For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

By Super
|

പരിശോധനയില്‍ പ്രമേഹമില്ലെന്ന്‌ കണ്ടെത്തിയതിന്റെ സമാധാനത്തിലാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്ക്‌ പ്രമേഹസാധ്യത ഉണ്ടെങ്കിലോ? രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ സാധാരണയിലും ഉയര്‍ന്ന നിലയില്‍ വന്നാല്‍ നിങ്ങള്‍ക്ക്‌ പ്രമേഹസാധ്യതയുണ്ടെന്ന്‌ പറയാം. പക്ഷെ ഈ സമയത്തും പ്രമേഹം എന്ന്‌ വിളിക്കാവുന്ന നിലയിലേക്ക്‌ പഞ്ചസാരയുടെ അളവ്‌ എത്തിയിട്ടുണ്ടാകില്ല.

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ആളുകളെയും ഈ പ്രശ്‌നം അലട്ടുന്നുണ്ട്‌. എന്നാല്‍ മിക്കവരും ഇതേക്കുറിച്ച്‌ ബോധവാന്മാരല്ല.

പ്രമേഹസാധ്യതയ്‌ക്ക്‌ പ്രത്യേത ലക്ഷണങ്ങളൊന്നുമില്ല. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക്‌ പ്രമേഹം വരാന്‍ സാധ്യതയുണ്ടോ എന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

കുടുംബത്തിലെ പ്രമേഹം

കുടുംബത്തിലെ പ്രമേഹം

നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കിലോ നിങ്ങളുടെ ജീവിതശൈലി കഠിനാധ്വാനം ആവശ്യമില്ലാത്തത്‌ ആണെങ്കിലോ, നിങ്ങള്‍ക്ക്‌ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. 45 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടാവുക, ഏഷ്യന്‍- ആഫ്രിക്കന്‍- സ്‌പാനിഷ്‌ പശ്ചാത്തലം ഇവയും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കും.

പൊണ്ണത്തടി

പൊണ്ണത്തടി

പൊണ്ണത്തടി പ്രമേഹത്തിന്‌ കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്‌. നിങ്ങളുടെ ബോഡി മാസ്‌ ഇന്‍ഡക്‌സ്‌ 25ല്‍ കൂടുതലാണെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗം തുടങ്ങിയവയ്‌ക്കും പൊണ്ണത്തടി കാരണമാകാറുണ്ട്‌.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

പ്രമേഹസാധ്യതയുള്ള ബഹുഭൂരിപക്ഷം പേരിലും അതിന്റെ ഒരു ലക്ഷണവും പ്രകടമായിരിക്കില്ല. എന്നിരുന്നാലും രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ ഉയരുമ്പോള്‍ ഇവരില്‍ അകാരണമായ ക്ഷീണം, വല്ലാത്ത ദാഹം, അടിയ്‌ക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്‌.

കറുത്തപാടുകള്‍

കറുത്തപാടുകള്‍

പ്രമേഹ സാധ്യതയുള്ളവരില്‍ സാധാരണയായി കാണ്ടുവരുന്ന ഒരു ത്വക്ക്‌ രോഗമാണ്‌ അക്കാന്തോസിസ്‌ നീഗ്രിക്കന്‍സ്‌. ചില ശരീരഭാഗങ്ങളിലെ ചര്‍മ്മം ചുളുങ്ങി തടിച്ച കറുത്തപാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ ഈ രോഗം. കഴുത്തിന്‌ പിറകില്‍, കൈമുട്ടിന്‌ അകത്ത്‌, കാല്‍മുട്ടുകള്‍ക്ക്‌ പിന്നില്‍, സന്ധികള്‍ എന്നിവിടങ്ങളിലാണ്‌ പാടുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്‌.

ഉറക്കമില്ലായ്‌മ

ഉറക്കമില്ലായ്‌മ

ഉറക്കമില്ലെന്ന്‌ നിങ്ങള്‍ എപ്പോഴും പറയാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ പ്രമേഹ സാധ്യത കൂടുതലായിരിക്കാന്‍ ഇടയുണ്ട്‌. പതിവായി രാത്രിയില്‍ ആറുമണിക്കൂറില്‍ കുറച്ച്‌ ഉറങ്ങുന്നവര്‍ക്ക്‌ പ്രമേഹം വരാനുള്ള സാധ്യത താരതമ്യേന കൂടുതലാണെന്ന്‌ പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്‌. ഹോര്‍മോണുകള്‍, നാഡീവ്യവസ്ഥ, ഉറക്കമില്ലായ്‌മ എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായിട്ടാകാം പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നത്‌.

Read more about: diabetes പ്രമേഹം
English summary

Signs You Might Have Pre Diabetes

Certain signs of prediabetes can be easily noticed, and once you notice it is better you visit your doctor! Here we bring to you a few signs and symptoms of prediabetes.
X
Desktop Bottom Promotion