For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹവും ഭക്ഷണ നിയന്ത്രണവും

By VIJI JOSEPH
|

പ്രമേഹരോഗത്തെ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗം ഭക്ഷണത്തിലുള്ള നിയന്ത്രണമാണ്. രോഗത്തെ വരുതിയിലാക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ കൂടിയേ കഴിയൂ. എന്നാല്‍ അതിന്‍റെ സ്വഭാവം പ്രായം, ലിംഗം, ശരീരഭാരം, ജോലി എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടും. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹങ്ങളുണ്ട്. 80 ശതമാനത്തോളം പ്രമേഹരോഗികളും ടൈപ്പ് 2 ല്‍ പെടുന്നവരാണ്. ടൈപ്പ് 2 എന്നത് പാന്‍ക്രിയാസിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ആരോഗ്യകരമായ ജീവിതത്തിനുള്ള ആധാരമാണ് പ്രമേഹരോഗാവസ്ഥയിലുള്ള ഭക്ഷണക്രമം. പ്രമേഹരോഗികള്‍ക്കുള്ള ഭക്ഷണക്രമങ്ങളെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ അനേകം വിവരങ്ങള്‍ ലഭിക്കും. എന്നാലിവയെല്ലാം നിങ്ങളെ ആശയക്കുഴപ്പത്തിലാണെത്തിക്കുക. ഒരു പ്രമേഹരോഗ വിദഗ്ദനെ സമീപിച്ചാല്‍ അദ്ദേഹം അഭിപ്രായപ്പെടുക ധാരാളം നാരുകളടങ്ങിയ പച്ചക്കറികളും, പഴങ്ങളും, പാലുമൊക്കെ കഴിക്കാനാവും. ഇവയോടൊപ്പം ആവശ്യത്തിന് വ്യായാമവും വേണം. കൂടാതെ ഇവ നിയന്ത്രണവിധേയമായേ കഴിക്കാവൂ എന്നതും ശ്രദ്ധിക്കുക.

പല പ്രമേഹരോഗികള്‍ക്കും എന്ത് കഴിക്കാം, കഴിക്കരുത് എന്ന് കൃത്യമായ അറിവുണ്ടാകില്ല. പ്രമേഹരോഗികള്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

1. പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം ആവശ്യത്തിന് ജലം ശരീരത്തിന് ലഭിക്കണമെന്നതാണ്. എവിടെ പോയാലും ഒരു കുപ്പി വെള്ളം കൂടി കൈയ്യില്‍ കരുതാന്‍ മടിക്കേണ്ടതില്ല. മുപ്പത് മിനുട്ട് ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

2. കഫീന്‍ അടങ്ങിയ ചായ ഒഴിവാക്കി ഗ്രീന്‍ ടീ, ജിഞ്ചര്‍ ടീ തുടങ്ങിയവ ഉപയോഗിക്കുക. ഇത്തരം ഔഷധ ചായകള്‍ പഞ്ചസാര ഇടാതെ വേണം കഴിക്കാന്‍. അഥവാ മധുരം നിര്‍ബന്ധമാണെങ്കില്‍ കലോറി കുറഞ്ഞ മധുരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

3. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ശീലിക്കുക. പ്രമേഹരോഗികള്‍ എപ്പോഴും കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

4. പച്ചക്കറികള്‍ ആഹാരത്തിലെ പ്രധാന ഇനമാക്കുക. ദിവസവും മൂന്ന് തവണയെങ്കിലും പച്ചക്കറികള്‍ കഴിക്കുക.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

5. പ്രമേഹരോഗികള്‍ക്ക് യോജിച്ച ഒന്നാണ് ഉള്ളി. ഇത് ദഹനത്തിനും സഹായിക്കും.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

6. ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക. സപ്പോട്ട, മാമ്പഴം, വാഴപ്പഴം എന്നിവയൊക്കെ കുറഞ്ഞ അളവില്‍ ഉപയോഗിക്കാം.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

7. ഇന്ത്യന്‍ ബ്ലാക്ക് ബെറി എന്നറിയപ്പെടുന്ന ഞാവല്‍പ്പഴം പ്രമേഹരോഗികള്‍ക്കുത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഞാവല്‍പ്പഴം സഹായിക്കും.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

8. പ്രമേഹരോഗത്തിന് ഏറെ അനുയോജ്യമാണ് പാവയ്ക്ക. ഇതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

9. ചണവിത്ത്, കറുവപ്പട്ട എന്നിവയും പ്രമേഹരോഗികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കൊളസ്ട്രോള്‍ കുറയ്ക്കാനും, ഗ്ലൂക്കോസിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഇവ സഹായിക്കും.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

10. ശരീരത്തിന് ദോഷകരമാകുന്ന സ്വതന്ത്ര മൂലകങ്ങളെ തടയാന്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. അതിന് വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉത്തമമാണ്.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

11. പ്രമേഹരോഗികള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഭക്ഷണം ഒഴിവാക്കുകയെന്നത്. അങ്ങനെ ചെയ്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏറിയും കുറഞ്ഞുമിരിക്കും.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

12. ചോക്കലേറ്റ്, ഐസ്ക്രീം, ബിസ്കറ്റുകള്‍ എന്നിവ ഒഴിവാക്കുക.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

13. ചോറ് ഒഴിവാക്കുകയും നാരുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരാളമായി കഴിക്കുകയും ചെയ്യുക.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

14. വറുത്ത ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുക. അഥവാ ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കില്‍ പുഴുങ്ങിയോ, കനലില്‍ വേവിച്ചോ കഴിക്കുക.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

15. ഉപ്പ് ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധ വെയ്ക്കുക. പ്രമേഹ രോഗികള്‍ ഉപ്പ് അമിതമായി ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ധവും ഉണ്ടാകും.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

16. നിങ്ങള്‍ ഭക്ഷണത്തില്‍ ഏറെ താല്പര്യമുള്ള ആളാണെങ്കിലും കര്‍ശനമായി ഭക്ഷണ നിയന്ത്രണം നടപ്പാക്കുക.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

17. ദിവസം 2 കപ്പില്‍ കൂടുതല്‍ ചായയോ, കാപ്പിയോ കുടിക്കാതിരിക്കുക.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

18. നിങ്ങള്‍ ഒരു സസ്യാഹാരിയല്ലെങ്കില്‍ ചുവന്ന മാംസം ഉപയോഗിക്കുന്നത് ഒഴിവാക്കുകയും, മുട്ടയും, കോഴിയിറച്ചിയും നിയന്ത്രിക്കുകയും ചെയ്യുക.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

19. മദ്യം, പുകവലി എന്നിവ പ്രമേഹരോഗികള്‍ കര്‍ശനമായി ഒഴിവാക്കുക.

കഴിക്കാന്‍ പാടില്ലാത്തവ

കഴിക്കാന്‍ പാടില്ലാത്തവ

20. ബാഹ്യസമ്മര്‍ദ്ധമുണ്ടാകുമ്പോള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താതെ അതില്‍ തന്നെ നിലനില്‍ക്കുക.

Read more about: diabetes പ്രമേഹം
English summary

diabetes do donot

good diabetes diet is the root of a healthy living. But what makes a healthy diet? Just google diabetes diet and you will find a number of results popping out. This may ultimately leave you in a confusion of which to follow.
X
Desktop Bottom Promotion