For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍

By Archana V
|

ഇന്ത്യയിലെ 61 ദശലക്ഷം ആളുകള്‍ക്കും യുഎസിലെ 24 ദശലക്ഷം ആളുകള്‍ക്കും പ്രമേഹമുണ്ടെന്നാണ്‌ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. പ്രമേഹ ബാധിതരുടെ എണ്ണം നാള്‍ക്ക്‌ നാള്‍ കൂടി വരികയാണ്‌. അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്‌. ഈ രോഗത്തെ കുറിച്ച്‌ അടിസ്ഥാന വിവരമുള്ള വിദ്യാസമ്പന്നര്‍ പോലും ഈ കെട്ടുകഥകള്‍ ചിലപ്പോള്‍ വിശ്വസിക്കാറുണ്ട്‌. പ്രമേഹത്തെ കുറിച്ചും ഇതുള്ളപ്പോള്‍ പാലിക്കേണ്ട ആഹാരക്രമത്തെ കുറിച്ചും നിരവധി കെട്ടുകഥകള്‍ ഉണ്ട്‌. ഈ രോഗത്തെ കുറിച്ച്‌ തെറ്റായ ധാരണകള്‍ ഉള്ളവര്‍ നിരവധിയാണ്‌.

പ്രമേഹത്തെ കുറിച്ച്‌ കേള്‍ക്കുന്ന പത്ത്‌ കെട്ടുകഥകളാണ്‌ ഇവിടെ പറയുന്നത്‌. പ്രമേഹത്തെ സംബന്ധിക്കുന്ന യാഥാര്‍ത്ഥ്യം എന്താണന്ന്‌ മനസ്സിലാക്കാന്‍ ഇത്‌ സഹായിക്കും.

ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം

പ്രമേഹം ഉണ്ടെന്ന്‌ ഒരിക്കല്‍ കണ്ടെത്തിയാല്‍ പഞ്ചസാര ഒഴിവാക്കണമെന്ന്‌ നിങ്ങളെല്ലാം കേട്ടിരിക്കും. ഇത്‌ എത്രത്തോളം ശരിയാണന്ന്‌ ചിന്തിച്ചിട്ടുണ്ടോ ?

നിങ്ങള്‍ക്ക്‌ പ്രമേഹം ഉണ്ടെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്‌ ഒഴിവാക്കുന്നത്‌ നല്ലതാണ്‌ അതിനര്‍ത്ഥം ഇവ കഴിക്കുന്നത്‌ പൂര്‍ണമായി ഒഴിവാക്കണം എന്നല്ല. സമീകൃത ആഹാരക്രമം ആണ്‌ ശീലിക്കേണ്ടത്‌. ഇതില്‍ തീര്‍ച്ചയായും കാര്‍ബോഹൈഡ്രേറ്റും ഉള്‍പ്പെടും. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ്‌ പരിമിതപ്പെടുത്തുകയാണ്‌ വേണ്ടത്‌. ഇതിന്‌ കഴിക്കുന്ന ഓരോ ആഹാരത്തിലും കാര്‍ബോഹൈഡ്രേറ്റ്‌ എത്ര അടങ്ങിയിരിക്കുന്നുവെന്ന്‌ അറിഞ്ഞിരിക്കണം.

പ്രമേഹത്തെ സംബന്ധിക്കുന്ന 10 കെട്ടുകഥകള്‍

അമിതഭാരം

അമിതഭാരം

അമിത ശരീര ഭാരം പ്രമേഹത്തിന്‌ കാരണമാകുമെന്ന്‌ പലരും കരുതുന്നുണ്ട്‌. ഇത്‌ ഒരു തരത്തില്‍ ശരിയാണ്‌. അമിത വണ്ണമുള്ളവരുടെ ഇന്‍സുലിന്‍ പ്രതിരോധം കുറയുകയും ഇത്‌ പ്രമേഹത്തിന്‌ കാരണമാവുകയും ചെയ്യും. എന്നാല്‍ അമിത വണ്ണമുള്ളവരില്‍ എല്ലാം പ്രമേഹം ഉണ്ടാകണമെന്നില്ല. അതു പോലെ മെലിഞ്ഞവര്‍ക്കൊന്നും പ്രമേഹം ഉണ്ടാകാതിരിക്കുന്നുമില്ല.

പഴങ്ങള്‍

പഴങ്ങള്‍

പ്രമേഹമുള്ളവര്‍ കാര്‍ബോഹ്രഡ്രേറ്റ്‌ അടങ്ങിയിട്ടുള്ളതിനാല്‍ പഴങ്ങള്‍ ഒഴിവാക്കണമെന്ന്‌ പറയാറുണ്ട്‌്‌. എന്നാല്‍, ജിഐ ഇന്‍ഡക്‌സിനനുസരിച്ചാണ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുകയും കുറയുകയും ചെയ്യുന്നത്‌. പഴങ്ങള്‍ക്ക്‌ താഴ്‌ന്ന ജിഐ ഇന്‍ഡക്ടസാണുള്ളത്‌ അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും ഇവ കഴിക്കാം.

കഠിനമായ വ്യായാമം

കഠിനമായ വ്യായാമം

പ്രമേഹമുള്ളവര്‍ കഠിനമായി വ്യായാമം ചെയ്യണമെന്ന്‌ പറയുന്നത്‌ കേള്‍ക്കാറുണ്ട്‌. ഇത്‌ ശരിയല്ല. വ്യയാമം ആവശ്യത്തിലുമധികമായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരും . അതിനാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്ക്‌ എപ്പോഴും തിട്ടപ്പെടുത്തണം.

വ്യായാമ വേണ്ട

വ്യായാമ വേണ്ട

പ്രമേഹം ഉള്ളവര്‍ വ്യായാമം ചെയ്യേണ്ടതില്ലന്നൊരു കഥയും ഇക്കൂട്ടത്തില്‍ പറയുന്നുണ്ട്‌. പ്രമേഹ ബാധിതര്‍ തീര്‍ച്ചയായും വ്യായാമം ശീലിക്കേണ്ടതാണ്‌. വ്യായാമത്തിലൂടെ ശരീര ഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ കഴിയും.

പഞ്ചസാര

പഞ്ചസാര

പ്രമേഹം ഉണ്ടെങ്കില്‍ പഞ്ചസാര ഇല്ലാത്ത ആഹാരങ്ങളെ കഴിക്കാവു എന്നതാണ്‌ പൊതുവിലുള്ള വിശ്വാസം. പഞ്ചസാര ഇല്ലാത്ത ബിസ്‌കറ്റ്‌, കുക്കീസ്‌, പലഹാരങ്ങള്‍ എന്നിവയെല്ലാം കഴിക്കാമെന്ന്‌ പറയും. ഇവയില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടാവില്ല പക്ഷെ കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയിട്ടുണ്ടാവും. അതിനാല്‍ ഇവ കൂടുതല്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്തും.

ഇന്‍സുലീന്‍

ഇന്‍സുലീന്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇന്‍സുലീന്‍ കുത്തിവെയ്‌പ്പ്‌ ആവശ്യമാണന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. ടൈപ്പ്‌ 1 പ്രമേഹമുള്ളവരെ സംബന്ധിച്ച്‌ ഇത്‌ സത്യമാണ്‌. ഇവര്‍ക്ക്‌ ആവശ്യമായ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയില്ല. അതേസമയം ടൈപ്പ്‌ 2 പ്രമേഹം ഉള്ളവര്‍ ഗുളികള്‍ കഴിച്ചാല്‍ മതിയാകും.

പ്രമേഹം ഗുരുതരമല്ല

പ്രമേഹം ഗുരുതരമല്ല

പ്രമേഹത്തെ നിസ്സാരമാണന്ന്‌ കരുതി അവഗണിക്കരുത്‌. ഇതൊരു ഗുരുതര പ്രശ്‌നമല്ല എന്ന്‌ കരുതുന്നവരുമുണ്ട്‌. പ്രമേഹം ദീര്‍ഘനാള്‍ കണ്ടെത്താതിരുന്നാല്‍ ചിലപ്പോള്‍ മരണകാരണം വരെയായേക്കാം. ഇത്‌ നിങ്ങളുടെ രോഗ പ്രതിരോധ ശേഷി, വൃക്ക മറ്റ്‌ പ്രധാന അവയങ്ങള്‍ എന്നിവയെ എല്ലാം ബാധിക്കും.

ടൈപ്പ്‌ 2 അപകടകാരിയല്ല

ടൈപ്പ്‌ 2 അപകടകാരിയല്ല

ശരിയായ സമയത്ത്‌ നിയന്ത്രിച്ചില്ല എങ്കില്‍ രണ്ട്‌ തരം പ്രമേഹങ്ങളും വളരെ സങ്കീര്‍ണമായി തീരും. രണ്ട്‌ രീതിയിലാണ്‌ ചിക്തിസിക്കുന്നതെങ്കിലും ആരോഗ്യകരമായ ജീവിത ശൈലി ഇരു കൂട്ടരും പിന്തുടരേണ്ടത്‌ അത്യാവശ്യമാണ്‌.

മരുന്ന്‌

മരുന്ന്‌

പ്രമേഹത്തിന്‌ മരുന്ന്‌ കഴിക്കുന്നുണ്ടെങ്കില്‍ ഇഷ്ടമുള്ളതെന്തും കഴിക്കാമെന്ന്‌ കരുതുന്നവരുണ്ട്‌. മരുന്നു കഴിക്കുന്നുണ്ടെങ്കിലും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന്‌ ശരീരത്തിലേക്ക്‌ ചെല്ലുന്ന കാര്‍ബോഹൈഡ്രോറ്റിന്റെ അളവ്‌ പരിമിതപ്പെടുത്തേണ്ടത്‌ ആവശ്യമാണ്‌

ഇന്‍സുലീന്‍

ഇന്‍സുലീന്‍

ഇന്‍സുലീന്‍ ഹാനികരമാണന്നുള്ളതാണ്‌ പ്രമേഹത്തെ സംബന്ധിച്ചുള്ള മറ്റൊരു കെട്ടു കഥ. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏറ്റവും സുരക്ഷിതമായ ഹോര്‍മോണ്‍ ഇന്‍സുലീന്‍ ആണന്നതാണ്‌ സത്യാവസ്ഥ.

Read more about: diabetes പ്രമേഹം
English summary

10 myths about diabetes

here’s a list of 10 myths about diabetes which will help you understand the real deal about diabetes.
X
Desktop Bottom Promotion