For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹവും ലൈംഗികവിരക്തിയും

By Sruthi K M
|

പ്രമേഹം മിക്കവരുടെയും ജീവിതത്തില്‍ അലോസരപ്പെടുത്തുന്ന ഒന്നായി മാറി. പ്രമേഹരോഗികള്‍ക്കിടയില്‍ ലൈംഗികപ്രശ്‌നങ്ങളും കൂടി വരികയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നാഡീവ്യൂഹം തകരാറിലാകുന്നതാണ് ലൈംഗികവിരക്തിക്ക് കാരണമാകുന്നത്.

മാളിലെ ഫുഡ്‌കോര്‍ട്ടില്‍ പോയാല്‍..

നാഡീവ്യൂഹത്തിന്റെ ഒരു പ്രധാന ഭാഗമായ ആട്ടോണോമിക് നെര്‍വ്‌സ് സിസ്റ്റം ആന്തരികാവയവങ്ങളുടെ നിയന്ത്രണത്തില്‍ വളരെ പ്രധാന പങ്കുവഹിക്കുന്നു. ആട്ടോണോമിക് നാഡീവ്യവസ്ഥ മൂത്രാശയ, ലൈംഗിക അവയവങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ഇത് തകരാറിലാകുമ്പോള്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ആട്ടോണോമിക് നെര്‍വ്‌സ് സിസ്റ്റം

ആട്ടോണോമിക് നെര്‍വ്‌സ് സിസ്റ്റം

പ്രമേഹം മൂലം ആട്ടോണോമിക് നാഡീവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന തകരാറുകള്‍ ലൈംഗികശേഷിക്കുറവിനും മൂത്രാശയ തകരാറുകള്‍ക്കും കാരണമാകുന്നു.

ഹൃദയത്തിന്

ഹൃദയത്തിന്

പ്രമേഹം മൂലം ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന തകരാറുകള്‍ മൂത്രാശയ തകരാറുകള്‍ക്കും ലൈംഗിക ശേഷിക്കുറവിനും കാരണമാകും.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ലിംഗത്തിന്റെ ആവരണമായ എന്‍ഡോതീലിയത്തിന്റെ തകരാറ്, രക്തക്കുഴലുകളുടെ തടസം തുടങ്ങിയവ പ്രമേഹം മൂലം കാണപ്പെടുന്ന പ്രശ്‌നങ്ങളാണ്.

മാംസപേശികള്‍

മാംസപേശികള്‍

ലിംഗത്തിലെ മാംസപേശികള്‍ നശിച്ചുപ്പോകുന്നത്, സ്പര്‍ശന ശേഷി കുറയുന്നത് എന്നിവയും പ്രമേഹരോഗികളില്‍ ഉണ്ടാകുന്നു. ഇതും ലൈംഗികശേഷിക്കുറവിന് കാരണമാകുന്നു.

എത്ര ശതമാനം വരെ

എത്ര ശതമാനം വരെ

പ്രമേഹം 30 വയസ് പ്രായമുള്ളവരിലാണെങ്കില്‍ 15 ശതമാനവും 60 വയസാണെങ്കില്‍ 55 ശതമാനവും ലൈഗികശേഷിക്കുറവ് ഉണ്ടാകും.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

പ്രമേഹരോഗമുള്ള പുരുഷന്മാരില്‍, പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നു.

ഹൃദ്രോഗം

ഹൃദ്രോഗം

പ്രമേഹരോഗികളില്‍ ലൈംഗികശേഷിക്കുറവ് ഉണ്ടാകുന്നത് ഹൃദ്രോഗത്തിനും വഴിവെക്കും.

കാരണങ്ങള്‍

കാരണങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍, നാഡീവ്യൂഹത്തിന്റെ തകരാറുകള്‍, ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നത് എന്നിവ ലൈംഗികശേഷിക്കുറവ് ഉണ്ടാകാനുള്ള കാരണങ്ങളാണ്.

മൂത്രാശയം

മൂത്രാശയം

പ്രമേഹരോഗികളില്‍ രക്തക്കുഴലുകള്‍ക്കുള്ള തടസം മൂത്രാശയ രോഗങ്ങള്‍ക്കും കാരണമാകുന്നു. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള മൂത്രാശയ പ്രശ്‌നങ്ങള്‍ പ്രമേഹരോഗികളില്‍ കൂടുതലായി കാണുന്നു.

English summary

How diabetes affects your relationship

Both type 1 and type 2 diabetes can lead to complications. In some cases, sexual performance can be affected by diabetes.
Story first published: Tuesday, July 14, 2015, 12:34 [IST]
X
Desktop Bottom Promotion