For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയബറ്റിസ് ക്ഷണിച്ചുവരുത്തുന്ന ഭക്ഷണശീലങ്ങള്‍

By Shameer.K
|

അനാരോഗ്യകരമായ ഭക്ഷണശീലം നഗരവാസികളെ സാധാരണയായി കൊണ്ടു ചെന്നെത്തിക്കുന്ന പ്രതിസന്ധിയാണ് ഡയബറ്റിസ്. ബഹുരാഷ്ട്ര കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള റെഡി-ടു-ഈറ്റ് ശൈലിയിലുള്ള ഭക്ഷണം ഡയബറ്റിസിന് ഉയര്ന്നത സാധ്യതയാണ് ഉണ്ടാക്കുന്നത്. യുവാക്കളില്‍ എന്തിന് കുട്ടികളില്‍ വരെ പൊണ്ണത്തടി എന്ന വിപത്ത് വരെ ഈ ഭക്ഷണശീലമുണ്ടാക്കുന്നു. ഡയബറ്റിസിലേക്കും മറ്റു ഗുരുതരമായ ഹൃദയരോഗങ്ങളിലേക്കും നയിക്കുന്നതാണ് പൊണ്ണത്തടി.

ശരിയായ ഭക്ഷണശീലത്തിലൂടെ നമുക്ക് ഡയബറ്റിസിനെ തടയാനാവും. എളുപ്പത്തില്‍ ഗ്ലൂക്കോസ് ആയി മാറുന്ന ഭക്ഷണങ്ങളായ ഉയര്ന്നറ ഗ്ലൈസെമിക് ഇന്ഡെ‍ക്സ് ഉള്ള വസ്തുക്കൾ ബ്ലഡ് ശുഗ‍ർ നില പെട്ടെന്ന് ഉയര്ത്തും . വൈറ്റ് ബ്രഡ്, പാസ്റ്റ, കാര്ബഉണേറ്റഡ് ഡ്രിങ്ക്സ്, വേവിച്ച് ധാന്യപ്പൊടികൊണ്ടുള്ള വിഭവങ്ങൾ എന്നിവ ഈ പട്ടികയിൽ വരുന്നതാണ്. സ്ഥിരമായി ഇത്തരം ഭക്ഷണംകഴിക്കുന്നവ‍‍ര്ക്ക്് ഡയബറ്റിസ് വരാനുള്ള ഉയര്ന്നപ സാധ്യതയാണുള്ളത്.

പാലിലും മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന മറ്റു ഭക്ഷ്യവിഭവങ്ങളിലും കാണുന്ന പൂരിത മാംസ്യമാണ് മറ്റൊരു വില്ലന്‍. ട്രാന്സ്് ഫാറ്റ് എന്നറിയപ്പെടുന്ന ഈ ഘടകം പാക്ക് ചെയ്യപ്പെട്ട് നല്കു്ന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിൽ ധാരാളമുണ്ടാവും. ചുവന്ന ഇറച്ചി, പാലുല്പങന്നങ്ങൾ, സെമി ഹൈഡ്രജെനേറ്റഡ് ആയ എണ്ണയടങ്ങിയ ആഹാരം എന്നിവയും അനാരോഗ്യകരമാണ്. ശരീരത്തിലെ ശുഗര്നിവല ശരിയായ അളവിൽ നിലനിര്ത്താാനുള്ള ശേഷി നഷ്ടപ്പെടുന്ന അവസ്ഥയെയാണല്ലോ ഡയബറ്റിസ് എന്നു പറയുന്നത്. സമ്മര്ദ്ദംെ നിറഞ്ഞതും തിരക്കേറിയതുമായ പുതിയ ജീവിതരീതി ഡയബറ്റിസ് ഉന്നതസാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രാതൽ ഉപേക്ഷിക്കുന്നത് ശുഗര്നിതല താളംതെറ്റിക്കുകയും തദ്ഫലമായി അമിതമായ വിശപ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്യും.

1.പ്രാതല്‍ നിരാകരണം

1.പ്രാതല്‍ നിരാകരണം

വിശപ്പ് വകവെക്കാതെ പ്രാതല്‍ ഉപേക്ഷിക്കുന്നത് പലരും ചെയ്യുന്നതാണ്. എന്നാല്‍ ഇത് ശരീരത്തിലെ ശുഗർ നില താളംതെറ്റിക്കുകയും അസാധാരണമായ വിശപ്പ് ക്ഷണിച്ചുവരുത്തുകയും കൂടുതൽ ശുഗര്‍ ഉള്ള ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണത ഉണ്ടാക്കുകയും ചെയ്യും.

2.ജി.ഐ ഭക്ഷണങ്ങളുടെ അമിതോപയോഗം

2.ജി.ഐ ഭക്ഷണങ്ങളുടെ അമിതോപയോഗം

പാസ്റ്റാ, പിസ്സ, വൈറ്റ് ബ്രഡ്, ശീതളപാനീയങ്ങൾ പോലുള്ള ഉയര്ന്നയ ഗ്ലൈസമിക് ഭക്ഷണങ്ങളുടെ അമിതോപയോഗം ഡയബറ്റിസിലേക്ക് നയിക്കും. ഫൈബറുകൾ തീരെയില്ലാത്ത, പെട്ടെന്ന് ദഹിക്കുകയും അതിവേഗത്തിൽ കൂടുതൽ ഗ്ലൂക്കോസ് ശരീരത്തില്‍ ഉല്പാ്ദിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഭക്ഷണങ്ങൾ പെട്ടെന്ന് വിശപ്പിന് കാരണമാവുകയും ശരീരത്തിന് അനാരോഗ്യകരമായിത്തീരുകയും ചെയ്യുന്നു.

3.അനാരോഗ്യകരമായ ഫാറ്റുകളുടെ ഉപയോഗം

3.അനാരോഗ്യകരമായ ഫാറ്റുകളുടെ ഉപയോഗം

എല്ലാ ഫാറ്റുകളും ചീത്തയല്ല. അപൂരിത ഫാറ്റുകളടങ്ങിയ ഒലിവ് ഓയില്‍, മീനെണ്ണ എന്നിവ ശരീരത്തിന് നല്ലതാണ്. അതേസമയം , പൊരിച്ച ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, പാക്കഡ് ഫുഡ്സ് എന്നിവയിൽ ധാരാളമായി കാണപ്പെടുന്ന അമിതമായ ട്രാന്സ്് ഫാറ്റും ഉയർന്ന തോതിലുള്ള പൂരിത ഫാറ്റും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണ്.

4. അനാരോഗ്യകരമായ സ്നാക്സുകൾ

4. അനാരോഗ്യകരമായ സ്നാക്സുകൾ

എത്ര മികച്ച ഭക്ഷണം നിങ്ങൾ കഴിച്ചാലും സ്നാക്സ് കഴിക്കാനുള്ള പ്രവണത എല്ലാവരിലുമുണ്ടാവും. ഇത്തരം സമയങ്ങളില്‍ കൃത്രിമമധുരം ചേര്ത്തക സ്നാക്സ്കുൾ, നന്നായി പൊരിച്ച സ്നാക്സുകളായ സമോസ പോലുള്ളവ ഡയബറ്റിസിനെ ക്ഷണിച്ചുവരുത്തും.

5.വായു കടത്തിവിട്ടതും മധുരമുള്ളതുമായ ഡ്രിങ്ക്സ്

5.വായു കടത്തിവിട്ടതും മധുരമുള്ളതുമായ ഡ്രിങ്ക്സ്

കഫീന്‍ കലര്ന്നടതും വായു കടത്തിവിട്ടതുമായ ഡ്രിങ്ക്സുകളാണ് സ്നാക്സിനൊപ്പവും ഉച്ചഭക്ഷണത്തിനൊപ്പവും പലപ്പോഴും അകത്താക്കുന്നത്. ഇത് അനാരോഗ്യകരമെന്നു മാത്രമല്ല പൊണ്ണത്തടിയിലേക്കും ഡയബറ്റിസിലേക്കും നയിക്കുന്നതുമാണ്.

6.പഴവര്ഗകങ്ങളും പച്ചക്കറിയും അവഗണിക്കുന്നത്

6.പഴവര്ഗകങ്ങളും പച്ചക്കറിയും അവഗണിക്കുന്നത്

പഴവര്ഗ്ങ്ങളും പച്ചക്കറിയും പോഷകങ്ങളുടെയും ഫൈബറുകളുടെയും സ്രോതസ്സാണെന്ന് മാത്രമല്ല അവ ശരീരത്തിലെ ശുഗർ നിലയെ നിയന്ത്രിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നവയാണ്. ഇവ അവഗണിക്കുന്നത് ഡയബറ്റിസ് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്.

7. അസമയത്തെ സ്നാക്കിങ്

7. അസമയത്തെ സ്നാക്കിങ്

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊറിക്കുന്നത് ശരീരത്തിന് നല്ലതാണ്. പകരം പാക്ക് ചെയ്യപ്പെട്ട ഭക്ഷണമോ മറ്റു അനാരോഗ്യകരമായവയോ അർദ്ധരാത്രിയിലും മറ്റും കഴിക്കുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കുകയും ശുഗർനില ഉയർത്തുകയും ചെയ്തേക്കും.

8.വൈകാരികമായ ഭക്ഷണശീലം

8.വൈകാരികമായ ഭക്ഷണശീലം

തിരക്കേറിയ ഇന്നത്തെ ജീവതിശൈലിയില്‍ ആളുകൾ വൈകാരികമായ സമ്മർദ്ദങ്ങൾക്ക് പെട്ടെന്ന് അടിപ്പെടുന്നത് സാധാരണമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് ചിലരെ പ്രേരിപ്പിച്ചേക്കാം. തദ്ഫലമായുണ്ടാവുന്ന പൊണ്ണത്തടി ഡയബറ്റിസ് സാധ്യതകളുണ്ടാക്കുകയും ശരീരത്തിൽ ഉദ്പാദിപ്പിക്കുന്ന ശുഗറിന്റെള അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

9.ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഡെസെർട്ട്

9.ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഡെസെർട്ട്

ഊണിന് ശേഷം മധുരമുള്ള വിഭവങ്ങളായ ഐസ്ക്രീം പോലുള്ളവ കഴിക്കുന്നത് ഇന്നൊരു ശീലമായി മാറിയിട്ടുണ്ട്. ആവശ്യത്തിന് ശുഗർ നില ഊണിലൂടെ കൈവരിച്ചുകഴിഞ്ഞ ശരീരത്തിലേക്ക് ഇത്തരം ഭക്ഷണങ്ങൾ കൂടി ചെല്ലുന്നതിലൂടെ അളവ് വർദ്ധിക്കാനിടയാക്കും. ഭക്ഷണത്തിന് ശേഷം പ്രത്യേകിച്ച് അദ്ധ്വാനമൊന്നും ചെയ്യാനില്ലാത്ത രാത്രി ഭക്ഷണത്തിന് ശേഷം കൂടിയാവുമ്പോള്‍ ഇത് കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നു.

English summary

Eating Habits That Causes Diabetes

Diabetes due to unhealthy eating habits is becoming a common crisis among urban dwellers. With multinational companies promoting ready-to-eat processed food and their range of fast food range, people are getting addicted to a lifestyle that is prone to high risk of diabetes.
X
Desktop Bottom Promotion