For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലെ പ്രമേഹലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

പ്രമേഹം സ്ത്രീ പുരുഷ ഭേദമില്ലാതെ വരുന്ന ഒരു അസുഖമാണ്. ഒരിക്കല്‍ വന്നു പോയാല്‍ പിന്നെ മാറില്ലെന്നൊരു ദോഷം കൂടിയുള്ള രോഗം.

ടൈപ്പ് വണ്‍, ടൈപ്പ് 2 പ്രമേഹങ്ങളല്ലാതെ സ്ത്രീകള്‍ക്ക് മൂന്നാമതൊരു തരം പ്രമേഹത്തിനു കൂടി സാധ്യതയുണ്ട്. ഗര്‍ഭകാലത്തു വരുന്ന പ്രമേഹം.

അസിഡിറ്റി കുറയ്ക്കാംഅസിഡിറ്റി കുറയ്ക്കാം

സ്ത്രീകളിലെയും പുരുഷന്മാരിലേയും പ്രമേഹലക്ഷണങ്ങള്‍ പലപ്പോഴും വ്യത്യസ്തങ്ങളായിരിയ്ക്കും. സ്ത്രീകളിലെ ചില പ്രമേഹലക്ഷണങ്ങളെക്കുറിച്ചറിയൂ,

തൂക്കം

തൂക്കം

ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസം സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രമേഹലക്ഷണമാണ്. പെട്ടെന്നു തൂക്കം കൂടുകയോ കുറയുകയോ ചെയ്യുന്നത് പ്രമേഹലക്ഷണവുമാകാം.

ദാഹം

ദാഹം

വല്ലാതെ ദാഹം തോന്നുന്നതാണ് മറ്റൊരു ലക്ഷണം. എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു തോന്നലുണ്ടാവുകയും ചെയ്യും.

ക്ഷീണം

ക്ഷീണം

പ്രമേഹബാധിതരായ സ്ത്രീകള്‍ക്ക് പെട്ടെന്ന് ക്ഷീണം തോന്നുന്നതും സാധാരണം. ജോലി ചെയ്യാന്‍ പോലുമാകാത്ത വിധത്തില്‍ ചിലപ്പോള്‍ ക്ഷീണം തോന്നിയേക്കാം. ജോലികള്‍ ഒന്നും ചെയ്തില്ലെങ്കിലും ചിലപ്പോള്‍ ക്ഷീണം വന്നേക്കാം.

മൂത്രശങ്ക

മൂത്രശങ്ക

എപ്പോഴും മൂത്രശങ്ക തോന്നുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തിലെ ഗ്ലൂക്കോസ് തോതിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനുള്ള പ്രധാന കാരണം.

മുറിവുകള്‍ ഉണങ്ങാന്‍ താമസം

മുറിവുകള്‍ ഉണങ്ങാന്‍ താമസം

മുറിവുകള്‍ ഉണങ്ങാന്‍ താമസം നേരിടുന്നതും സ്ത്രീകളിലെ പ്രമേഹം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ലക്ഷണം തന്നെയാണ്.

Read more about: diabetes പ്രമേഹം
English summary

Signs OF Diabetes In Women

Here we will talk about diabetes signs women show. You must get yourself checked with a doctor if you happen to show any of these signs of diabetes,
X
Desktop Bottom Promotion