Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തടി കുറയ്ക്കും എച്ച്‌സിജി ഡയറ്റ്

Posted by:
Published: Wednesday, May 30, 2012, 11:32 [IST]

05 30 Hcg Diet Weight Loss
 

ഗര്‍ഭകാലവും പ്രസവവും സ്ത്രീകളില്‍ പൊതുവെ തടി കൂട്ടൂം. എന്നാല്‍ ഗര്‍ഭകാലത്ത് പുറപ്പെടുവിക്കുന്ന ഒരു ഹോര്‍മോണ്‍ കൃത്രിമമായി കുത്തിവയ്ച്ചാല്‍ തടികുറയ്ക്കാമെന്നറിയാമോ.

മുകളില്‍ പറഞ്ഞ കാര്യം അവിശ്വസനീയമായി തോന്നും. എന്നാല്‍ സത്യമാണ്. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറ്റുമുണ്ട്. എച്ച്‌സിജി ഡയറ്റ്.

എച്ച്‌സിജി എന്നാല്‍ ഹ്യുമന്‍ കൊറിയോണിക് ഗൊണാഡോട്രോഫിന്‍. ഗര്‍ഭകാലത്ത് പ്ലാസന്റയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഹോര്‍മോണാണ് ഇത്. ഈ ഹോര്‍മോണാണ് അമ്മയുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നും കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത്.

ഈ ഹോര്‍മോണ്‍ ശരീരത്തിലേക്ക് കടത്തി വിട്ടാല്‍ കൊഴുപ്പു വലിച്ചെടുത്ത് വണ്ണം കുറയ്ക്കും. ഇതാണ് എച്ച്‌സിജി ഡയറ്റില്‍ ചെയ്യുന്നത്. ഈ ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, ഇന്‍ജക്ഷന്‍ തുടങ്ങിയ രൂപങ്ങളില്‍ ലഭ്യമാണ്. ഇത് ഇതുവരെ ഇന്ത്യന്‍ മരുന്നു കമ്പനികള്‍ ഉല്‍പാദിപ്പിച്ചു തുടങ്ങിയിട്ടില്ല. എന്നാല്‍ ഓണ്‍ലൈനില്‍ ഇവ ലഭ്യമാണ്.

എച്ച്ിസിജി ഡയറ്റ് ഇതുവരെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചിട്ടില്ല. എച്ച്‌സിജി ഡയറ്റ് തടി കുറയ്ക്കുകമെങ്കിലും ഹോര്‍മോണ്‍ ഇഫക്ട് തീരുന്നതോടെ വീണ്ടും തടിക്കില്ലെന്ന് ഉറപ്പു നല്‍കില്ലെന്നുള്ളതു കൊണ്ടാണിത്. ഇത്തരം കാരണങ്ങള്‍ കൊണ്ടും തടി കുറയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളുണ്ടെന്നതിനാലും മിക്കവാറും ഡോക്ടര്‍മാരും ഈ മാര്‍ഗം നിര്‍ദേശിക്കാറില്ല.

ഡയബെറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, ഹൈപ്പോതൈറോയ്ഡിസം, കിഡ്‌നി പ്രശ്‌നങ്ങള്‍, ഫൈബ്രോയ്ഡ്‌സ്, ട്യൂമറുകള്‍, യൂട്രസ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ളകര്‍ക്കും എച്ച്‌സിജി ഡയറ്റ് നിര്‍ദേശിക്കാറില്ല.

English summary
We all know that pregnancy is synonymous with weight gain. But did you ever think that a hormone secreted during pregnancy, if taken artificially,
Subscribe Newsletter