അഭിനയത്തേക്കാളേറെ, ശരീരഭംഗിയും മസില്‍ മുഴുപ്പും കൊണ്ടാണ് പല ബോളിവുഡ് താരങ്ങളും പ്രശസ്തരായിരിക്കുന്നത്. ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍, ജോണ്‍ എബ്രഹാം എന്നിങ്ങനെ ഈ നിര പോകുന്നു. ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടത് അക്ഷയ് കുമാറിനെയാണ്. കാരണം മസിലും കൊണ്ട് ആദ്യം വന്നത് ഇദ്ദേഹം തന്നെ.
ഭക്ഷണം ഉപയോഗിച്ചോ മരുന്നുകള്‍ കുത്തി വച്ചോ അല്ല അക്ഷയ് ശരീരം കാത്തു സൂക്ഷിക്കുന്നത്. വ്യായാമത്തിലൂടെയും അതുപോലെ ചിട്ടയായ ജീവിത രീതിയിലൂടെയുമാണ്. മാര്‍ഷ്യല്‍ ആട്്‌സ്, ബോക്‌സിംഗ്, യോഗ, നീന്തല്‍ തുടങ്ങിയവ അക്ഷയിന്റെ വ്യായാമ ക്രമത്തില്‍ പെടുന്നു. മകനൊപ്പം ഇടയ്ക്കിടെ ട്രക്കിംഗിനും പോകുവാനും അക്ഷയ് സമയം കണ്ടെത്തുന്നു.
സമയമില്ലെന്ന കാരണം പറഞ്ഞ് വ്യായാമം അക്ഷയ് മുടക്കാറില്ല. ഷൂട്ടിംഗ് തിരക്കിനിടയിലും രാവിലെയോ രാത്രിയോ ഇദ്ദേഹം ജിമ്മില്‍ സമയം ചെലവഴിക്കും. ഇടയ്ക്ക് ബാസ്‌കറ്റ് ബോളും കളിക്കും.
ഭക്ഷണകാര്യത്തില്‍ ഡയറ്റിംഗ് സ്വീകരിക്കാറില്ലെന്നതാണ് അക്ഷയിന്റെ പ്രത്യേകത. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് തന്റെ ആരോഗ്യരഹസ്യമെന്നും അക്ഷയ് വെളിപ്പെടുത്തു. വലിച്ചു വാരി കഴിയ്ക്കാറില്ല. മാത്രമല്ലാ, ചായയും കാപ്പിയുമൊന്നും കുടിയ്ക്കാറുമില്ല. മദ്യപാനം, പുകവലി ശീലങ്ങളുമില്ല.
ഉറക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചക്ക് അദ്ദേഹം തയ്യാറല്ല. നേരെത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക എന്നതാണ് ശീലം. ഷൂട്ടിംഗില്ലെങ്കില്‍ രാത്രി 7.30ന് കിടക്കും. രാവിലെ 4.30ന് ഉണരുകയും ചെയ്യും.
അറിഞ്ഞില്ലേ, ഈ കില്ലാഡിയുടെ മസില്‍ രഹസ്യം. ഒരു കൈ നോക്കണോ...