For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം തടയുന്ന ഭക്ഷണങ്ങള്‍

By Shibu T Joseph
|

നിശബ്ദനായ കൊലയാളിയാണ് പ്രമേഹം. ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതമാണ് ലക്ഷ്യമെങ്കില്‍ പ്രമേഹത്തിനെതിരെ മുന്‍കരുതലുകളും, നിയന്ത്രണമാര്‍ഗ്ഗങ്ങളും പിന്തുടരേണ്ടതുണ്ട്. നിങ്ങളൊരു പ്രമേഹബാധിതനായി മാറിയാല്‍ മനസില്‍ കൊണ്ടനടക്കേണ്ടുന്ന മന്ത്രം 'ആരോഗ്യകരമായ ജീവിതത്തിനായി - ആരോഗ്യകരമായ ഭക്ഷണക്രമം , കൂടെ വ്യായാമങ്ങളും' എന്നതായിരിക്ക​ണം. പ്രമേഹത്തെ വരുതിക്ക് നിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം ഭക്ഷണത്തിലുള്ള നിയന്ത്രണമാണ്.

ഓരോ ആറു സെക്കന്‍ഡിലും ഒരു പ്രമേഹരോഗി മരിക്കുന്നു എന്നാണ് കണക്ക്. പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിനാല്‍ തന്നെ പ്രമേഹത്തെ തടയാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാനായാണ് ലോകമെങ്ങും പ്രമേഹദിനം ആചരിക്കുന്നത്. പ്രമേഹത്തിന് പ്രധാന കാരണങ്ങളാകുന്നത് അമിതവണ്ണവും, ജീവിതശൈലികളുമാണ്. അതിനാല്‍ തന്നെ ഇക്കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. പ്രമേഹത്തെ ചെറുക്കാന്‍ അത്ഭുതകരമായ കഴിവുകളുള്ള ചില ഭക്ഷണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ആപ്പിള്‍

1. ആപ്പിള്‍

ദിവസേന ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് പ്രമേഹത്തെ സംബന്ധിച്ച് ശരിയാണ്. കുറഞ്ഞ കലോറിയും, ഫൈബറുകളുടെ കൂടിയ സാന്നിധ്യവുമുള്ള ആപ്പിള്‍ പ്രമേഹരോഗികള്‍ക്ക് ഏറെ അനുയോജ്യമാണ്. അവ തോല് കളയാതെ തന്നെ കഴിക്കുന്നതാണ് നല്ലത്.

2. മത്സ്യം

2. മത്സ്യം

മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രമേഹത്തെ തടയാന്‍ സഹായിക്കും. ചെമ്പല്ലി, മത്തി തുടങ്ങിയവയൊക്കെ രുചികരവും എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നവയുമാണ്.

3. പച്ചക്കറികള്‍

3. പച്ചക്കറികള്‍

പ്രമേഹത്തെ ചെറുക്കാനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് പച്ചക്കറികള്‍ ധാരാളമായി കഴിക്കുക എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ പച്ചക്കറികള്‍ ധാരാളം കഴിക്കണം. കാഴ്ചത്തകരാറുണ്ടാക്കുന്ന രോഗമാണ് പ്രമേഹം. ഇതിനെ മറികടക്കാന്‍ വിറ്റാമിന്‍ ബി, സി എന്നിവ അടങ്ങിയ പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക

4. ഓട്ട്സ്

4. ഓട്ട്സ്

പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ഉത്തമമായതാണ് പ്രഭാത ഭക്ഷണമായി ഓട്ട്സ് കഴിക്കുന്നത്. ഫൈബര്‍ ധാരാളമായി അടങ്ങിയ ഓട്ട്സിലെ കാര്‍ബോ ഹൈഡ്രേറ്റ്സ് രക്തത്തിലേക്ക് ചേരാന്‍ ഏറെ സമയം ആവശ്യമാണ്. അക്കാരണത്താല്‍ രാവിലെ ഓട്ട്സ് കഴിക്കുന്നത് ശീലമാക്കുക.

5. ചായ

5. ചായ

നിങ്ങളൊരു ചായ പ്രേമിയാണെങ്കില്‍ നല്ലതാണ് . ചായയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍, കാറ്റെചിന്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. അക്കാരണത്താല്‍ ചായകുടി ഒരു ശീലമാക്കാന്‍ മടിക്കേണ്ട.

6. പഴങ്ങള്‍

6. പഴങ്ങള്‍

പ്രമേഹരോഗചികിത്സയില്‍ പഴങ്ങള്‍ പ്രധാനപ്പെട്ടവയാണ്. വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങള്‍ കഴിക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ ദോഷകരമായ സ്വതന്ത്രമായ മൂലകങ്ങളെ ചെറുക്കാന്‍ കരുത്ത് നല്കും.

7. കാരറ്റ്

7. കാരറ്റ്

ബീറ്റ കരോട്ടിന്‍ സമൃദ്ധമായി അടങ്ങിയതാണ് കാരറ്റ്. ഇത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഒരു കാരറ്റ് കൂടി കഴിക്കുന്നത് ശീലമാക്കുക.

8. ഒലിവ് ഓയില്‍

8. ഒലിവ് ഓയില്‍

പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് ഇന്‍സുലിനെ ശക്തിപ്പെടുത്തും. ഭക്ഷണം രുചികരമാക്കാനും ഒലിവ് ഓയില്‍ ഉപയോഗിക്കാം.

9. പരിപ്പ് വര്‍ഗ്ഗങ്ങള്‍

9. പരിപ്പ് വര്‍ഗ്ഗങ്ങള്‍

പ്രമേഹരോഗികള്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍ ആഹാരത്തിന്‍റെ ഭാഗമാക്കണം. ഇവ ആരോഗ്യത്തിന് അനുയോജ്യമാണെന്ന് മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങളും തടയും. ഫൈബറും, പ്രോട്ടീനുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

10. ഫൈറ്റോ ന്യൂട്രീനുകള്‍

10. ഫൈറ്റോ ന്യൂട്രീനുകള്‍

പയര്‍ വര്‍ഗ്ഗങ്ങളില്‍ ഫൈറ്റോ ന്യൂട്രിയന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. കുതിര്‍ത്തതും, ചുട്ടെടുത്തതുമായ പയര്‍ വര്‍ഗ്ഗങ്ങള്‍ ഏറെ പ്രോട്ടീന്‍ അടങ്ങിയവയാണ്. രുചികരവും, ആരോഗ്യകരവുമായ ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Read more about: diabetes food
English summary

wonder foods beat diabetes

Sometimes plain love won’t help you pamper your love, and you don’t have to break your bank for it either. Your wife needs to be pampered regularly to keep ‘the boss of the house’ happy.
X
Desktop Bottom Promotion