Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബോളിവുഡ് സുന്ദരിമാരുടെ ശരീര രഹസ്യങ്ങള്‍

Posted by:
Updated: Wednesday, July 11, 2012, 15:37 [IST]

07 11 Fitness Secretes Bollwood Actress
 

ബോളിവുഡില്‍ കൊടികുത്തി വാഴുന്ന സുന്ദരിമാര്‍ ഒന്നിലേറെയാണ്. അഭിനയത്തികവു കൊണ്ടു മാത്രമല്ലാ, മേനിഭംഗി കൊണ്ടുകൂടിയാണ് മിക്കവരും മത്സരം കടുത്ത് ഈ രംഗത്ത് പിടിച്ചു നില്‍ക്കുന്നത്.

തിരിഞ്ഞും വളഞ്ഞും നൃത്തരംഗങ്ങള്‍ കൊഴുപ്പിക്കുമെങ്കിലും മിക്കവാറും പേരുടെ ശരീരത്തില്‍ പേരിനു പോലും കൊഴുപ്പിന്റെ അംശം കാണാനാവില്ല. ഇത് തനിയെ ലഭിക്കുന്നതൊന്നുമല്ല. ഭക്ഷണനിയന്ത്രണവും കഠിനമായ വ്യായാമവും കൊണ്ടാണ്.

ബിപാഷ ബസുവിന്റെ കാര്യമെടുക്കാം. മെലിഞ്ഞ ഈ സുന്ദരി ദിവസവും ഒന്നും രണ്ടുമല്ലാ, 100 സൂര്യനമസ്‌കാരം വരെ ചെയ്യും. യോഗ, സ്‌ട്രെച്ചിംഗ്, കാര്‍ഡിയോ, സ്പിന്നിംഗ്, സര്‍ക്യൂട്ട് ട്രെയിനിംഗ് തുടങ്ങിയ എല്ലാ വ്യായാമമുറകളും ഇവര്‍ ചെയ്യും. ഭക്ഷണനിയന്ത്രണവും പ്രധാനം.

മദ്യപാനവും പുകവലിയും ഇല്ലേയില്ല. അവനവനെ സ്‌നേഹിക്കുന്നയെന്നതാണ് ബിപാഷക്ക് ഊര്‍ജം നല്‍കുന്ന മറ്റൊരു ഘടകം.

മെലിഞ്ഞു നീണ്ട സോനം കപൂര്‍ തൊഴിലില്‍ മാത്രമല്ലാ വ്യായാമത്തിലും പിതാവ് അനില്‍ കപൂറിനെയാണ് പിന്‍തുടരുന്നത്. സോനം ചെയ്യുന്ന ബിക്രം യോഗ ഉദാഹരണം. വളരെ ചൂടുള്ള ഒരു മുറിയില്‍ യോഗ ചെയ്യുന്ന രീതിയാണിത്. ചെറുപ്പത്തില്‍ അമിതവണ്ണമുണ്ടായിരുന്ന സോനത്തെ ഈ രൂപത്തിലെത്തിച്ചതിന്റെ മുഖ്യകാരണം ഇത്തരം യോഗയും മറ്റു വ്യായാമങ്ങളുമാണ്.

സൈസ് സീറോ എന്ന വാക്ക് കരീന കപൂറിന് മാത്രം അവകാശപ്പെട്ടതാണ്. ദിവസവം 50-100 സൂര്യനമസ്‌കാരം ഇവര്‍ ചെയ്യും. കപല്‍ഭാതീസ് എന്ന യോഗമുറ തടി നിയന്ത്രിച്ചു നിര്‍ത്താനായി കരീന അഭ്യസിക്കുന്നുണ്ട്. സസ്യാഹാരം കഴിയ്ക്കുന്ന ഇവര്‍ ഇഷ്ടമുള്ളതെന്തും പാകത്തിനു കഴിയ്ക്കുക എന്ന പക്ഷക്കാരിയാണ്. സൂപ്പ്, സാലഡ്, തൈര് എന്നിവ കരീനയുടെ പ്രിയ ഭക്ഷണങ്ങളാണ്.

Story first published:  Wednesday, July 11, 2012, 15:33 [IST]
English summary
Bollywood beauties are always doing hardcore exercises. Here is the list of different actress and their exercises,
Subscribe Newsletter