For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുണ്ടോ, ഇവ ഒഴിവാക്കൂ

|

പ്രമേഹരോഗികള്‍ക്ക് ഭക്ഷണനിയന്ത്രണം അതിപ്രധാനം. കാരണം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂട്ടുന്നതിലും കുറയ്ക്കുന്നതിലുമെല്ലാം ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്.

പ്രമേഹരോഗികള്‍ക്ക് മധുരമുള്ള മിക്കവാറും സാധനങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ സ്വാഭാവിക മധുരങ്ങള്‍, പ്രത്യേകിച്ച് ഫ്രഷ് ഫ്രൂട്‌സ് പോലുള്ളവ ഒരു പരിധി വരെയാകാം. അളവു കുറവാകണമെന്നു മാത്രം. കൂടുതല്‍ മധുരമടങ്ങുന്ന ചില പഴവര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം.

മധുരം മാത്രമല്ല, വറുത്തതും കാര്‍ബോഹൈഡ്രേറ്റ് തോത് വര്‍ദ്ധിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കേണ്ട് ലിസ്റ്റില്‍ പെടുന്നു.

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളെക്കുറിച്ചറിയൂ,

ഫ്രൂട് ജ്യൂസുകള്‍

ഫ്രൂട് ജ്യൂസുകള്‍

ഫ്രൂട് ജ്യൂസുകള്‍ ഒഴിവാക്കേണ്ട ഒന്നാണ്. ഇതില്‍ ഫൈബര്‍ അളവ് തീരെയില്ല. മാത്രമല്ല, ഫ്രക്ടോസ് അളവു കൂടുതലുമാണ്.

ഫ്രഞ്ച് ഫ്രൈ

ഫ്രഞ്ച് ഫ്രൈ

ഫ്രഞ്ച് ഫ്രൈ ഒഴിവാക്കേണ്ട മറ്റൊന്നാണ്. ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്നതും വറുത്തതുമായ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.

പഴം

പഴം

പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് തോത് ധാരാളമുണ്ട്. ഇതും ഒഴിവാക്കേണ്ട ഒന്നു തന്നെ.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയില്‍ മധുരം ധാരാളമുണ്ട്. ഇതും പ്രമേഹരോഗികള്‍ ഒഴിവാക്കുക തന്നെ വേണം.

മൈദ

മൈദ

മൈദയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. ഇത് തടി കൂട്ടും. റിഫൈന്‍ഡ് ഭക്ഷണമായതു കൊണ്ടുതന്നെ പ്രമേഹത്തിനു ദോഷം ചെയ്യും.

വൈറ്റ്‌ബ്രെഡ്

വൈറ്റ്‌ബ്രെഡ്

ഫൈബര്‍ തീരെ കുറഞ്ഞ, മധുരം ധാരാളമുള്ള ഭക്ഷ്യവസ്തുവാണ് വൈറ്റ്‌ബ്രെഡ്. ഇതും പ്രമേഹരോഗത്തിനു നല്ലതല്ല.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മണ്ണിനടിയില്‍ വളരുന്ന കിഴങ്ങു വര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണു നല്ലത്. പ്രത്യേകിച്ച് മധുരക്കിഴങ്ങ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിയ്ക്കും.

മാട്ടിറച്ചി

മാട്ടിറച്ചി

പ്രമേഹരോഗം ഹൃദയപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കൂടുതലുള്ള, മാട്ടിറച്ചി പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

കേക്ക്, പേസ്ട്രി

കേക്ക്, പേസ്ട്രി

കേക്ക്, പേസ്ട്രി എന്നിവയില്‍ കൂടിയ തോതില്‍ മധുരമടങ്ങിയിട്ടുണ്ട്. ഇതും ഒഴിവാക്കേണ്ടവ തന്നെ.

കൊഴുപ്പടങ്ങിയ പാല്‍

കൊഴുപ്പടങ്ങിയ പാല്‍

കൊഴുപ്പടങ്ങിയ പാല്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ.് കൊഴുപ്പ് ഇന്‍സുലിന്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

വറുത്തെടുക്കുന്ന മീ്ന്‍, ഇറച്ചി

വറുത്തെടുക്കുന്ന മീ്ന്‍, ഇറച്ചി

മൈദ, കോണ്‍ഫ്‌ളോര്‍ ചേര്‍ത്തു വറുത്തെടുക്കുന്ന മീ്ന്‍, ഇറച്ചി എന്നിവയും ഒഴിവാക്കുക. മാവും എണ്ണയും പ്രമേഹത്തിന് എതിരാണ്.

കുക്കീസ്

കുക്കീസ്

കുക്കീസ് കൂടിയ തോതില്‍ മധുരമടങ്ങിയ ഒന്നാണ്. ഇതും ഒഴിവാക്കേണ്ട ഭക്ഷണത്തില്‍ പെടും.

വെളുത്ത അരി

വെളുത്ത അരി

കാര്‍ബോഹേഡ്രേറ്റ് ധാരാളം അടങ്ങിയ ഒന്നാണ് വെളുത്ത അരിയുടെ ചോറ്. ഇതും ഒഴിവാക്കപ്പെടേണ്ട ഭക്ഷണത്തില്‍ പെടുന്നു.

പൈ

പൈ

മീറ്റ് പൈ, ബീന്‍ പൈ, ആപ്പിള്‍ പൈ തുടങ്ങിയവയെല്ലാം കൊഴുപ്പും മധുരവുമടങ്ങിയ ഭക്ഷണങ്ങളാണ്. ഇതും ഒഴിവാക്കുക.

സോഡ, ക്രീം

സോഡ, ക്രീം

സോഡ, ക്രീം തുടങ്ങിയ കലര്‍ന്ന ഭക്ഷണവസ്തുക്കളും ഒഴിവാക്കുക.

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ആരോഗ്യകരമാണെങ്കിലും ഇവയില്‍ സ്റ്റാര്‍ച്ച് കൂടുതലാണ്. ഇവ കുറയ്ക്കുകയോ ഉപേക്ഷിയ്ക്കുകയോ വേണം.

ബര്‍ഗര്‍

ബര്‍ഗര്‍

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട മറ്റൊന്നാണ് ബര്‍ഗര്‍. ഇവ കൊഴുപ്പടങ്ങിയവയാണ്.

സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഫ്റ്റ് ഡ്രിങ്ക്‌സ് പ്രമേഹരോഗികള്‍ ഒഴിവാക്കുക തന്നെ വേണം. ഇവയിലും മധുരവും കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്.

ഡൗനട്‌സ്

ഡൗനട്‌സ്

ഡൗനട്‌സ് പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ പെടുന്നു.

സോസ്‌

സോസ്‌

സോസുകളിലും കൂടിയ തോതില്‍ മധുരമടങ്ങിയിട്ടുണ്ട്. ഇതും ഒഴിവാക്കുക തന്നെ വേണം.

വ്യായാമശേഷം ഒഴിവാക്കേണ്ടുന്ന ഭക്ഷണങ്ങള്‍വ്യായാമശേഷം ഒഴിവാക്കേണ്ടുന്ന ഭക്ഷണങ്ങള്‍

Read more about: diabetes പ്രമേഹം
English summary

20 Foods That Diabetes Patients Should Avoid

Foods that diabetics should eat must be rich in fibre and nutrients. Basically, diabetics should eat healthy in order to control their situation. Here are some of the foods that diabetics should steer clear from in order to stay healthy.
X
Desktop Bottom Promotion