For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശസ്തരായ പ്രമേഹരോഗികള്‍

By Super
|

ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സ് അടുത്തിടെ താന്‍ ഒരു ടൈപ്പ് 2 പ്രമേഹരോഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ജീവിതകാലത്തൊരിക്കലും ശരീരത്തിനാവശ്യമായത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഈ അമ്പത്തേഴുകാരന്‍ മുപ്പത്താറാം വയസ് മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും അനുഭവിക്കുന്നുണ്ട്. ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിന്ത്രണവിധേയമാക്കാമെങ്കിലും ടോം ഹാങ്ക്സ് മറ്റൊന്നാ​ണ് പറയുന്നത്.

സ്കൂള്‍ പഠനകാലത്തെ ശരീരഭാരം വീണ്ടെടുക്കാനായാല്‍ തന്‍റെ പ്രമേഹം മാറുമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ താരത്തിന്‍റെ മറുപടി താന്‍ ടൈപ്പ് 2 പ്രമേഹത്തിലേക്ക് പോകുകയാണ് എന്നായിരുന്നു. ടോം ഹാങ്ക്സ് മാത്രമല്ല പ്രശസ്തരായ അനേകമാളുകള്‍ ഇന്ന് പ്രമേഹ രോഗികളായുണ്ട്. അത്തരം ചിലയാളുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സോനം കപൂര്‍

സോനം കപൂര്‍

ടീനേജ് കാലം മുതല്‍ പ്രമേഹരോഗത്തിനടിപ്പെട്ടയാളാണ് ബോളിവുഡ് നടന്‍ അനില്‍ കപൂറിന്‍റെ മകള്‍ സോനം കപൂര്‍. ഇപ്പോള്‍ കര്‍ശനമായ ഭക്ഷണ നിയന്ത്രണവും, ഇന്‍സുലിന്‍ ഉപയോഗവും നടത്തിയാ​ണ് സോനം ആരോഗ്യത്തോടെയിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള ജീവിതമാണ് നയിക്കുന്നതെങ്കിലും തന്‍റെ കരിയറില്‍ അത് പ്രതിഫലിക്കാതെ നോക്കുകയാണ് സോനം.

ഹാലെ ബെറി

ഹാലെ ബെറി

ഇരുപത്തിമൂന്നാം വയസിലെ ഒരു വീഴ്ചയെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് ബോണ്ട് ഗേള്‍ ഹാലെ ബെറിയുടെ പ്രമേഹരോഗം വെളിവായത്. കുടുംബത്തിലാര്‍ക്കും ഈ രോഗമില്ലാത്ത അവസ്ഥയില്‍ ഈ രോഗബാധ ബെറിയെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. അന്നുമുതല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുത്തും, ഭക്ഷണക്കാര്യങ്ങളില്‍ നിയന്ത്രണം വരുത്തിയുമാണ് ഇവര്‍ ജീവിക്കുന്നത്. കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ കുറഞ്ഞ ഭക്ഷണങ്ങള്‍ ഉപയോഗിച്ചും, സംസ്കരിച്ച ഭക്ഷണങ്ങളും, ജങ്ക് ഫുഡുകളും, നിയന്ത്രിച്ചുമാണ് ഇവരുടെ ഇന്നത്തെ ജീവിതം.

സല്‍മ ഹായെക്

സല്‍മ ഹായെക്

ആകാരവടിവുള്ള ഈ സുന്ദരി ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹരോഗം അനുഭവിക്കുന്നയാളാണ്. ഇവരുടെ കുടുംബത്തിലുള്ളവര്‍ക്കും പ്രമേഹമുണ്ട്. തനിക്ക് പ്രമേഹരോഗബാധയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും നടി പറയുന്നു. ഗര്‍ഭകാലത്ത് രക്തത്തില്‍ അമിതമായി പഞ്ചസാരയുടെ അളവുള്ളവര്‍ക്കാണ് ഇത്തരം പ്രമേഹം ഉണ്ടാവുന്നത്. താന്‍ ഇപ്പോള്‍ ഗര്‍ഭിണിയായതിനാല്‍ രോഗത്തിന്‍റെ പ്രശ്നങ്ങള്‍ തിരിച്ചറിയാനാവുന്നില്ലെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് തനിക്ക് ഒമ്പത് മാസവും മാസം ഛര്‍ദ്ദിയുണ്ടായിരുന്നത് രോഗലക്ഷണമാവാമെന്നും സല്‍മ പറയുന്നു.

വസീം അക്രം

വസീം അക്രം

മുപ്പതം വയസിലാണ് ഈ ക്രിക്കറ്റ് താരം പ്രമേഹത്തിന്‍റെ പിടിയിലാകുന്നത്. ഉദാസീനമായ ജീവിതശൈലിയാകാം ഈ ബൗളറെ രോഗത്തിനടിപ്പെടാന്‍ ഇടയാക്കിയത്. ഇപ്പോള്‍ ഭക്ഷണനിയന്ത്രണവും, വ്യയാമവും, ഇന്‍സുലിന്‍ ഇഞ്ചക്ഷനും വഴി വസീം പ്രമേഹത്തെ വരുതിയിലാക്കുന്നു. കാര്യമിങ്ങനെയാണെങ്കിലും തന്‍റെ ക്രിക്കറ്റിലെ പ്രകടനത്തെ രോഗബാധ പ്രതികൂലമായി ബാധിക്കാതെ കൊണ്ടുനടക്കാന്‍ വസീം അക്രത്തിന് സാധിച്ചു. ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ഒരു ബൗളറായി വസിം ഇന്നും നിലനില്‍ക്കുന്നു.

കമല്‍ ഹാസന്‍

കമല്‍ ഹാസന്‍

ടൈപ്പ് 1 പ്രമേഹം അനുഭവിക്കുന്നയാളാണ് ഉലകനായകന്‍ കമലഹാസന്‍. ഇന്ത്യയിലെ ജനസംഖ്യയില്‍ അഞ്ച് ശതമാനവും പലതരത്തിലുള്ള പ്രമേഹ രോഗമുള്ളവരാണ്. തന്‍റെ ജീവിതത്തെ പ്രമേഹം കീഴടക്കാതെ തടയുന്ന കമലഹാസന്‍ പ്രമേഹത്തിനെതിരായുള്ള ബോധവത്കരണപരിപാടിയിലും പങ്കെടുക്കുന്നു. പ്രമേഹബോധവത്കരണം നടത്തുന്ന www.sugarbp.org എന്ന വെബ്സൈറ്റ് കമലഹാസന്‍ പ്രമോട്ട് ചെയ്യുന്നുണ്ട്.

ഗൗരവ് കപൂര്‍

ഗൗരവ് കപൂര്‍

ചാനല്‍ വിയിലെ വീഡിയോ ജോക്കിയും, ഐ.പി.എല്‍ താരവുമായ ഗൗരവ് കപൂര്‍ ടൈപ്പ് 1 പ്രമേഹത്തിടിമയാകുന്നത് ഇരുപത്തിരണ്ടാമത്തെ വയസിലാണ്. ഈ തമാശക്കാരന്‍ നടന്‍ ഇന്ന് പ്രമേഹത്തെ അതിജീവിക്കുന്നതും, ജീവിതം സന്തോഷപൂര്‍ണ്ണമാക്കുകയും ചെയ്യുന്നത് ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ്. യോഗയും, ജോഗിങ്ങും മുടങ്ങാതെ ചെയ്യുകയും, കര്‍ശനമായ ഭക്ഷണനിയന്ത്രണം നടപ്പാക്കുകയും അതോടൊപ്പം രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കാതിരിക്കാന്‍ മദ്യം ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഡ്രു കാരി

ഡ്രു കാരി

അമിതവണ്ണം കൊണ്ട് ശ്രദ്ധേയനായ ഈ കോമഡി താരം ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശരീരഭാരം 80 പൗണ്ട് കുറച്ചു. ശരീരഭാരം കുറച്ചതിനാല്‍ തനിക്ക് ഇപ്പോള്‍ ദിവസേന പ്രമേഹത്തിന് മരുന്ന് കഴിക്കേണ്ടി വരുന്നില്ല എന്നാണ് കാരിയുടെ സാക്ഷ്യം.

ജോര്‍ജ്ജ് ലൂക്കാസ്

ജോര്‍ജ്ജ് ലൂക്കാസ്

സ്റ്റാര്‍ വാര്‍സ് ചിത്രങ്ങളുടെ പിതാവായ ജോര്‍ജ്ജ് ലൂക്കാസ് ബിരുദപഠന കാലത്താണ് താനൊരു ടൈപ്പ് 2 പ്രമേഹരോഗിയാണെന്ന് അറിയുന്നത്. അതാകട്ടെ വിയറ്റ്നാം യുദ്ധത്തിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള പരിശീലന വേളയിലും. പ്രമേഹരോഗമുള്ളതിനാല്‍ ഇദ്ദേഹത്തെ സൈന്യത്തിലെടുത്തില്ല.

ബില്ലി ജീന്‍ കിങ്ങ്

ബില്ലി ജീന്‍ കിങ്ങ്

ഒരു പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച വനിത ടെന്നീസ് പ്ലെയറായിരിക്കും ബില്ലി ജീന്‍. 2006 ലാണ് താന്‍ പ്രമേഹരോഗിയാണെന്ന് ഇവരറിയുന്നത്. രോഗപ്രതിരോധത്തിനായി ശരീരഭാരം 35 പൗണ്ട് കുറച്ച ഇവര്‍ ഇന്ന് പ്രമേഹരോഗ ബോധവത്കരണ പരിപാടികളിലും പങ്കെടുത്തുവരുന്നു.

Read more about: diabetes പ്രമേഹം
English summary

Celebrities Living With Diabetes

Tom Hanks is not the only celebrity suffering from diabetes. Here are some other celebrities who’ve tackled the menace.
X
Desktop Bottom Promotion