Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഭാവനയുടെ 'ചാള'പ്രേമം

Posted by:
Updated: Tuesday, August 7, 2012, 17:25 [IST]

08 07 Favourite Food Bhavana
 

ഡയറ്റിന്റെ കാര്യത്തില്‍ അധികം ശ്രദ്ധ വയ്ക്കാത്ത മറ്റു നടിമാരെപ്പോലെയല്ല ഭാവന. ശരീരവടിവ് കാത്തു സൂക്ഷിക്കുന്നതില്‍ ശ്രദ്ധ വയ്ക്കുന്ന ഒരാള്‍. എങ്കിലും പ്രിയ ഭക്ഷണങ്ങളെക്കറിച്ച് പറയുമ്പോള്‍ ഭാവനയക്ക് പറയാനും ധാരാളം കാര്യങ്ങളുണ്ട്.

ചാള വറുത്തതിനോടാണ് ഭക്ഷണക്കാര്യത്തില്‍ ഭാവനയ്ക്ക് ആദ്യ പ്രണയം. പണ്ടു തുടങ്ങിയിട്ടും മാറാതെ സൂക്ഷിക്കുന്ന ഇഷ്ടമെന്നു വേണമെങ്കില്‍ പറയാം.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഭാവനയ്ക്ക് മട്ടന്‍, ബീഫ് തുടങ്ങിയവയോട് പ്രിയമില്ല. പ്രിയമില്ലെന്നല്ല, ഇവ കഴിയ്ക്കാറുമില്ല. മുട്ട, മീന്‍, ചിക്കന്‍ എന്നിവയില്‍ ഒതുങ്ങുന്നു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം.

ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഭാവനയുടെ മറ്റൊരു വീക്ക്‌നെസാണ് ചിപ്‌സ്. ഇതില്‍ കായ വറുത്തതും ചക്ക വറുത്തതുമെല്ലാം പെടും.

മിക്കവാറും പേര്‍ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണത്തോട് ഭാവനയ്ക്ക് അധികം പ്രിയമില്ല. ഐസ്‌ക്രീം. ഇതിനോടു മാത്രമല്ലാ, മധുരത്തോടും വലിയ താല്‍പര്യമില്ല.

എന്തൊക്കെയായാലും അമ്മ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോളം പ്രിയപ്പെട്ട മറ്റൊന്നില്ലെന്ന് കാര്‍ത്തികയെന്ന ഭാവന പറയും.

തടി വയ്ക്കാത്ത ശരീരപ്രകൃതിയായതു കൊണ്ടാണ് താന്‍ ഇതൊന്നും കഴിച്ചിട്ടും അധികം തടിക്കാത്തതെന്നും ഈ സുന്ദരിയുടെ സാക്ഷ്യപ്പെടുത്തല്‍.

ഭക്ഷണമെത്ര കഴിച്ചാലും യോഗയും വ്യായാമവും ചെയ്യുന്നതു കൊണ്ട് തൂക്കം സ്ഥിരമായി നില നിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും ഭാവന പറയുന്നു.

Story first published:  Tuesday, August 7, 2012, 15:37 [IST]
English summary
Actress Bhavana doesn't believe in going without her favourite foods for a fit body, Bhavana is speaking about her favourite food,
Subscribe Newsletter