For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹകാര്യത്തില്‍ കൊച്ചിയും മുന്നില്‍!

By Lakshmi
|

Diabetes Monitor
പ്രമേഹരോഗത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ലെന്ന് നമുക്കറിയാം. അനുദിനം ഇന്ത്യക്കാരില്‍ പ്രമേഹരോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യ ലോകത്തിന്റെ തന്നെ പ്രമേഹ തലസ്ഥാനമായി മാറുന്നുവെന്നാണ് ആഗോള ഗവേഷകരുടെ കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള ഇന്ത്യയിലെ പട്ടണങ്ങളുടെ കൂട്ടത്തില്‍ കേരളത്തിലെ കൊച്ചി നഗരവും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രമേഹ രോഗികളുടെ എണ്ണം അഞ്ചുകോടി കവിഞ്ഞെന്നാണ് ഇതുസംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍ എട്ടു ശതമാനം പേര്‍ പ്രമേഹത്തിന്റെ പിടിയിലാണെങ്കില്‍ ഗ്രാമത്തിലെ അധ്വാനിക്കുന്ന ഇന്ത്യക്കാരില്‍ ഇത് 0.7 ശതമാനം മാത്രമാണ്.

ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ഏറ്റവുമധികം പ്രമേഹരോഗികളുള്ള സ്ഥലം കൊച്ചിയാണെന്നും പഠനത്തില്‍ കാണുന്നു. ഇവിടത്തെ ആകെ ജനസംഖ്യയുടെ 20ശതമാനം പേര്‍ക്കും പ്രമേഹമുണ്ടത്രേ.

English summary

Diabetes, Health, India, Sugar, Insulin, പ്രമേഹം, ആരോഗ്യം, ഇന്ത്യ, കൊച്ചി, പഞ്ചസാര, ഇന്‍സുലിന്‍

India becoming the world diabetes capital, Every sixth diabetic in the world is an Indian, making the country the world's diabetes capital.
Story first published: Tuesday, April 12, 2011, 15:24 [IST]
X
Desktop Bottom Promotion