ദീപികയുടെ ഫിറ്റ്‌നസ് രഹസ്യം

Posted By:
Subscribe to Boldsky

നീണ്ട കാലുകളുള്ള സുന്ദരിയെന്നു വേണമെങ്കില്‍ ദീപിക പദുക്കോണിനെ വിളിക്കാം. ബാഡ്മിന്റണ്‍ ലോകത്തു നിന്നും വന്ന് ബോളിവുഡ് കീഴടക്കിയ ഈ സുന്ദരിയുടെ ഫിറ്റായ ശരീരരഹസ്യമറിയണോ.

Deepika

ദീപികയുടെ അഭിപ്രായത്തില്‍ ഫിറ്റ്‌നസ് ഒരു ജീവിതശൈലിയാണ്. ഡയറ്റ്, വ്യായാമം എന്നിവ ഇതിനോട് ചേര്‍ന്നു പോകുന്നവയും.

കൃത്യമായി ജിമ്മില്‍ പോയി വ്യയാമം ചെയ്യുന്ന ശീലം ദീപികക്കുണ്ട്. ജിമ്മില്‍ പോകാന്‍ പറ്റാതെ വരുമ്പോള്‍ നീന്തുക, ഡാന്‍സ് ചെയ്യുക എന്നിവയിലൂടെ ഈ സുന്ദരി വ്യായാമം ചെയ്യുന്നു.

പൈലേറ്റ്‌സ്, കോണ്‍ കണ്ടീഷനിംഗ് എക്‌സര്‍സൈസ് എന്നിവ ദീപിക ചെയ്യാറുണ്ട്. കോര്‍ കണ്ടീഷനിംഗ് എക്‌സര്‍സൈസിലൂടെ വയര്‍, പെല്‍വിക് മസിലുകള്‍, പുറകുവശത്തെ മസിലുകള്‍ എന്നിവയ്ക്ക് വ്യായാമം ലഭിക്കുന്നുണ്ട്.

ക്രാഷ് ഡയറ്റെടുക്കുന്നതിനോട് ദീപിക എതിരാണ്. ഭക്ഷണം പാകത്തിനു കഴിയ്ക്കും. മധുരത്തോടുള്ള ആര്‍ത്തി വരാതിരിക്കാന്‍ എന്നും അത്താഴത്തിനു ശേഷം ദീപിക ഒരു കഷ്ണം ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കാറുണ്ട്.

മെലിഞ്ഞിരിക്കുന്നത് ഫിറ്റ്‌നസ് ലക്ഷണമാണെന്നു പറയാനാകില്ലെന്ന് അഭിപ്രായമുള്ള ദീപിക വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ ആദ്യം 20 മിനിറ്റ് നടത്തത്തില്‍ നിന്നു തുടങ്ങുന്നതാണ് നല്ലതെന്നും ഉപദേശിക്കുന്നു. ഇതിന് ശേഷം സാവധാനം മറ്റു വ്യായാമമുറകളിലക്കേു കടക്കാം.

യോഗയും ദീപിക അഭ്യസിക്കുന്നുണ്ട്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, July 16, 2012, 15:54 [IST]
English summary

Diet, Deepika Padukone Diet, Health, Body, Swim, Fitness, Muscle, ഡയറ്റ്, വ്യായാമം, ദീപിക പദുക്കോണ്‍, ജിം, നീന്തുക, ഫിറ്റ്‌നസ്, മസില്‍, വയര്‍

deepika padukone There are very few actresses who look as fit as Deepika Padukone. She has a sportsperson’s fitness regime.
Please Wait while comments are loading...
Subscribe Newsletter