For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കുറയ്ക്കും മത്തങ്ങ

|

മധുരമുള്ള ചുരുക്കം പച്ചക്കറികളിലൊന്നാണ് മത്തങ്ങ. മധുരം പൊതുവെ പ്രമേഹത്തിന് ദോഷമെന്നു കരുതി മത്തങ്ങയെ ഭയക്കുന്ന, ഉപയോഗിക്കാത്ത പ്രമേഹരോഗികളുണ്ട്. ഇവരോടൈാരു വാക്ക്, പ്രമേഹത്തിന് മത്തങ്ങ നല്ലൊരു ഔഷധമാണ്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഒരു നല്ല പച്ചക്കറി.

ഗ്ലൈസമിക് ഇന്‍ഡെക്ടസാണ് പ്രമഹത്തിന് ദോഷം ചെയ്യുന്നത്. ഉരുളക്കിഴങ്ങ്, ചോറ് എന്നിങ്ങളനെയുള്ള ഭക്ഷണങ്ങളില്‍ ജിഐ ഇന്‍ഡക്‌സ് കൂടുതലുമാണ്. അതുകൊണ്ട് ഇവ പ്രമേഹത്തിന് നല്ലതുമല്ല. എന്നാല്‍ മധുരമുണ്ടെങ്കിലും മത്തങ്ങയില്‍ ഗ്ലൈസമിക് അളവ് വളരെ കുറവാണ്.

പാന്‍ക്രിയാസില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിനാണ് രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായി നിലനിര്‍ത്തുന്നത്. പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ചേര്‍ന്ന ഒരു പച്ചക്കറിയാണ് മത്തങ്ങയെന്നു പറയാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

Pumpkin

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണമെന്നു മാത്രമല്ല, പ്രമേഹം വരാതെ തടയാനും മത്തങ്ങയ്ക്കു കഴിയും. ദിവസവും മത്തങ്ങ കഴിയ്ക്കുന്നത് ഡയബെറ്റിസ് വരാതെ തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ മത്തങ്ങ പ്രമഹത്തിന് പ്രതിവിധിയാകുകയുള്ളൂ.

മത്തങ്ങയില്‍ മുളകുപൊടി ചേര്‍ക്കുന്നത് ഇതിന്റെ ഔഷധഗുണങ്ങളെ നശിപ്പിക്കും. ഇതില്‍ ജാതിയ്ക്ക, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്്കുന്നത് പ്രമേഹത്തെ തടയും.

മത്തങ്ങയില്‍ എണ്ണ ചേര്‍ക്കുമ്പോഴും ഈ ഗുണങ്ങള്‍ നഷ്ടെപ്പെടുകയാണ്. ഇതുപോലെ ഇതിനൊപ്പം മധുരം ചേര്‍ത്തും കഴിയ്ക്കരുത്.

Read more about: diabetes പ്രമേഹം
English summary

Diabetes, Food, Pumpkin, Glucose, Insulin, Blood, പ്രമേഹം, ഭക്ഷണം, മത്തങ്ങ, മധുരം, ഡയബെറ്റിസ്, ഗ്ലൂക്കോസ്, രക്തം, ഇന്‍സുലിന്‍

Although pumpkin is sweet, it helps to heal diabetes. But it should be used in a proper way,
Story first published: Saturday, January 5, 2013, 17:37 [IST]
X
Desktop Bottom Promotion