For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ പ്രമേഹരോഗികള്‍ ചെയ്യേണ്ടവ

|

വേനല്‍ എല്ലാവരേയും തളര്‍ത്തും. ചൂടും ശരീരത്തില്‍ നിന്നും വെള്ളം നഷ്ടപ്പെടുന്നതുമെല്ലാം കാരണങ്ങളാണ്.

പ്രമേഹരോഗികള്‍ക്ക്, പ്രത്യേകിച്ച് കൂടുതല്‍ പ്രമേഹമുള്ളവര്‍ക്ക് വേനല്‍ ഒരു പരീക്ഷണം തന്നെയാണ്. ക്ഷീണം ഏറെ തോന്നും.

വേനല്‍ പ്രമേഹരോഗികളെ തളര്‍ത്താതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഫലവര്‍ഗങ്ങള്‍

ഫലവര്‍ഗങ്ങള്‍

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഫലവര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. ഇത് വേനല്‍ക്കാലത്ത് തളര്‍ച്ച മാറ്റാന്‍ ഉത്തമം.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വളരെ പ്രധാനമാണ്. മധുരമില്ലാത്ത ജ്യൂസുകള്‍, ഗ്രീന്‍ ടീ തുടങ്ങിയവ കുടിയ്ക്കാം.

വൈറ്റമിന്‍

വൈറ്റമിന്‍

കൂടുതല്‍ സമയം വെയിലേല്‍ക്കുന്നവരെങ്കില്‍ ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ ഇഫക്ടുണ്ടാകും. ഇതിനു പരിഹാരമായി വൈറ്റമിന്‍ സി, എ എന്നിവ ഉപയോഗിയ്ക്കുക.

കുളി

കുളി

കുളി ശരീരത്തിലെ രോഗാണുക്കളെ അകറ്റാനും ശരീരത്തിന് കുളിര്‍മ നല്‍കാനും ഫലപ്രദമാണ്. ഇത് പരീക്ഷിയ്ക്കാം.

കോട്ടന്‍ വസ്ത്രങ്ങള്‍

കോട്ടന്‍ വസ്ത്രങ്ങള്‍

കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. വിയര്‍ക്കുന്നതൊഴിവാക്കാന്‍ ഇത് പ്രധാനം.

മദ്യം

മദ്യം

മദ്യം ശരീരത്തില്‍ നിന്നും വെള്ളം കളയുന്നതിനാല്‍ വേനലില്‍ ഇത് കഴിയ്ക്കുന്നത് കൂടുതല്‍ ക്ഷീണത്തിനിടയാക്കും. ഇതൊഴിവാക്കുക.

തുറസായ സ്ഥലങ്ങളില്‍ വ്യായാമം

തുറസായ സ്ഥലങ്ങളില്‍ വ്യായാമം

തുറസായ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുക. അമിത വ്യായാമം ഒഴിവാക്കുക.

പാദരോഗങ്ങള്‍

പാദരോഗങ്ങള്‍

പ്രമേഹരോഗികള്‍ക്ക് പാദരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്ത് ബാക്ടീരിയല്‍ ബാധകള്‍ക്ക് സാധ്യത കൂടുതല്‍. പാദങ്ങള്‍ വൃത്തിയായി സംരക്ഷിയ്ക്കുക.

കാലുകളിലെ മുറിവ്

കാലുകളിലെ മുറിവ്

കാലുകളിലെ മുറിവ് പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇതൊഴിവാക്കുക.

ഇടനേരത്ത്

ഇടനേരത്ത്

ഇടനേരത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍, സാലഡുകള്‍ പോലുള്ളവ കഴിയ്ക്കുക. ഇത് തളര്‍ച്ചയൊഴിവാക്കാന്‍ സഹായിക്കും.

ചെക്ക് ചെയ്യുക

ചെക്ക് ചെയ്യുക

പ്രമേഹരോഗികള്‍ക്ക് സെക്‌സ് ആകാമോ?പ്രമേഹരോഗികള്‍ക്ക് സെക്‌സ് ആകാമോ?

Read more about: diabetes പ്രമേഹം
English summary

Summer Health Tips For Diabetic Patients

Try these easy and simple tips for diabetic patients to stay healthy and cool this summer. We tell you how diabetic patients can stay healthy this summer.
Story first published: Thursday, April 16, 2015, 14:39 [IST]
X
Desktop Bottom Promotion