For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടോ, അറിയൂ

|

പ്രമേഹം കൊല്ലാതെ കൊല്ലുന്ന രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കുള്ള മുഖ്യമായ ഒന്ന്.

പ്രമേഹത്തില്‍ തന്നെ 98 ശതമാനവും ടൈപ്പ് 2 ഡയബെറ്റിസ് ആണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. നോണ്‍ ഇന്‍സുലിന്‍ ഡിപെന്റന്റ് ഡയബെറ്റിസ് മെലിറ്റസ് എന്ന ടൈപ്പ് 2 ഡയബെറ്റിസ് ജീവിതശൈലികള്‍ കൊണ്ടു വരുന്നതാണ്.

സാധാരണയായി 30തില്‍ അധികം പ്രായമുള്ള, അമിത വണ്ണമുള്ളവരിലാണ് ഈ ടൈപ്പ് പ്രമേഹം കണ്ടുവരുന്നത്. വെള്ളം കുടിയ്ക്കാനും ആയുര്‍വേദ വിധി!!

ടൈപ്പ് 2 പ്രമേഹം നിങ്ങള്‍ക്കുണ്ടോയെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

അമിതമായ ദാഹം

അമിതമായ ദാഹം

അമിതമായ ദാഹം ഇതിന്റെ ഒരു ലക്ഷണമാണ്. പോളിഡിപ്‌സിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ആവശ്യത്തിനുള്ള വെള്ളം കുടിച്ചിട്ടും പിന്നീടും ദാഹമനുഭവപ്പെടുകയാണെങ്കില്‍ ടൈപ്പ് 2 ഡയബെറ്റിസാകാം കാരണം. രക്തത്തിലെ ഗ്ലൂക്കോസ് അമിതമാകുന്നതു കൊണ്ട് ഇത് ആഗിരണം ചെയ്യാന്‍ കിഡ്‌നികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിയ്‌ക്കേണ്ടി വരും. ഇതാണ് ദാഹത്തിനു കാരണം.

അമിതമായ ദാഹം

അമിതമായ ദാഹം

ഇതേ രീതിയില്‍ ആഗിരണം ചെയ്യപ്പെടാത്ത ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇതുവഴി ഡീഹൈഡ്രേഷനും ഉണ്ടാകും. ഇതും ദാഹം വര്‍ദ്ധിപ്പിയ്ക്കും.

തൂക്കം കുറയുന്നത്

തൂക്കം കുറയുന്നത്

മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ തൂക്കം കുറയുന്നത് ടൈപ്പ് 2 പ്രമേഹലക്ഷണമാകാം. പെട്ടെന്നുള്ള തൂക്കം കുറയലല്ല, ഇവിടെ സംഭവിയ്ക്കുന്നത്. കുറേശെ വീതം തുടര്‍ച്ചയായി തൂക്കം കുറയുകയാണ്. സാധാരണ പ്രമേഹമെങ്കില്‍ തൂക്കം കുറയുന്നത് പെട്ടെന്നായിരിയ്ക്കും. ശരീരത്തില്‍ നിന്നും ഗ്ലൂക്കോസ് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.

കാഴ്ച

കാഴ്ച

കാഴ്ചയ്ക്കുണ്ടാകുന്ന അവ്യക്തതയാണ് മറ്റൊരു ലക്ഷണം. ഇത് ഗുരുതര പ്രശ്‌നവുമാണ്. തക്കതായ സമയത്തു ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാന്‍ ഇത് കാരണമാകും.

തളര്‍ച്ച, ക്ഷീണം

തളര്‍ച്ച, ക്ഷീണം

തളര്‍ച്ച, ക്ഷീണം എന്നിവയാണ് മറ്റൊരു ലക്ഷണം. ശരീരത്തില്‍ നിന്നും വെള്ളവും ഗ്ലൂക്കോസും നഷ്ടപ്പെടുന്നതാണ് കാരണം.

തലവേദന

തലവേദന

തലവേദന ടൈപ്പ് 2 പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്. ശരീരത്തില്‍ നിന്നും വെള്ളം കുറയുന്നതാണ് പ്രധാന കാരണം.

വരണ്ട വായ

വരണ്ട വായ

വരണ്ട വായ ടൈപ്പ് 2 പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്. വായുടെ ആരോഗ്യവും ഡയബെറ്റിസും തമ്മില്‍ ബന്ധവുമുണ്ട്.

അമിതമായ മൂത്രശങ്ക

അമിതമായ മൂത്രശങ്ക

അമിതമായ മൂത്രശങ്ക, പ്രത്യേകിച്ചു രാത്രിയില്‍ ഡയബെറ്റിസ് മെലിറ്റസിന്റെ മറ്റൊരു ലക്ഷണമാണ്.

അമിതമായ വിശപ്പ്‌

അമിതമായ വിശപ്പ്‌

അമിതമായ വിശപ്പാണ് മറ്റൊരു ലക്ഷണം. ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയല്ലാത്തതു കൊണ്ട് മസിലുകള്‍ക്കും മറ്റു ശാരീരിക അവയവങ്ങള്‍ക്കും ആവശ്യമായ ഊര്‍ജം ലഭ്യമല്ലാത്തതാണ് കാരണം.

English summary

Primary Signs Of Type 2 Diabetes

Here are some of the primary signs of type 2 diabetes. Read more to know about,
Story first published: Wednesday, January 27, 2016, 11:28 [IST]
X
Desktop Bottom Promotion