For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ??

|

പണ്ടൊക്കെ പ്രായക്കുടുതലുണ്ടാകുമ്പോള്‍ വരുന്ന രോഗമായിരുന്നു പ്രമേഹമെങ്കിലും ഇപ്പോഴത്തെ ജീവിതം ചെറുപ്പക്കാരെ വരെ പ്രമേഹത്തിനടിമകളാക്കുന്നുണ്ട്.

സൈലന്റ് കില്ലറെന്ന ഓമനപ്പേരും ഇതിനുണ്ട്. കാരണം പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിയാനും സാധിയ്ക്കില്ല.

തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിയ്ക്കാന്‍ ശ്രമിച്ചാല്‍ പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്താവുന്നതേയുള്ളൂ.

പ്രമേഹമുണ്ടോയെന്നു തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ, സ്വയംഭോഗം അമിതമാകുന്നുണ്ടോ?

മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍

മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍

ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ പ്രമേഹത്തിന്റെ ലക്ഷണമാണെന്നു പറയാം. രക്തത്തില്‍ അധികം വരുന്ന പഞ്ചസാര മൂത്രത്തിലൂടെ പുറന്തള്ളുകയാണെന്നു പറയാം.

മൂത്രമൊഴിച്ച ശേഷം ദാഹം

മൂത്രമൊഴിച്ച ശേഷം ദാഹം

മൂത്രമൊഴിച്ച ശേഷം ദാഹം അനുഭവപ്പെടുകയാണെങ്കില്‍ ഇതും പ്രമേഹലക്ഷണമാകാം.

തൂക്കം കുറയുന്നത്

തൂക്കം കുറയുന്നത്

മറ്റു കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്നു തന്നെ തൂക്കം കുറയുന്നത് പ്രമേഹം കൊണ്ടുമാകാം. ഗ്ലൂക്കോസ് വേണ്ട രീതിയില്‍ ആഗിരണം ചെയ്യപ്പെടാതാകുമ്പോള്‍ ശരീരത്തിന് ഊര്‍ജനഷ്ടമുണ്ടാകുന്നു. അപ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമായി രൂപാന്തരപ്പെടും. ഇതാണ് തടി കുറയുന്നതിനു പുറകില്‍.

വല്ലാത്ത ക്ഷീണം

വല്ലാത്ത ക്ഷീണം

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ എപ്പോഴും വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നത് മറ്റൊരു പ്രമേഹലക്ഷണമാകാം.

മുറിവുണങ്ങാന്‍ കാലതാമസം

മുറിവുണങ്ങാന്‍ കാലതാമസം

മുറിവുകളുണ്ടായാല്‍ ഉണങ്ങാനുള്ള കാലതാമസം പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാകം.

കാഴ്ചശക്തി

കാഴ്ചശക്തി

പ്രമേഹം കാഴ്ചശക്തിയെ ബാധിയ്ക്കാം. ഡയബെറ്റിക് റെറ്റിനോപ്പതി, ഗ്ലൂക്കോമ, തിമിരം എന്നിവയാണ് എന്നിവ പ്രമേഹം കാരണവുമുണ്ടാകാം.

ചര്‍മപ്രശ്‌നങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍

ചിലപ്പോള്‍ പല തരത്തിലുള്ള ചര്‍മപ്രശ്‌നങ്ങളും പ്രമേഹം കാരണമുണ്ടാകാം.

വിശപ്പ്‌

വിശപ്പ്‌

ദാഹം മാത്രമല്ല, എപ്പോഴും വല്ലാതെ വിശക്കുന്നതും പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം തന്നെയാണ്. ഗ്ലൂക്കോസ് ടിഷ്യൂ ലെവലില്‍ എത്താത്തതാണ് കാരണം.

വജൈനല്‍ അണുബാധ

വജൈനല്‍ അണുബാധ

വജൈനല്‍ അണുബാധകള്‍, പ്രത്യേകിച്ച് യൂറനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണെന്നു പറയാം.

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ??

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ??

പാരമ്പര്യമായി പ്രമേഹമുള്ള, 40 കഴിഞ്ഞവര്‍ കൃത്യമായ ചെക്കപ്പ് നടത്തണം. കാരണം പാരമ്പര്യം പ്രമേഹത്തിന്റെ ഒരു മുഖ്യ കാരണമാണ്.

Read more about: diabetes പ്രമേഹം
English summary

Ways To Know If You Are Diabetic

Wondering if you have diabetes or not? Here are 10 warning signs of diabetes you should not ignore.
X
Desktop Bottom Promotion