For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിനു ചേര്‍ന്ന പച്ചക്കറി, പഴങ്ങള്‍

|

പ്രമേഹമുള്ളവര്‍ക്ക്‌ പല ഭക്ഷണങ്ങളും വര്‍ജ്യങ്ങളാണ്‌. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഇതില്‍ പെടുന്നു.

ചില പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ഗ്ലൂക്കോസ്‌ തോത്‌ അധികമാണെന്നതു തന്നെ കാരണം. ഇതും പ്രമേഹം വര്‍ദ്ധിയ്‌ക്കാന്‍ ഇടയാക്കും.

ചില പച്ചക്കറികളും പഴവര്‍ഗങ്ങളും പ്രമേഹരോഗികള്‍ക്ക്‌ ഉപയോഗിയ്‌ക്കാവുന്നതാണ്‌. ഡയബെറ്റിസുള്ളവര്‍ക്കു സുരക്ഷിതമായ ഇത്തരം പച്ചക്കറികളേയും പഴവര്‍ഗങ്ങളേയും കുറിച്ചറിയൂ,

ലെറ്റൂസ്‌

ലെറ്റൂസ്‌

ലെറ്റൂസ്‌ ഇത്തരത്തിലൊരു പച്ചക്കറിയാണ്‌. ഇതില്‍ 0.8 ഗ്രാം ഷുഗര്‍ മാത്രമാണടങ്ങിയിരിയ്‌ക്കുന്നത്‌.

ആസ്‌പരാഗസ്‌

ആസ്‌പരാഗസ്‌

ആസ്‌പരാഗസ്‌ അഥവാ ശതാവരിയില്‍ കൊഴുപ്പും ഗ്ലൂക്കോസും തീരെ അടങ്ങിയിട്ടില്ല. വൈറ്റമിന്‍ എ, സി, കെ എന്നിവ ധാരാളം അടങ്ങിയി്‌ട്ടുണ്ടുതാനും.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുള്ള ഒരു പച്ചക്കറിയാണ്‌. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ്‌ ഇതിനു സഹായിക്കുന്നത്‌.

ബ്രസല്‍ സ്‌പ്രൗട്‌സ്‌

ബ്രസല്‍ സ്‌പ്രൗട്‌സ്‌

ബ്രസല്‍ സ്‌പ്രൗട്‌സ്‌ പ്രമേഹത്തിനു മാത്രമല്ല, ക്യാന്‍സര്‍ തടയാനും സഹായകമാണ്‌. ഇതില്‍ ധാരാളം ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്‌.

ക്യാബേജ്‌

ക്യാബേജ്‌

മധുരം തീരെ അടങ്ങാത്ത ഒരു പച്ചക്കറിയാണ്‌ ക്യാബേജ്‌. പ്രമേഹത്തിന്‌ അത്യത്തമം.

ബീറ്റ്‌റൂട്ട്‌

ബീറ്റ്‌റൂട്ട്‌

പൊട്ടാസ്യം, അയേണ്‍, ഡയെറ്റബി ഫൈബര്‍ എന്നിവയടങ്ങിയ ബീറ്റ്‌റൂട്ട്‌ പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു നല്ല പച്ചക്കറിയാണ്‌.

തക്കാളി

തക്കാളി

തക്കാളിയില്‍ മധുരവും കൊഴുപ്പുമെല്ലാം തീരെ കുറവാണ്‌. ഡയബെറ്റിസുള്ളവര്‍ക്കു കഴിയ്‌ക്കാവുന്ന ഒന്ന്‌.

ഗ്രേപ്‌ഫ്രൂട്‌

ഗ്രേപ്‌ഫ്രൂട്‌

ഗ്രേപ്‌ഫ്രൂട്‌ മധുരം അടങ്ങാത്ത ഒരു ഫലവര്‍ഗമാണ്‌. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്‌.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്‌ വൈറ്റമിന്‍ ഇ, എ, കെ, ബി6 എന്നിവ അടങ്ങിയതാണ്‌. മധുരം മാത്രമല്ല, കൊഴുപ്പും തീരെ കുറവ്‌.

പപ്പായ

പപ്പായ

പപ്പായയും പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന ഒന്നുതന്നെ. ഇതില്‍ മധുരവും കൊഴുപ്പുമെല്ലാം തീരെ കുറവാണ്‌.

Read more about: diabetes പ്രമേഹം
English summary

Fruits And Vegetables Suits For Diabetic Patients

If you are diabetic then we have a treat for your tummy. These are some of the safe sugar free fruits and vegetables you can indulge in time to time.
Story first published: Saturday, March 7, 2015, 16:08 [IST]
X
Desktop Bottom Promotion