For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം നിയന്ത്രിയ്‌ക്കും കയ്‌പുകള്‍

|

പ്രമേഹരോഗികള്‍ക്ക്‌ ഭക്ഷണത്തിന്റെ കാര്യത്തില്‍ ധാരാളം അരുതുകളുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. മധുരം ഇവര്‍ക്ക്‌ നിഷിദ്ധമാണ്‌.

പ്രമേഹരോഗികള്‍ക്ക്‌ ചേരുന്നതും ചേരാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്‌. കയ്‌പ്പുള്ള ഭക്ഷണങ്ങള്‍ പ്രമേഹത്തിന്‌ നല്ലതാണെന്നു പറയും. ഇതുകൊണ്ടാണ്‌ പാവയ്‌ക്കയും പാവയ്‌ക്കാജ്യൂസുമെല്ലാം പ്രമേഹരോഗികള്‍ക്ക്‌ ചേര്‍ന്ന ഭക്ഷണങ്ങളാണെന്നു പറയുന്നതും.

<strong>തലവേദന മാറ്റും ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളും</strong>തലവേദന മാറ്റും ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളും

പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന ചില കയ്‌പ്പുള്ള ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പാവയ്‌ക്ക

പാവയ്‌ക്ക

പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന ഭക്ഷണങ്ങളില്‍ ഒന്നാം സ്ഥാനം പാവയ്‌ക്കക്കു തന്നെയാണ്‌. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്‌. ശരീരത്തിലെ ഗ്ലൂക്കോസ്‌ തോത്‌ നിയന്ത്രിയ്‌ക്കാന്‍ ഇതിന്‌ സാധിയ്‌ക്കുകയും ചെയ്യും.

എള്ള്‌

എള്ള്‌

എള്ള്‌ പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന അല്‍പം കയ്‌പ്പുള്ള ഒരു ഭക്ഷണവസ്‌തുവാണ്‌. ഇതില്‍ മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്‌.

ഉലുവയില

ഉലുവയില

കയ്‌പുള്ള മറ്റൊന്നാണ്‌ ഉലുവയില. ഇലക്കറികളുടെ ഗുണങ്ങളും ഒപ്പം പ്രമേഹത്തെ ചെറുക്കാനുള്ള കഴിവും ഈ ഭക്ഷണവസ്‌തുവിനുണ്ട്‌.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു നല്ല ഭക്ഷണമാണ്‌. ഇതും അല്‍പം കയ്‌പ്പുള്ള ഒരു ഭക്ഷണം തന്നെ.

പാലക്‌

പാലക്‌

പാലക്‌ പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന മറ്റൊരു ഭക്ഷണവസ്‌തുവാണ്‌. ഇതും അല്‍പം കയ്‌പുള്ളതു തന്നെ.

ഓറഞ്ച്‌ തൊലി

ഓറഞ്ച്‌ തൊലി

ഓറഞ്ച്‌ തൊലി നാം സാധാരണ കഴിയ്‌ക്കാറില്ല. എന്നാല്‍ കയ്‌പുള്ള ഇത്‌ പ്രമേഹനിയന്ത്രത്തിന്‌ ഉത്തമമായ ഒന്നാണ്‌.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങയാണ്‌ പ്രമേഹരോഗികള്‍ക്ക്‌ ചേര്‍ന്ന മറ്റൊരു ഭക്ഷണം.എന്നാല്‍ ഇത്‌ വേവിയ്‌ക്കാതെ കഴിയ്‌ക്കണം. ഇത്‌ ബുദ്ധിമുട്ടെങ്കില്‍ പകുതി വേവിച്ചു കഴിയ്‌ക്കാം.

Read more about: diabetes പ്രമേഹം
English summary

Bitter Foods To Control Diabetes

Bitter foods for diabetes have certain properties which will help to keep the sugar level under control and boost your immunity as well. Here are some bitter foods which are good for diabetes,
X
Desktop Bottom Promotion