Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രമേഹം പാരമ്പര്യമോ

Posted by:
Published: Tuesday, June 12, 2012, 15:33 [IST]

06 11 Hereditary Diabetes Possibilities
 

ഈ ചോദ്യം മിക്കവാറും പേര്‍ ചോദിക്കാറുള്ള ഒന്നാണ്. പാരമ്പര്യമാണ് പ്രമേഹമെങ്കില്‍ ഇതിന് മുന്‍കരുതലെടുക്കാമെന്ന ചിന്തയായിരിക്കും ഒരുപക്ഷെ. പ്രമേഹം പാരമ്പര്യരോഗമാണോ എന്ന ചോദ്യത്തിന് അതെയെന്നും അല്ലായെന്നും ഉത്തരം പറയാം. മറ്റൊന്നു കൂടിയുണ്ട്, പ്രമേഹത്തിന് കാരണം പാരമ്പര്യം മാത്രമാകണമെന്നില്ല.

പാരമ്പര്യമായിട്ടുള്ള പ്രമേഹത്തെ പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട ഒന്നുണ്ട്, പത്തു പേരില്‍ ഒരാള്‍ വീതം പ്രമേഹബാധിതരാണ്. ഓരോ കുടുംബത്തിലും ഒരാള്‍ വീതം പ്രമേഹരോഗികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാരമ്പര്യമായി പ്രമേഹം കൂടാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.

അടുത്ത രക്തബന്ധമുള്ളവരില്‍ പ്രമേഹരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അമ്മയ്ക്കു പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്കും ഇതിന് സാധ്യത കൂടും. അല്ലാതെ അമ്മയുടെ ബന്ധുവിന് പ്രമേഹരോഗമുണ്ടെങ്കില്‍ അമ്മയ്ക്കു വരാതെ അത് അമ്മയുടെ മക്കള്‍ക്ക് വരാനുള്ള സാധ്യത കുറവാണ്.

പ്രമേഹത്തില്‍ തന്നെ രണ്ടു തരമുണ്ട്, ടൈപ്പ് 1, ടൈപ്പ് 2. ഇതില്‍ തന്നെ ടൈപ്പ് 1 പ്രമേഹമാണ് പാരമ്പര്യമായി വരാന്‍ സാധ്യത കൂടുതല്‍. ടൈപ്പ് 2 പ്രമേഹം ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തിന് കഴിയാതെ വരുമ്പോളാണ് ഉണ്ടാകുന്നത്.

അച്ഛന് പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്കുള്ള പ്രമേഹസാധ്യത 17ല്‍ ഒന്നാണ്. അമ്മയ്ക്കാണ് പ്രമേഹമുള്ളതെങ്കില്‍ 24ല്‍ 1 ശതമാനം പ്രമേഹസാധ്യതയാണ് ഉള്ളത്. പ്രസവിക്കുമ്പോള്‍ അമ്മയുടെ പ്രായം 25ല്‍ താഴെയാണെങ്കില്‍ മാത്രമെ 24 ശതമാനമെന്ന കണക്കിന് സാധുതയുള്ളൂ.

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പ്രമേഹമുണ്ടാകാറുണ്ട്. ഇങ്ങനെയുണ്ടാവുന്ന കുട്ടികളില്‍ മുതിരുമ്പോള്‍ പ്രമേഹസാധ്യത കൂടുതലാണ്. ഇത്തരം കുട്ടികളില്‍ അമിതവണ്ണത്തിനും സാധ്യത കൂടുതലാണ്.

പാരമ്പര്യമായി പ്രമേഹമുള്ളവരാണെങ്കിലും ചിട്ടയായ ജീവിതശൈലിയും വ്യായാമവുമുണ്ടെങ്കില്‍ പ്രമേഹത്തെ ദൂരെ നിര്‍ത്താവുന്നതേയുള്ളൂ.

പാരമ്പര്യമായി പ്രമേഹമില്ലാത്തവരാണെങ്കിലും ജീവിതരീതിയും ഭക്ഷണവും ശരിയല്ലെങ്കില്‍ പ്രമേഹമുണ്ടാവുകയും ചെയ്യും.

English summary
Almost everybody who is researching on diabetes wants a clear cut answer to this burning question; is diabetes hereditary? But unfortunately, the answer has to be both 'Yes' and 'No'. As medicine is not an absolute science, there is no telling that you will develop diabetes until you actually test positive.
Subscribe Newsletter