For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങള്‍

|

പ്രമേഹം ഭക്ഷണത്തിന് ഒരു പരിധി നിശ്ചയിക്കുന്ന ഒന്നാണ്. ഒരിക്കല്‍ പിടിപെട്ടാല്‍ പൂര്‍ണമായും ഒരു പരിഹാരമില്ലാത്ത ഈ രോഗത്തിന് പ്രധാന കാരണം ഭക്ഷണശീലങ്ങളാണ്. പാരമ്പര്യവും മറ്റു ചില കാരണങ്ങളും ഉണ്ടെന്നുണ്ടെങ്കിലും.

ധാരാളം അരുതുകള്‍ ഭക്ഷണകാര്യത്തില്‍ പ്രമേഹരോഗികള്‍ക്കുണ്ട്. ഇവര്‍ക്കു കഴിയ്ക്കാവുന്നതും കഴിയ്ക്കരുതാത്തതുമായ, പ്രമേഹം വര്‍ദ്ധിപ്പിയ്ക്കുകയും പ്രമേഹം കുറയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളുമുണ്ട്.

പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളേതെന്ന കാര്യത്തില്‍ ചിന്താക്കുഴപ്പമുണ്ടോ. ഇവര്‍ക്കു ചേര്‍ന്ന മികച്ച ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബീന്‍സ്

ബീന്‍സ്

മഗ്നീഷ്യം, പൊട്ടാസ്യം, പ്രോട്ടീന്‍, നാരുകള്‍ എന്നിവയടങ്ങിയ ബീന്‍സ് പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഏറെ ഉത്തമമാണ്. ഇതില്‍ കൊഴുപ്പു തീരെ കുറവുമാണ്.

ബെറികള്‍

ബെറികള്‍

ബെറികള്‍ വൈറ്റമിന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ്. ഇവയില്‍ നാച്വറല്‍ ഷുഗര്‍ മാത്രമാണുള്ളത്. ഇവയും പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന ഭക്ഷണമാണ്.

മീന്‍

മീന്‍

മീന്‍ പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്. ചാള, അയില തുടങ്ങിയവ കൂടുതല്‍ നല്ലത്.

നട്‌സ്

നട്‌സ്

നട്‌സ് പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു ഭക്ഷണമാണ്. ഇവ രക്തത്തിലെ ഷുഗര്‍ തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയ ഒലീവ് ഓയില്‍ പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു ഭക്ഷണമാണ്. സാധാരണ എണ്ണകള്‍ വിട്ട് ഇതുപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

തൈര്

തൈര്

പ്രോട്ടീന്‍, വൈറ്റമിന്‍ ഡി എന്നിവയടങ്ങിയ തൈര് പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു ഭക്ഷണമാണ്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു പച്ചക്കറിയാണ്.

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡുകളാണ് പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു ഭക്ഷണം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില പ്രമേഹരോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണെന്നു പറയാം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്കു ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിയ്ക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

സിട്രസ്

സിട്രസ്

സിട്രസ് പഴവര്‍ഗങ്ങളും നല്ലതു തന്നെ. ഇവ മിതമായ തോതില്‍ കഴിയ്ക്കുന്നതു ഗുണം നല്‍കും.

തക്കാളി

തക്കാളി

അയേണ്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയടങ്ങിയ തക്കാളി പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു ഭക്ഷണമാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, നാരുകള്‍ എന്നിവടയങ്ങിയ മധുരക്കിഴങ്ങ് പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ ഏറെ ഉത്തമമാണ്. ഇവയില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് തോത് മറ്റുള്ളവയെ അപേക്ഷിച്ച് തീരെ കുറവുമാണ്. സ്ത്രീകളിലെ സെക്‌സ് താല്‍പര്യത്തിന്....

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: diabetes പ്രമേഹം
English summary

Foods That Are Good For Diabetic Patients

Here are some foods which are good for diabetic patients. Try these foods and keep your diabetes at a bay,
Story first published: Tuesday, October 28, 2014, 11:22 [IST]
X
Desktop Bottom Promotion