For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസിലിന് ഭക്ഷണം വേണ്ടേ?

|
Sanjay Dutt

കയ്യിലെ മസില്‍ വളര്‍ച്ചക്ക് ഭക്ഷണം വളരെ പ്രധാനമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കൈകളിലെ മസിലുകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ടു തന്നെ പുഴുങ്ങിയ മുട്ട കൈ മസിലുകളെ ശക്തിപ്പെടുത്തും. മുട്ടയുടെ മഞ്ഞയും വെള്ളയും പ്രോട്ടീന്‍ അടങ്ങിയതാണ്. പ്രോട്ടീന് പുറമെ അമിനോ ആസിഡുകള്‍, വൈറ്റമിനുകള്‍ എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

മസിലുകള്‍ വളരാന്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രധാനമാണ്. തവിട് കളയാത്ത അരി, ഓട്‌സ്, ധാന്യഹ്ങല്‍, ചോളം, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ എളുപ്പം ദഹിക്കുമെന്ന് മാത്രമല്ലാ, പെട്ടെന്നു തന്നെ ഊര്‍ജമായി രൂപാന്തരപ്പെടുകയും ചെയ്യും.

മത്തി, അയില, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ കയ്യിലെ മസില്‍ വളര്‍ച്ചക്കു സഹായിക്കും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇത്തരം മത്സ്യങ്ങള്‍ കഴിയ്ക്കണമെന്നു പറയും. ഇവയില്‍ പ്രോട്ടീനൊപ്പം മസിലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ധാരാളമുണ്ട്.

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍ കൈകളിലെ മസിലുകളുടെ വളര്‍ച്ചക്ക് പ്രധാനം. പാലിന് പുറമെ കൊഴുപ്പു കുറഞ്ഞ തൈര്, വെണ്ണ തുടങ്ങിയവയും കഴിയ്ക്കാം. മസിലുകള്‍ വളരാന്‍ ഇവയും അത്യന്താപേക്ഷിതമാണ്.

മുന്‍ പേജില്‍

കൈകളില്‍ മസിലുണ്ടാക്കാംകൈകളില്‍ മസിലുണ്ടാക്കാം

English summary

Build Arm Muscles, Health, Body, Exercise, Workout, Sleep, Food, Protein, Carbohydrate, ആരോഗ്യം, ശരീരം, മസില്‍, വ്യായാമം, ഭക്ഷണം, ഉറക്കം, കൊഴുപ്പ്, മുട്ട, പാല്‍,

Most of us look at the chiseled Greek God figures of stars and sportsperson with awe. 'Why are my arms not like that?' is a question that constantly pricks us. The answer is that, we don't use the muscles of our arms enough,
X
Desktop Bottom Promotion