For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ ചെറുക്കാന്‍ 10 ആഹാരങ്ങള്‍

|

ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകളാണ്‌ അവരുടെ ജീവിതത്തിന്റെ പാത നിര്‍ണയിക്കുന്നത്‌. ചിലത്‌ നമുക്കായി ഉണ്ടാകുന്നു. മറ്റ്‌ ചിലത്‌ നമ്മള്‍ കണ്ടെത്തുന്നു. ആരോഗ്യത്തിന്റെ കാര്യവും ഇതു പോലെയാണ്‌. സമയത്തെ നമുക്ക്‌ പുറകോട്ട്‌ നടത്താനാവില്ല. എന്നാല്‍,ശരിയായ ആഹാരം തിരഞ്ഞെടുക്കുന്നതിലൂടെ ശരീരത്തെ ആക്രമിക്കുന്ന രോഗങ്ങളെ ഒരു പരിധി വരെ തടയാന്‍ നമുക്ക്‌ കഴിയും.

ശരിയായ ആഹാരം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചാസാരയുടെ അളവ്‌ നിയന്ത്രിച്ച്‌ പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ തടയാന്‍ കഴിയും. പ്രമേഹത്തെ പ്രതിരോധിച്ച്‌ എപ്പോഴും ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കുന്ന 10 ആഹാരങ്ങള്‍ ഇതാ

ഓട്‌സ്‌

ഓട്‌സ്‌

ലയിക്കുന്ന ഫൈബര്‍ ആണ്‌ ഓട്‌സില്‍ അടങ്ങിയിരിക്കുന്നത്‌ അതിനാല്‍ വെള്ളം ചേര്‍ത്തിളക്കുമ്പോള്‍ കുഴമ്പ്‌ രൂപത്തിലാകും. വയറ്റിലെ ദഹന എന്‍സൈമുകള്‍ക്കും ആഹാരത്തിലെ അന്നജത്തിനുമിടയില്‍ ഓട്‌സ്‌ ഒരു അതിര്‌ ഉണ്ടാക്കും. അതിനാല്‍ കാര്‍ബോ ഹൈഡ്രേറ്റ്‌ രക്തത്തിലെ പഞ്ചസാരയായി മാറുന്നതിന്‌ ഏറെ സമയമെടുക്കും. പ്രഭാതത്തില്‍ ഒരു പാത്രം ഓട്‌സ്‌ കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌.

ആപ്പിള്‍

ആപ്പിള്‍

പ്രകൃതി ദത്തമായി കലോറി കുറഞ്ഞ പഴമാണ്‌ ആപ്പിള്‍. എന്നാല്‍ ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വയറ്‌ നിറഞ്ഞെന്ന തോന്നല്‍ നല്‍കും. ഇവ ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നതിനൊപ്പം രക്തത്തില്‍ പഞ്ചാസരയുടെ അളവ്‌ ഉയരാതെ നോക്കുകയും ചെയ്യും. ആപ്പിള്‍ തൊലികളയാതെ മൊത്തമായി കഴിക്കുന്നതാണ്‌ കൂടുതല്‍ പ്രയോജനകരം. ആന്റിഓക്‌സിഡന്റ്‌ ഗുണത്താല്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഫ്‌ളവനോയിഡായ ക്യുര്‍സെന്റിന്‍ ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്‌.

പയര്‍

പയര്‍

പയര്‍ വേവിച്ചും മുളപ്പിച്ചും ഉണക്കിയും ഉണ്ടാക്കുന്ന വിവിധ തരം വിഭവങ്ങള്‍ രക്തത്തിലെ പഞ്ചാസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കും. നിറയെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രധാന വിഭവമായി ഇവ ഉപയോഗിക്കാം. പയര്‍ ഹൃദയത്തിന്‌ മാത്രമല്ല ഗുണം ചെയ്യുന്നത്‌, വിവിധ തരം ഫൈറ്റോ ന്യൂട്രിയന്റ്‌ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനും നല്ലതാണ്‌.

ചായ

ചായ

കാറ്റെചിന്‍സ്‌ ,ടാന്നിന്‍സ്‌ തുടങ്ങിയ ഫൈറ്റോന്യൂട്രയിന്റ്‌സ്‌ രക്തത്തിലെ പഞ്ചസരായുടെ അളവ്‌ സന്തുലിതമാക്കാന്‍ സഹായിക്കും. ചായയില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാനും ചായ നല്ലതാണ്‌.

അണ്ടിപരിപ്പ്‌

അണ്ടിപരിപ്പ്‌

ഉയര്‍ന്ന അളവില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ള അണ്ടിപരിപ്പ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നവയാണ്‌. സാവധാനം ദഹിക്കുന്ന ആഹാരമാണ്‌ അണ്ടിപരിപ്പുകള്‍. ദിവസവും അണ്ടിപരിപ്പ്‌ കഴിക്കുന്നവര്‍ക്ക്‌ അത്‌ കഴിക്കാത്തവരേക്കാള്‍ ഹൃദ്രോഗങ്ങള്‍ കുറവായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ടോകോട്രൈനോള്‍സ്‌ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍ അണ്ടിപരിപ്പ്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. കലോറി ധാരാളം ഉള്ളതിനാല്‍ അണ്ടിപരിപ്പ്‌ കഴിക്കുന്നതിന്റെ അളവ്‌ അധികമാകരുത്‌.

നാരങ്ങ

നാരങ്ങ

കൊഴുപ്പ്‌ കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ നാരങ്ങ വിഭാഗത്തില്‍ പെടുന്ന പഴങ്ങളില്‍ ആരോഗ്യത്തിന്‌ ഗുണകരമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഓറഞ്ചില്‍ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഫ്‌ളേവനോയിഡ്‌, കരോട്ടിനോയിഡ്‌, ടെര്‍പൈന്‍, ഗ്ലൂറ്റതിയോണ്‍ എന്നിവ ഉള്‍പ്പടെയുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. പ്രമേഹമുള്ളവരുടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ്‌ കുറവായിരിക്കാനാണ്‌ സാധ്യത എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. അതിനാല്‍ ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയ നാരങ്ങ വിഭാഗത്തിലുള്ള പഴങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണ്‌

സമ്പൂര്‍ണധാന്യ ബ്രഡ്‌

സമ്പൂര്‍ണധാന്യ ബ്രഡ്‌

വെള്ള നിറത്തിലുള്ളതെല്ലാം സമ്പൂര്‍ണധാന്യ ബ്രഡ്‌ ആകണമെന്നില്ല. സമ്പൂര്‍ണ ധാന്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ കൃത്യമായി എഴുതിട്ടുള്ളത്‌ മാത്രം വാങ്ങുക. വെള്ള ബ്രഡ്‌ കഴിക്കുന്നത്‌ ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാര കഴിക്കുന്നതിന്‌ തുല്യമാണ്‌. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്തും. അതേസമയം സമ്പൂര്‍ണധാന്യ ബ്രഡ്‌ കഴിച്ചാല്‍ ഇന്‍സുലീനോടുള്ള നിങ്ങളുടെ സംവേദനക്ഷമത ഉയര്‍ത്തും. ബ്രഡ്‌ അങ്ങനെ തന്നെ കഴിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്‌. .ഇത്‌ ദഹനം സാവധാനത്തിലാക്കും.

ഒലീവ്‌ എണ്ണ

ഒലീവ്‌ എണ്ണ

ഒലീവ്‌ എണ്ണയില്‍ ഹൃദ്രോഗവും പ്രമേഹവും കുറയ്‌ക്കാന്‍ സഹായിക്കുന്ന പ്രതിജ്വലന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഒലിവ്‌ എണ്ണയിലെ നല്ല കൊഴുപ്പ്‌ ഇന്‍സുലീന്‍ പ്രതിരോധം ഉയര്‍ത്തില്ല. ഇത്‌ നേരെ തിരിച്ചാകാന്‍ സഹായിക്കും. ദഹനം സാവധാനത്തിലാക്കാനും ഒലിവ്‌ എണ്ണ സഹായിക്കും. അതിനാല്‍ കൂടുതല്‍ കഴിക്കുന്നത്‌ മൂലം ഗ്ലൂക്കോസിന്റെ അളവ്‌ ഉയരുന്നത്‌ നിയന്ത്രിക്കാന്‍ കഴിയും. സാലഡിലും പാസ്‌തയിലും മറ്റും ഇത്‌ ഉപയോഗിക്കാം.

മത്സ്യം

മത്സ്യം

ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്‌ പ്രമേഹമാണ്‌. അതിനാല്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കുന്നത്‌ ഹൃദ്രോഗ സാധ്യത 40 ശതമാനത്തോളം കുറയ്‌ക്കും. മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്‌ ശരീരത്തിലെ കോശജ്വലനം, ഇന്‍സുലീന്‍ പ്രതിരോധം, പ്രമേഹം എന്നിവ കുറയ്‌ക്കും.

ക്യാരറ്റ്‌

ക്യാരറ്റ്‌

പ്രകൃതിയിലെ ഏറ്റവും വലിയ ബീറ്റ കരോട്ടീന്‍ സ്രോതസ്സാണ്‌ ക്യാരറ്റ്‌. അതായത്‌ ക്യാരറ്റിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ്‌ വളരെ കുറവാണ്‌. പ്രമേഹ സാധ്യത കുറയ്‌ക്കാന്‍ ക്യാരറ്റ്‌ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചാസാരയുടെ അളവ്‌ നിയന്ത്രിക്കുകയും ചെയ്യും.

Read more about: diabetes പ്രമേഹം
English summary

Ten Wonder Foods Beat Diabets

Controlling your blood sugar and preventing diabetes complications be as simple as eating the right foods. So MensXP brings you 10 wonder foods to beat diabetes and stay healthy forever
X
Desktop Bottom Promotion