For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

By Shibu T Joseph
|

സമീകൃതാഹാരത്തിന് നിങ്ങളുടെ ശരീരത്തിലും ആരോഗ്യത്തിലും ഒരുപോലെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് അറിയുക. ആഹാരക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആവശ്യത്തിന് ജീവകങ്ങളും കാര്‍ബോഹൈഡ്രേറ്റും ധാതുക്കളും ലഭിക്കുന്നതിന് ഗുണകരമാണ്. പക്ഷേ പ്രമേഹരോഗിയായ ഒരാള്‍ പഴങ്ങള്‍ കഴിക്കുന്നത് സൂക്ഷിച്ചുവേണം. എല്ലാത്തരം പഴങ്ങളും അവര്‍ക്ക് ആഗ്രഹം പോലെ കഴിക്കാനാവില്ല. ശരീരത്തിന് പഴങ്ങള്‍ നല്ലതാണെങ്കിലും ഒരു പക്ഷേ ഒരു പ്രമേഹരോഗി അത് കഴിച്ചാല്‍ വിപരീതഫലം ചെയ്യും.

പഴങ്ങള്‍ ഊര്‍ജ്ജവും പോഷകം കിട്ടുന്നതിനും നല്ല ഉപാധിയാണ്. അതുകൊണ്ടുതന്നെ പഴങ്ങളെ ചീത്തയെന്നോ നല്ലതെന്നോ വേര്‍തിരിക്കാനാവില്ല. ഒരാളുടെ ശരീരത്തിന്റെ ആവശ്യവും പ്രത്യേകതകളും അനുസരിച്ചാണ് ആ വ്യക്തിക്ക് ഒരു പഴം നല്ലതും ചീത്തയുമാകുന്നത്. പ്രമേഹരോഗിയായ ഒരാള്‍ക്ക് വ്യത്യസ്ത പഴങ്ങള്‍ വ്യത്യസ്ത രീതിയിലാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ വ്യതിയാനം വരുത്തുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിന് കാരണമാകുന്ന ചില പഴങ്ങള്‍ ഉപേക്ഷിക്കുയാണ് ഒരു പ്രമേഹരോഗിക്ക് നല്ലത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൈകാര്യം ചെയ്യുന്നതിനുള്ള കാര്യക്ഷമതയനുസരിച്ചാണ് മിക്കവാറും പഴങ്ങളെ തരംതിരിച്ചിരിക്കുന്നത്. കഴിക്കുന്ന പഴത്തിന്റെ ജി.ഐ സചകം പരിഗണിക്കുകയാണ് അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ചെയ്യേണ്ടത്. ഗ്ലൈക്കമിക് ഇന്‍ഡക്‌സ് അഥവാ ജി.ഐ എന്നത് ഒരു പ്രത്യേകം പഴം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര എത്ര പെട്ടെന്ന് ഉയരുന്നു എന്നതിന്റെ സൂചകമാണ്. ജി.ഐ ഇന്‍ഡക്‌സ് 55 അല്ലെങ്കില്‍ അതിന് താഴെയായിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഞാവല്‍പ്പഴം, സബര്‍ജന്‍ പഴം, . ആപ്പിള്‍ എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ കുഴപ്പമില്ല.

ഒരു പ്രമേഹരോഗി ഒഴിവാക്കേണ്ട പത്ത് പഴങ്ങള്‍

1)മാമ്പഴം

1)മാമ്പഴം

പഴങ്ങളുടെ രാജാവായ മാമ്പഴം ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ പഴമാണ്. പക്ഷേ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കഠിന മധുപം ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ചുവന്ന അടയാളമാണ്. പതിവായി മാമ്പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നീണ്ടകാലത്തേക്ക് കുതിച്ചുയരും. മാമ്പഴം ഒഴിവാക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട

2)സപ്പോട്ട

2)സപ്പോട്ട

സപോഡില്ല എന്ന പേരിലും അറിയപ്പെടുന്ന സപ്പോട്ടയുടെ ജി.ഐ മൂല്യം 55ലും ഉയര്‍ന്നതാണ്. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്നനിലയില്‍ അടങ്ങിയിരിക്കുന്നു.

3)മുന്തിരി

3)മുന്തിരി

നാരുകള്‍, ജീവകം, മറ്റ് അനേകം പോഷകങ്ങള്‍ക്കുമൊപ്പം പഞ്ചസാരയും കൂടുതല്‍ അടങ്ങിയിരിക്കുന്നു. മൂന്ന് ഔണ്‍സ് മുന്തിരിയില്‍ 15 ഗ്രാം അളവിലെങ്കിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.

4)കൈതച്ചക്ക

4)കൈതച്ചക്ക

കൈതച്ചക്കയുടെ ജി.ഐ മൂല്യം ഏറ്റവും ഉയര്‍ന്നതാണ്. ഒരു കപ്പ് കൈതച്ചക്കയില്‍ 20 ഗ്രാമില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത.് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ ഒട്ടും മടിക്കരുത്.

5)സീതപ്പഴം

5)സീതപ്പഴം

ജീവകം സി, കാല്‍സ്യം, ഇരുമ്പ്, നാര് എന്നിവ അടങ്ങിയ നല്ല പോഷകാഹാരമാണ് സീതപ്പഴം. 100 ഗ്രാം സീതപ്പഴം 20 ഗ്രാം കാര്‍ബോഹൈഡ്രേറ്റിന് തുല്യമാണ്. പ്രമേഹരോഗികള്‍ സീതപ്പഴം കഴിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

6)ആപ്രിക്കോട്ട്

6)ആപ്രിക്കോട്ട്

ആപ്രിക്കോട്ടില്‍ 57. എട്ട് ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് ആപത്ത്.

7)പഴം

7)പഴം

അര കപ്പ് പഴത്തില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. 46നും 70നും ഇടയിലാണ് പഴത്തിന്റെ ജി.ഐ മൂല്യം. പ്രമേഹരോഗികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട പഴം.

8)തണ്ണിമത്തന്‍

8)തണ്ണിമത്തന്‍

നാരുകളും കലോറിയും കുറവാണെങ്കിലും ജി.ഐ മൂല്യം 72 ആണ് . വിറ്റാമിന്‍ എ.സി. ഇതൊക്കെയാണെങ്കിലും അരകപ്പ് തണ്ണിമത്തന്‍ കഴിച്ചാല്‍ 5 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലെത്തും.

9)പപ്പായ

9)പപ്പായ

ജി.ഐ മൂല്യം 59. കാര്‍ബോഹൈഡ്രേറ്റും കലോറിയും ഇഷ്ടംപോലെ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ പപ്പായയുടെ അളവ് കുറയ്ക്കുക

10)ഈന്തപ്പഴം

10)ഈന്തപ്പഴം

പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു പഴം. ജി.ഐ മൂല്യം 103. ഒരു കപ്പ് ഈന്തപ്പഴം കഴിച്ചാല്‍ 24 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലെത്തും. ക്കും.

Read more about: പ്രമേഹം diabetes
English summary

Worst Fruits for Diabetics

Diabetics, on the other hand, need to make few careful choices while eating fruits. Though fruits can be good for our health, but it may turn out to be the opposite if included in a diabetics diet.
X
Desktop Bottom Promotion