For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

|

ലോകത്ത് പ്രമേഹരോഗികള്‍ വര്‍ദ്ധിച്ചു വരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എയ്ഡ്‌സിനെ പോലെയാണ് ഈ അസുഖമെന്നു വേണമെങ്കില്‍ പറയാം. ഒരിക്കല്‍ വന്നാല്‍ പിന്നെ പിന്നീട് പൂര്‍ണമായി മാറില്ലെന്നതു തന്നെ കാരണം.

പ്രമേഹരോഗികള്‍ക്ക് ഭക്ഷണനിയന്ത്രണം വളരെ പ്രധാനം. ഇതിനൊപ്പം തന്നെ വ്യായാമത്തിനും മുഖ്യ സ്ഥാനമുണ്ട്. പ്രമേഹരോഗത്തിന് പരിഹാരമാവുന്ന ചില യോഗാ രീതികളെക്കുറിച്ചാണ് താഴെപ്പറയുന്നത്. പ്രമേഹമുള്ളവര്‍ ഇത്തരം യോഗ ചെയ്യുന്നത് വലിയ പരിധി വരെ രോഗത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

ട്രയാംഗിള്‍ പോസ് പോലുള്ള ഈ യോഗ പോസ് നോക്കൂ. കാലുകള്‍ അകറ്റി വയ്ക്കുക. ഒരു വശം വളഞ്ഞ് കൈ കൊണ്ട് മുട്ടിന്മേല്‍ താങ്ങു നല്‍കി മറുകൈ മുകളിലേക്കുയര്‍ത്തുക. വളരെ എളുപ്പം ചെയ്യാവുന്ന രീതി.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പതംഗസ്ഥാസന എന്ന ഈ യോഗാരീതി നോക്കൂ. കാലുകള്‍ വളയാതെ കുനിഞ്ഞു നിന്ന് കൈകള്‍ കൊണ്ട് പാദങ്ങളില്‍ പിടിയ്ക്കണം.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

ഇതും പ്രമേഹരോഗികള്‍ക്ക് ചെയ്യാവുന്ന ഒരു യോഗാ രീതിയാണ്. കൈ കാലുകള്‍ വളയ്ക്കാതെ നിവര്‍ത്തി നിലത്തു കുത്തി നിര്‍ത്തുക. അധോമുഖാസന എന്നാണ് ഇത് അറിയപ്പെടുന്നത്.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

മത്സ്യാസന എന്ന പോസ് നോക്കൂ. മലര്‍ന്നു കിടന്ന് കാലുകള്‍ മടക്കി വയ്ക്കുക. നടു നിലത്തു മുട്ടരുത്. തലയുടെ പിന്‍ഭാഗത്തു മാത്രം ഭാരം കേന്ദ്രികരിക്കുക.കൈകള്‍ നിവര്‍ത്തി വയ്ക്കണം.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

മരീച്യാസന എന്ന യോഗ രീതിയുണ്ട്. നിലത്തിരുന്ന വലതുകാല്‍ നീട്ടി വയ്ക്കുക. മറുകാല്‍ നിലത്തു കുത്തി വച്ച് മുട്ടിന്മേല്‍ വലതു കൈ കൊണ്ട് പിടിക്കണം. ഇടതു കൈ പിറകിലൂടെ വളച്ച് വലതു കൈ കൊണ്ട് പിടിയ്ക്കണം. ഇരുഭാഗത്തും ഈ രീതി ചെയ്യാം.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

അര്‍ദ്ധ മത്സ്യേന്ദ്രാസന എന്ന ഈ രീതി നോക്കൂ. കൈകളും കാലുകളും ചിത്രത്തില്‍ കാണുന്ന രീതിയില്‍ വയ്ക്കുക.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

വീരാസന എന്ന ഈ യോഗാരീതിയും പ്രമേഹത്തിന് നല്ലതു തന്നെ. ചെയ്യാന്‍ എളുപ്പമുള്ള യോഗയാണിത്. കാലുകള്‍ മടക്കി പുറകിലോട്ടു വച്ച് നിവര്‍ന്നിരിക്കണം.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പശ്ചിമോത്താസനയും ഡയബെറ്റിസ് രോഗികള്‍ക്ക് നല്ലതാണ്. ഒരു കാല്‍ നിവര്‍ത്തിയും മറുകാല്‍ മടക്കിയും വയ്ക്കണം. കൈകള്‍ രണ്ടും നീട്ടി നിവര്‍ത്തി വച്ച് കാലില്‍ പിടിയ്ക്കുക. തല മുട്ടിന്മേല്‍ മുട്ടിച്ചു വയ്ക്കണം.

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

പ്രമേഹം നിയന്ത്രിക്കും യോഗ പോസുകള്‍

ശവാസന എന്നൊരു യോഗാ രീതിയുമുണ്ട്. സാധാരാണ യോഗയുടെ അവസാനമാണ് ഇതു ചെയ്യുക. മലര്‍ന്നു നിവര്‍ന്നു കിടന്ന് കൈകള്‍ ഇരുവശത്തും നിവര്‍ത്തി വയ്ക്കാം. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്ത് അല്‍പനേരം കിടക്കാം.

Read more about: diabetes പ്രമേഹം
English summary

Diabetes, Yoga, Health, Body, Savasana, Food, പ്രമേഹം, ഡയബെറ്റിസ്, യോഗ, ആരോഗ്യം, ശരീരം, ശവാസന, മത്സ്യാസന

Diabetes is no longer just a disease, it is an epidemic. The statistics say that every 1 in 3 people is diabetic now. So, do we need to control this chronic disease so that it doesn't control our lifestyle? The answer to this question lies in our ancient scriptures. Yoga can regulate your diabetes. If you practice the right yoga poses, your blood sugar will stay under control.
 
 
Story first published: Tuesday, January 8, 2013, 13:25 [IST]
X
Desktop Bottom Promotion