For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം: രക്തപരിശോധനയെക്കുറിച്ച് കൂടുതല്‍

By Lakshmi
|

Checking Blood Sugar
പ്രമേഹ ചികിത്സ നടത്തുമ്പോഴും രക്തപരിശോധന നടത്തുമ്പോഴും നിങ്ങള്‍ ലക്ഷ്യം വയ്‌ക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

ഒരു സാധാരണ വ്യക്തിയുടെ രക്തത്തിലുണ്ടായിരിക്കേണ്ട പഞ്ചസാരയുടെ അളവും അതിന്റെ വ്യത്യാസങ്ങളുമെല്ലാം താഴെയുള്ള പട്ടികയില്‍ കാണാം

Tests

Good

control

Acceptable
control

Needs
action

HbA1c
7-8%
>8%
Fasting
glucose
80 - 110
110-140
> 140
PP glucose
160-200
>200

ഗര്‍ഭിണികളിലെ രക്തപരിശോധന
ഇത് സാധാരണ പോലെയുള്ള പ്രമേഹ പരിശോധനയല്ല ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് നടത്തേണ്ടത്. ഗര്‍ഭിണികള്‍ക്ക് വളരെ ചിട്ടയായ നിയന്ത്രണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. അതുകൊണ്ടുതന്നെ സാധാരണ പ്രമേഹ രോഗികളില്‍ നിന്നും വ്യത്യസ്തമായി ഇടക്കിടെ പരിശോധന നടത്തണം.

മൂത്രപരിശോധന ഫലപ്രദമാണോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 മില്ലിഗ്രാം ശതമാനത്തില്‍ കൂടുമ്പോള്‍ മാത്രമാണ് മൂത്രത്തില്‍ പഞ്ചസാര കൂടുതലുള്ളതിന്റെ ലക്ഷണം കാണുന്നത്. രക്തപരിശോധന നടത്തിയ ഉടന്‍ തന്നെ മൂത്രവും പരോശോധിച്ച് പഞ്ചസാരയുടെ അളവ് അറിയുന്നതില്‍ കാര്യമില്ല.

രക്തപരിശോധന നടത്താത്തപ്പോള്‍ മാത്രമേ മൂത്രപരിശോധന നടത്തേണ്ടതുള്ളു. പ്രായമായവര്‍ക്കും സാമ്പത്തിക സ്ഥിതി മോശമായവര്‍ക്കും മറ്റും മൂത്രപരിശോധന നടത്താന്‍ ചെലവുകുറഞ്ഞ സ്ട്രിപ്പുകള്‍ ലഭ്യമാണ്. ഇതില്‍ നിറവ്യത്യാസം നോക്കിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയുന്നത്.

ഇതില്‍ നെഗറ്റീവായിട്ടാണ് ഫലം കാണിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 മില്ലിഗ്രാമില്‍ കുറവാണെന്നാണ്. എന്നാല്‍ ഈ പരിശോധനയില്‍ നിന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രകണ്ട് കുറയുന്നു(ഹൈപ്പോ ഗ്ലൈസീമിയ)വെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. പ്രമേഹം നിയന്ത്രണവിധേയമാണെങ്കില്‍ മൂത്രത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നെഗറ്റീവായിരിക്കും കാണിയ്ക്കുന്നത്.

മുറിവുണ്ടാക്കാതെ രക്തപരിശോധന നടത്താന്‍ സാധിയ്ക്കുമോ?
ഇതേവരെ ശാസ്ത്രം ഈ വളര്‍ച്ച കൈവരിച്ചിട്ടില്ല. ഇന്നത്തെ രീതിയില്‍ ശാസ്ത്ര പുരോഗതിയുണ്ടാവുകയാണെങ്കില്‍ സമീപഭാവിയില്‍ത്തന്നെ ശരീരത്തില്‍ മുറിവുണ്ടാക്കാതെ രക്തം പരിശോധിക്കാനുള്ള സംവിധാനം ശാസ്ത്രലോകം കണ്ടെത്തും. മാത്രമല്ല ഉമിനീരില്‍ നിന്നും വിയര്‍പ്പില്‍ നിന്നും പ്രമേഹമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമോയെന്നത് സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

Story first published: Tuesday, September 28, 2010, 16:04 [IST]
X
Desktop Bottom Promotion