Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സുരേഷ് ഗോപിയുടെ ഡയറ്റ്

Posted by:
Updated: Friday, August 17, 2012, 12:55 [IST]

08 17 Diet Food Suresh Gopi
 

തോക്കു ചൂണ്ടാന്‍ സുരേഷ് ഗോപിക്ക് കരുത്താവുന്നത് പൊക്കവും പിന്നെ വണ്ണവും കൂടിയാണ്. ഈര്‍ക്കില്‍ പോലെ മെലിഞ്ഞിരിക്കുന്നവര്‍ തോക്ക് ചൂണ്ടിയാല്‍ വലിയ പേടിയൊന്നും ആര്‍ക്കും തോന്നുകയുമില്ല.

എന്നാല്‍ തടി കുറച്ച് ശരീരം ഫിറ്റാക്കാന്‍ ഉറച്ചിരിക്കുകയാണ് സുരേഷ് ഗോപിയിപ്പോള്‍. ഇതിനായി പ്രിയ വിഭവങ്ങള്‍ പലതും വേണ്ടെന്നു വച്ചു.

ചോറിന്റെ അളവ് കുറച്ചതു തന്നെ പ്രധാന മാറ്റം. ഇത് വിശപ്പുണ്ടാക്കാതിരിക്കാന്‍ ഉച്ചവരെയുള്ള സമയത്ത് മൂന്നു ഗ്ലാസെങ്കിലും മോര് കുടിയ്ക്കും. ധാരാളം കഴിച്ചിരുന്ന തൈര് പൂര്‍ണമായും ഒഴിവാക്കി. തൈരില്‍ കൊഴുപ്പടങ്ങിയിട്ടുണ്ടെന്നതാണ് കാരണം. രാവിലെ രണ്ട്, രണ്ടര ഇഡ്ഢലി മാത്രം.

വൈകീട്ടത്തെ ചായയില്‍ മധുരമില്ല. രാത്രിയോ റവ, ഓട്‌സ് തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങള്‍. ഇവയുണ്ടാക്കുമ്പോള്‍ ചേര്‍ത്തിരുന്ന പാലിന്റെ അളവും കുറച്ചു.

ഇറച്ചി കഴിയ്ക്കാറില്ല. പകരം മീന്‍ ധാരാളം കഴിയ്ക്കും. ഇതിലും വറവിന്റെ അളവ് കുറയ്ക്കുകയാണ്.

മൂന്നുനേരം കഴിയ്ക്കുന്ന ഭക്ഷണം അഞ്ചു നേരമാക്കിയാണ് കഴിയ്ക്കുന്നത്. ഭക്ഷണത്തിന്റെ അളവ് കൂടാതിരിക്കാനുള്ള ഒരു വഴി കൂടിയാണിത്.

ദിവസം കാല്‍കിലോ മധുരപലഹാരങ്ങളെങ്കിലും കഴിച്ചിരുന്ന സുരേഷ് ഗോപി പ്രിയപ്പെട്ട കോഴിക്കോട് ഹല്‍വ വരെ വേണ്ടെന്നു വച്ചു,

എങ്കിലും ഒരു ഭക്ഷണവും പൂര്‍ണമായി എഴുതിത്തള്ളുന്ന രീതിയൊന്നും ഈ സ്റ്റാറിനില്ല. ആര്‍ത്തി വരാതിരിക്കാന്‍ വല്ലപ്പോഴും അല്‍പം എന്നതാണ് ഇദ്ദേഹത്തിന്റെ രീതി.

വിശപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും പറ്റിയ നല്ല മാര്‍ഗമാണ് സാലഡുകള്‍ എന്ന കാര്യവും സുരേഷ് ഗോപി സമ്മതിക്കുന്നു.

ഇഷ്ടമുള്ള പല സാധനങ്ങളോടും നോ പറയേണ്ടത് ഫിറ്റായിരിക്കാന്‍ പ്രധാനമാണെന്ന് സുരേഷ് ഗോപിയും സമ്മതിക്കുന്നു.

Story first published:  Friday, August 17, 2012, 12:53 [IST]
English summary
Superstar Suresh Gopi is following diet and control his food for a better and fit body. Read to know more about this,
Subscribe Newsletter