For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാള്‍ പ്രമേഹ രോഗിയാകുന്നതെങ്ങനെ?

By Sruthi K M
|

രണ്ട് തരത്തിലുള്ള പ്രമേഹം ഉണ്ട്, ടൈപ്പ് വണ്‍(ജുവൈനല്‍ ഡയബെറ്റിസ്) ടൈപ്പ് 2(ഡയബെറ്റിസ് മെലിറ്റസ്). സാധാരണ മിക്കവരിലും ടൈപ്പ് 2 വിഭാഗം പ്രമേഹമാണ് കണ്ടുവരുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് ഒരാള്‍ പ്രമേഹരോഗിയാകുന്നത്. പാരമ്പര്യമായും പ്രമേഹം പകര്‍ന്നുകിട്ടും.

ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി തുടങ്ങി കാര്യങ്ങളാണ് പ്രധാനമായും ഒരാളെ പ്രമേഹ രോഗിയാക്കുന്നത്. എല്ലാവരും പ്രമേഹം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പരിശോധനയില്‍ ഇല്ലെന്ന് കണ്ടാല്‍ പിന്നെ ആ ഭാഗം ചിന്തിക്കുന്നില്ല.

നിങ്ങള്‍ക്ക് ഡയബെറ്റിസ് മെലിറ്റസ് സാധ്യതയോ?

പ്രമേഹം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. തുടക്കത്തില്‍ തന്നെ ഇത് അറിയാതെ പോകുമ്പോഴാണ് പിന്നീട് ദുഃഖിക്കേണ്ടിവരുന്നത്. പ്രമേഹം എങ്ങനെയാണ് പിടിപ്പെടുന്നത്, അതിന്റെ ലക്ഷണങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ എന്നിവയൊക്കെ അറിഞ്ഞിരിക്കാം..

മുന്നറിയിപ്പ്

മുന്നറിയിപ്പ്

പ്രമേഹത്തിന്റെ പ്രധാന ലക്ഷണം ദാഹമാണ്. വായയിലെ വരള്‍ച്ച, ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്.

തലവേദന

തലവേദന

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വരുമ്പോള്‍ തലവേദനയുണ്ടാകും. ക്ഷീണം, കാഴ്ചമങ്ങല്‍ എന്നിവയും ലക്ഷണങ്ങളാണ്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

അണുബാധയാണ് മറ്റൊരു മുന്നറിയിപ്പ്. മുറിവ് ഉണങ്ങാന്‍ വൈകും. സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചല്‍.

നിയന്ത്രിക്കാം

നിയന്ത്രിക്കാം

അമിതഭാരം ആകാതെ സൂക്ഷിക്കണം. കൊളസ്‌ട്രോള്‍ അളവ് കുറയുകയോ ട്രൈഗ്രിസറൈഡിന്റെ അളവ് കൂടുകയോ ചെയ്യരുത്. രക്തസമ്മര്‍ദ്ദം കൂടാതെ സൂക്ഷിക്കണം.

നിയന്ത്രിക്കാന്‍ പറ്റാത്തത്

നിയന്ത്രിക്കാന്‍ പറ്റാത്തത്

പാരമ്പര്യമായും പ്രമേഹം പകര്‍ന്നു കിട്ടാം. ഇത് നിയന്ത്രിക്കാനാവാത്ത ഘടകമാണ്. പ്രമേഹം വന്നാല്‍ വേണ്ട ചികിത്സ തേടുക.

കുട്ടികളില്‍

കുട്ടികളില്‍

കുട്ടികളിലും ഇത് ഉണ്ടാകുന്നു. അമിതഭാരം, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവയാണ് കാരണങ്ങള്‍. കുട്ടികള്‍ അവരുടെ പ്രായത്തില്‍ കവിഞ്ഞ ഭാരം ഉണ്ടെങ്കില്‍ സൂക്ഷിക്കുക.

രോഗം മനസ്സിലാക്കാം

രോഗം മനസ്സിലാക്കാം

ടൈപ്പ് 2 പ്രമേഹം പെട്ടെന്ന് മനസ്സിലാക്കാം. ഫാസ്റ്റിംഗ് പ്ലാസ്മാ ഗ്ലൂക്കോസ് ടെസ്റ്റ് എന്ന ചെറിയൊരു രക്തപരിശോധനമാത്രം മതി.

പ്രമേഹം ഉണ്ടാകുന്നത്

പ്രമേഹം ഉണ്ടാകുന്നത്

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഗ്ലൂക്കോസായി വിഘടിക്കുന്നു. രക്ത കോശങ്ങള്‍ ഈ ഗ്ലൂക്കോസിനെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കും. പേശികളിലേയും കരളിലേയും മറ്റും കോശങ്ങള്‍ ഈ ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാതെ വരുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ നടത്തിയിലെങ്കില്‍ മാരക പ്രശ്‌നങ്ങള്‍ സംഭവിക്കാം. മരണം വരെ സംഭവിക്കാം. പഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. രക്തചംക്രമണം തടസ്സപ്പെടാനും സാധ്യതയുണ്ട്.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

പ്രമേഹം വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

കണ്ണുകള്‍

കണ്ണുകള്‍

നിയന്ത്രണമില്ലാത്ത പ്രമേഹം കാഴ്ചയെ ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ റെറ്റിനയിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന രക്തക്കുഴലുകള്‍ക്ക് നാശം സംഭവിക്കുന്നു.

കാല്‍പാദം

കാല്‍പാദം

കാല്‍പാദത്തിന്റെ സ്പര്‍ശന ക്ഷമത നഷ്ടപ്പെട്ടേക്കാം. കാലുകളിലേക്കുള്ള രക്തധമനികള്‍ കട്ടപിടിച്ച് രക്തയോട്ടം കുറയും.

ഭക്ഷണക്രമം

ഭക്ഷണക്രമം

ഭക്ഷണകാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയവ കൂടുതല്‍ ശരീരത്തില്‍ എത്താതെ ശ്രദ്ധിക്കുക. നല്ല മത്സ്യങ്ങള്‍ കഴിക്കുക.

വ്യായാമം

വ്യായാമം

നടത്തം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. ഇത് ഇന്‍സുലിന്‍ ഉപയോഗം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

മരുന്നുകള്‍

മരുന്നുകള്‍

മരുന്നുകളെ ആശ്രയിക്കുകയും ചെയ്യാം. ഡോക്ടറുടെ സഹായത്തോടെ മരുന്നുകള്‍ കഴിക്കാം. ഇത് ഇന്‍സുലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനായി സഹായിക്കും.

ഇന്‍സുലിന്‍ വഴി

ഇന്‍സുലിന്‍ വഴി

ചിലപ്പോള്‍ ഇന്‍സുലിന്‍ രക്തത്തിലേക്ക് നേരിട്ട് എത്തിക്കേണ്ടിവരും. ഇന്‍സുലിന്‍ ഇഞ്ചക്ഷനോ, ഇന്‍സുലിന്‍ പമ്പോ ഇതിനായി ഉപയോഗിക്കാം.

പ്രമേഹത്തെ പ്രതിരോധിക്കാം

പ്രമേഹത്തെ പ്രതിരോധിക്കാം

പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും അരമണിക്കൂര്‍ വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക, പരിശോധന നടത്തുക എന്നിവയൊക്കെ ചെയ്യാമെങ്കില്‍ പ്രമേഹത്തെ പ്രതിരോധിച്ചു നിര്‍ത്താം..

English summary

how to treat high blood sugar levels

Having high blood sugar levels can be discomforting and many people wish to know what they can do to help to bring down high blood glucose levels.
Story first published: Friday, April 24, 2015, 11:53 [IST]
X
Desktop Bottom Promotion