്‍ നിന്ന്‌ തന്നെ തയ്യാറായി ഓഫീസിലേയ്‌ക്ക്‌ പോകാന്‍ ഇത്‌ സഹായിക്കും.

വേദന സംഹാരി

വേദന സംഹാരി

മസിലുകള്‍ക്കോ സന്ധികള്‍ക്കോ വേദന ഉണ്ടാവുകയാണെങ്കില്‍ പുരട്ടാന്‍ ബാഗില്‍ വേദനയ്‌ക്കുള്ള ക്രീം കരുതുന്നത്‌ നല്ലതാണ്‌. വ്യായാമങ്ങള്‍ തുടങ്ങുന്നതിന്‌ മുമ്പും ഇത്‌ പുരട്ടാം. വേദന പെട്ടന്ന്‌ മാറുന്നതിനും ഉപയോഗിക്കാം.

 മ്യൂസിക്‌ പ്ലേയര്‍

മ്യൂസിക്‌ പ്ലേയര്‍

വ്യായാമ സമയം മുഴുവന്‍ ഉന്മേഷവും വിനോദവും നല്‍കാന്‍ സംഗീതത്തിന്‌ കഴിയും. ധ്രുതഗതിയിലുള്ള പാട്ടുകള്‍ ശേഖരിച്ചിട്ടുള്ള മ്യൂസിക്‌ പ്ലേയര്‍ ജിം ബാഗില്‍ കരുതിയാല്‍ പരിശീലന സമയത്ത്‌ കേള്‍ക്കാം.

സാനിറ്റൈസര്‍

സാനിറ്റൈസര്‍

രോഗാണു സംക്രമണം ഉണ്ടാകാന്‍ സാധ്യത കൂടിയ സ്ഥലങ്ങളില്‍ ഒന്നാണ്‌ ജിം. അതിനാല്‍ ജിം ബാഗില്‍ സാനിറ്റൈസര്‍ കരുതുന്നത്‌ നല്ലതാണ്‌.

എണ്ണരഹിത ഫെയ്‌സ്‌ വാഷ്‌

എണ്ണരഹിത ഫെയ്‌സ്‌ വാഷ്‌

നിരന്തരം വ്യായാമം ചെയ്യുമ്പോള്‍ വിയര്‍പ്പുണ്ടാവുക സാധാരണമാണ്‌. മുഖം കൂടുതലായി വിയര്‍ക്കുന്നത്‌ മുഖക്കുരുവിനുള്ള സാധ്യത കൂട്ടും. ഇത്‌ ഒഴിവാക്കാന്‍ വ്യായാത്തിന്‌ ശേഷം സാലിസിലിക്‌ ആസിഡോടു കൂടിയ എണ്ണ-രഹിത ഫേസ്‌ വാഷുകള്‍ ഉപയോഗിച്ച്‌ മുഖം കഴുകുന്നത്‌ നല്ലതാണ്‌.

വെള്ളക്കുപ്പി

വെള്ളക്കുപ്പി

വ്യായാമം ചെയ്യുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജിം ബാഗില്‍ വെള്ളത്തിന്റെ കുപ്പി കരുതിയാല്‍ പരിശീലനത്തിന്‌ ഇടയിലും വെള്ളം കുടിക്കാന്‍ കഴിയും. ഇത്‌ നിര്‍ജ്ജലീകരണം തടയും.

പകരം വസ്‌ത്രം

പകരം വസ്‌ത്രം

ജിമ്മില്‍ നിന്നും വീട്ടിലേയ്‌ക്ക്‌ തിരിച്ചു പോകുമ്പോള്‍ ജിമ്മിലുപയോഗികച്ച വസ്‌ത്രങ്ങള്‍ മാറ്റി വേറെ ധരിക്കാന്നത്‌ നല്ലതാണ്‌. അല്ലെങ്കില്‍ ഈര്‍പ്പം കാരണം ജിം വസ്‌ത്രങ്ങള്‍ പെട്ടന്ന്‌ ചീത്തയാകാന്‍ സാധ്യത ഉണ്ട്‌.

English summary

Gym Bag Essentials for Men

If you are used to hitting the gym with nothing but your gym clothes, then odds are that you’d end looking not as great as you feel after a workout session. And, there can be multiple reasons attributed to it - sweaty skin and droopy posture anyone? To help you achieve the perfect after-gym look. Here is a list of 10 gym bag essentials that you
X
Desktop Bottom Promotion