For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികളിലെ പാദവീക്കത്തിന് പരിഹാരം

By Super
|

പ്രമേഹരോഗികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലെയും പാദത്തിലെയും നീര്‍ക്കെട്ട്. രക്തസമ്മര്‍ദ്ധം കൂടുന്നത് മൂലം സൂക്ഷ്മമായ രക്തക്കുഴലുകള്‍ തകരാറിലാവുന്നത് മൂലമാണിത് സംഭവിക്കുന്നത്. രക്തക്കുഴലുകളുടെ തകരാറ് നീര്, സമീപകോശങ്ങളിലേക്ക് ദ്രവങ്ങള്‍ പടരുക തുടങ്ങിയവക്ക് കാരണമാവുകയും വേദനയുണ്ടാവുകയും ചെയ്യും. എന്നാല്‍ ഇവയ്ക്ക് പുറമേ മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അതിനാല്‍ തന്നെ കൃത്യമായ പരിശോധന ആവശ്യമാണ്.

രക്തചംക്രമണത്തിലെ തകരാറാണ് പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന മുറിവുകള്‍ വൈകി മാത്രം ഭേദപ്പെടുന്നതിന്‍റെ പിന്നിലെ കാരണം. പാദരോഗ ചികിത്സാകേന്ദ്രങ്ങളുടെ ശ്രംഖലയായ ഡയാപെഡിന്‍റെ ഉടമ ഭൂഷണ്‍ ഹെമേഡിന്‍റെ അഭിപ്രായത്തില്‍ പ്രമേഹരോഗികളില്‍ പാദസംബന്ധമായ പ്രശ്നങ്ങള്‍ സാധാരണവും, അതോടൊപ്പം ഇവ ഗുരുതരമാകാനുള്ള സാധ്യത കൂടുതലുമാണ്. അണുബാധക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും, പാദങ്ങളിലെ മുറിവ്, മരവിപ്പ് എന്നിവയ്ക്കും ഇത് കാരണമാവുകയും, തുടര്‍ന്ന് കാല്‍ മുറിക്കേണ്ടുന്ന അവസ്ഥയിലേക്ക് വരെ എത്തുകയും ചെയ്യാം. അതിനാല്‍ തന്നെ പാദങ്ങളിലെ നീര്‍ക്കെട്ട് അവഗണിക്കരുത്.

ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം

തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക വഴി വലിയ ഒരു പരിധി വരെ അനന്തര ഫലങ്ങളെ തടയാനാവും. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

1. പതിവായ വ്യായാമം

1. പതിവായ വ്യായാമം

പതിവായ വ്യായാമം വഴി പാദങ്ങളിലെയും, കാലുകളിലെയും അസ്ഥികളുടെയും, സന്ധികളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് കൂടാതെ നിലനിര്‍ത്താനും സാധിക്കുമെന്ന് പാദരോഗവിദഗ്ധനായ ഹെമേഡ് അഭിപ്രായപ്പെടുന്നു. എന്നാല്‍ വ്യായാമം ആരംഭിക്കുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടണം. കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ അതുവഴി നീര്‍ക്കെട്ടുണ്ടാകാനുമിടയാകും എന്നും ഓര്‍മ്മിക്കുക.

2. പാദം ഉയര്‍ത്തി വെയ്ക്കല്‍

2. പാദം ഉയര്‍ത്തി വെയ്ക്കല്‍

വേദന കുറയാനായി പാദങ്ങള്‍ നെഞ്ചിനേക്കാള്‍ ഉയരത്തില്‍ വരും വിധം തലയിണ ഉപയോഗിച്ച് 10-15 മിനുട്ട് ഉയര്‍ത്തി വെയ്ക്കുക. ഇത് വഴി അമിതമായുള്ള ദ്രവങ്ങള്‍ പാദങ്ങളില്‍ നിന്ന് പോവുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യും.

3. കാലുറകളും ബാന്‍ഡേജുകളും

3. കാലുറകളും ബാന്‍ഡേജുകളും

പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള കാലുറകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ തകരാറുള്ള ഭാഗങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ദ്രവങ്ങള്‍ അമിതമായി അടിയുന്നത് തടയുകയും ചെയ്യും. ഇങ്ങനെ അമിത സമ്മര്‍ദ്ധം ചെലുത്തുന്ന ദ്രവങ്ങള്‍ ലസിക വ്യവസ്ഥയിലേക്ക് തിരികെപ്പോകാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വു എസ്.സിയും സഹപ്രവര്‍ത്തകരും നടത്തിയ പഠനമനുസരിച്ച് ചെറിയ സമ്മര്‍ദ്ധമുണ്ടാക്കുന്ന സോക്സ് ധരിക്കുന്നത് പ്രമേഹരോഗികളില്‍ കാലിലും പാദങ്ങളിലുമുള്ള വേദനയ്ക്ക് ശമനമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ കോശങ്ങള്‍ക്കും ധമനികള്‍ക്കും തകരാറുണ്ടാക്കുകയുമില്ല.

4. ഉപ്പ് കുറയ്ക്കുക

4. ഉപ്പ് കുറയ്ക്കുക

ഭക്ഷണത്തിലുള്ള മാറ്റങ്ങള്‍ വേദന കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ഉപ്പുപയോഗം കുറയ്ക്കുകയും പ്രകതിദത്തമായി സോഡിയം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യണം. ഉപ്പ് അമിതമായാല്‍ രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കുകയും നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാവുകയും ചെയ്യും.

5. അനുയോജ്യമായ ഷൂ

5. അനുയോജ്യമായ ഷൂ

ഇറുകിയ ഷൂ ധരിക്കുന്നത് പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതാണ്. സൈസില്‍ ഒരളവ് കൂടിയ ഷൂ ധരിക്കുക. പാദത്തില്‍ വീക്കമുണ്ടെങ്കിലും രക്തയോട്ടം കുറയാതിരിക്കാന്‍ ഇത് സഹായിക്കും. പ്രമേഹമുള്ള സ്ത്രീകള്‍ ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുന്നതും ഒഴിവാക്കണം. ഒരു പാദരോഗ ചികിത്സകനെ കണ്ട് ഉപദേശം തേടുകയോ, പ്രമേഹരോഗികള്‍ക്ക് പ്രത്യേകമായി ഷൂ തയ്യാറാക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഷൂ വാങ്ങുന്നതോ ആകും ഉചിതമെന്ന് മിസ്റ്റര്‍.ഭൂഷണ്‍ അഭിപ്രായപ്പെടുന്നു.

6. മസാജ്

6. മസാജ്

മസാജ് ചെയ്യുന്ന് വഴി പാദത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും നീര്‍ക്കെട്ട് മൂലമുള്ള കാലിലെ വേദന കുറയ്ക്കാനും സാധിക്കും.

7. ശരീരത്തിന്‍റെ നിലകള്‍

7. ശരീരത്തിന്‍റെ നിലകള്‍

തുടര്‍ച്ചയായി ഏറെ നേരം നില്‍ക്കുകയോ, ഇരിക്കുകയോ ചെയ്യാതിരിക്കുക. ഇത് മരവിപ്പിനും രക്തചംക്രമണം കുറയാനും കാരണമാകും. അത് പോലെ കാലുകള്‍ പിണച്ച് വെച്ച് ഇരിക്കുന്നതും രക്തചംക്രമണം തടസപ്പെടാന്‍ കാരണമാകും.

Read more about: diabetes പ്രമേഹം
English summary

7 Tips For Diabetes To Reduce Swelling In The Feet

Most patients suffering from diabetes complain of swelling in the feet and legs. The main reason for this problem is improper blood circulation due to damaged blood capillaries as a result of increased pressure.
X
Desktop Bottom Promotion