For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികള്‍ക്ക് ചേര്‍ന്ന ഡയറ്റ്‌

By Super
|

തിരക്കിട്ട ജീവിതത്തിനിടയില്‍ കൃത്യമായ ഭക്ഷണരീതി അറിഞ്ഞിരിക്കേണ്ടത് ഏവര്‍ക്കും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കല്‍ മാത്രമല്ല ഡയറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്, ശരീര

ഹോര്‍മോണുകളെ നിയന്ത്രിക്കുവാനും പോഷകാഹാരത്തിനും ഡയറ്റ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രമേഹരോഗികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ശരീരത്തിലെ

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് എന്ത് കഴിക്കുന്നു എന്നതുമാത്രമല്ല, എപ്പോള്‍ കഴിക്കുന്നു എന്നുള്ളതും പ്രധാനമാണ്.

സസ്യാഹാരമാണ് ഷുഗര്‍ രോഗികള്‍ക്ക് ഏറ്റവും നല്ല ഡയറ്റ്. ശാസ്ത്രീയമായി തന്നെ അംഗീകരിക്കപ്പെട്ട സസ്യാഹാര ഡയറ്റുകള്‍ ഷുഗര്‍ രോഗികള്‍ക്കായി നിലവിലുണ്ട്.

പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളും അടങ്ങിയതായിരിക്കണം വെജിറ്റേറിയന്‍ ഡയറ്റ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമേരിക്കന്‍ ഹെല്‍ത്തി ഫുഡ് തയ്യാറാക്കിയ

സസ്യാഹാരികള്‍ക്കായുള്ള ഡയബറ്റിക് ഡയറ്റ് ആണ് താഴെ വിവരിക്കുന്നത്.

ഏഴ് ദിവസത്തേക്കായി തയ്യാറാക്കിയിട്ടുള്ള പ്ലാന്‍ പ്രോട്ടീന്‍ സമ്പുഷ്ടവും അല്‍പ്പം മാത്രം മധുരം ശരീരത്തിലേക്ക് കയറ്റി വിടുന്നതുമാണ്. ഇതിന് പുറമെ രോഗിക്ക് ഓരോ രണ്ട്

മണിക്കൂറിലും പച്ചക്കറികളും മറ്റ് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയുമാവാം.

ഡേ. 1)

ഡേ. 1)

ഒന്നാം ദിവസം പ്രഭാതഭക്ഷണം; ഓട്‌സ് സോയാപാലില്‍ ചേര്‍ക്കുക. ഒപ്പം കറുവാപ്പട്ടയും, ഉണക്കമുന്തിരിയും. ഉച്ചയ്ക്ക്; ഹമ്മസ് പച്ചക്കറികള്‍, ഫ്രൂട്ട് സാലഡ്. അത്താഴത്തിന് ബ്രൗണ്‍ പാസ്ത ഒപ്പം പച്ചക്കറികളും

ഡേ. 2)

ഡേ. 2)

പ്രഭാതത്തില്‍ ടോഫു സ്‌ക്രാംബിള്‍ ഒപ്പം ഗോതമ്പ് പിറ്റ. ഉച്ചയ്ക്ക് പച്ചക്കറി സൂപ്പ് കൂടെ ധാന്യങ്ങള്‍ അടങ്ങിയ കനം കുറഞ്ഞ ഏതെങ്കിലും ബിസ്‌ക്കറ്റ് രാത്രിയില്‍

വെജിറ്റേറിയന്‍ ചില്ലി തവിടുകളയാത്ത ഗോതമ്പ് കൊണ്ടുണ്ടാക്കിയ ചോറ്, സാലഡും.

ഡേ 3)

ഡേ 3)

പ്രഭാതഭക്ഷണം മത്തങ്ങ, ധാന്യങ്ങള്‍ നിറഞ്ഞ റൊട്ടി. പയര്‍ വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത്‌േേ ഗാതമ്പ് കൊണ്ടുണ്ടാക്കുന്ന വിഭവം. സോസ്, വെഡീസ്, രാത്രിയില്‍ ഗോതമ്പ് ബ്രെഡും സാലഡും.

ഡേ. 4)

ഡേ. 4)

)പ്രഭാതത്തില്‍ ധാന്യസമ്പുഷ്ടമായ ദോശ, അല്ലെങ്കില്‍ കേക്കും ഫ്രെഷ് ഫ്രൂട്ട്‌സ്, ഉച്ചയ്ക്ക് വെജ് സാന്‍ഡ് വിച്ച് രാത്രി വെജിറ്റബിള്‍ സൂപ്പ്, ടോസ്ഡ് സാലഡ്,

ഡേ 5)

ഡേ 5)

സോയാമില്‍ക്കും ചെറിയ കഷ്ണം ആപ്പിളും ചേര്‍ത്ത ധാധാന്യം. ഉച്ചയ്ക്ക് കാരറ്റ്/ തക്കാളി സൂപ്പ് വെണ്ണയൊഴിക്കാതെ ഉണ്ടാക്കിയ റൈ ടോസ്റ്റ്. രാത്രി സ്പഗെറ്റി കൂടെ ചീര, കൂണ്‍.

ഡേ 6)

ഡേ 6)

മ്യൂസിലി (ഭക്ഷ്യധാന്യങ്ങള്‍, ഉണക്കപ്പഴങ്ങള്‍,കായ്കള്‍ തുടങ്ങിയവയുടെ മിശ്രിതം). സോയാപ്പാലും. ഉച്ചയ്ക്ക് കൗസ്‌കോസ് സ്‌നോ പീസ്, മുള്ളങ്കിക്കിഴങ്ങ്. രാത്രിയില്‍ സാലഡ്.

ഡേ. 7)

ഡേ. 7)

രാവിലെ പഴങ്ങള്‍ ഉച്ചയ്ക്ക് ഗോതമ്പ് സാലഡ് കൂടെ പച്ചക്കറികള്‍, രാത്രി കൂണ്‍ വിഭവങ്ങളും ടോസ്ഡ് സാലഡും. ഇതിന് പുറമെ കപ്പലണ്ടി, ഡയറ്ററി ഫൈബര്‍, തുടങ്ങിയവയും

ഭക്ഷണശീലങ്ങളില്‍ ചേര്‍ക്കാം.

Read more about: diabetes പ്രമേഹം
English summary

Diabetic Diet For Vegetarians

With the stressful life and work schedule, a proper diet intake has become very necessary for everyone. There are a lot of diet plans available for everybody. Diet is not only essential for maintaining weight but it is also important to control the body hormones and metabolism.
X
Desktop Bottom Promotion