For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹീമോഫീലിയ രോഗത്തെ തിരിച്ചറിയാം...

By Sruthi K M
|

രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് ഹീമോഫീലിയ. ശരീരത്തില്‍ മുറിവുണ്ടാകുമ്പോള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ള രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണിത്. ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. മുറിവുണ്ടായില്ലെങ്കിലും ഹീമോഫീലിയ രോഗികളില്‍ ആന്തരികമായ രക്തസ്രാവമുണ്ടാകാം.

<strong>കൊന്നയുടെ ഔഷധ ഗുണങ്ങള്‍ അറിയാമോ?</strong>കൊന്നയുടെ ഔഷധ ഗുണങ്ങള്‍ അറിയാമോ?

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫാക്ടര്‍ എട്ട്, ഫാക്ടര്‍ ഒന്‍പത് എന്നീ പ്രോട്ടീനുകളുടെ അഭാവമാണ് ഇത്തരം അവസ്ഥയുണ്ടാക്കുന്നത്. പുരുഷന്‍മാരിലാണ് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. പാരമ്പര്യമായും ഈ രോഗം ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതാണ്.

പാരമ്പര്യത്തിലൂടെ

പാരമ്പര്യത്തിലൂടെ

ഹീമോഫീലിയ രോഗിയായ അമ്മയിലൂടെ മക്കള്‍ക്കും പകരാന്‍ 50 ശതമാനം വരെ സാധ്യതയുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം രോഗമുണ്ടെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനു രോഗമുണ്ടോയെന്ന് കണ്ടു പിടിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുഞ്ഞിന്റെ പൊക്കിള്‍ കൊടി ഒരാഴ്ച കഴിഞ്ഞാലും ഉണങ്ങാതെ രക്തസ്രാവമുണ്ടായാല്‍ ഇത് ഹീമോഫീലിയ ആകാം. പരിശോധന നടത്തേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മുറിവുണ്ടായാല്‍ അസാധാരണമായ രക്തസ്രാവമുണ്ടാകുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

സന്ധികളില്‍ വീക്കം, കഠിനമായ വേദന, സന്ധി അനക്കാന്‍ പറ്റാതെ വരിക ഇതൊക്കെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പല്ലുമുളയ്ക്കുമ്പോഴും, പൊഴിയുമ്പോഴും ധാരാളം രക്തം വരുന്നതും ലക്ഷണമാകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പെട്ടെന്ന് മൂക്കില്‍ നിന്നും രക്തം വരുന്നതും ഹീമോഫീലിയയുടെ ലക്ഷണമാവാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പല്ല് തേക്കുമ്പോള്‍ രക്തം പതിവായി വരുന്നതും ഹീമോഫീലിയ രോഗമാകാം.

ചികിത്സ

ചികിത്സ

ഹീമോഫീലിയ രക്തത്തിലെ ഏത് ഘടകത്തിന്റെ അഭാവമാണ് എന്ന് ആദ്യം തിരിച്ചറിയണം. അങ്ങനെയാകുമെങ്കില്‍ ചികിത്സയിലൂടെ രോഗം മാറ്റിയെടുക്കാം.

ചികിത്സ

ചികിത്സ

ചെറിയ മുറിവുകള്‍, മൂത്രത്തിലോ മലത്തിലോ വരുന്ന രക്തം തുടങ്ങിയവ ചികിത്സിക്കാം. മുറിവുകളില്‍ ഐസ് വയ്ക്കുകയും ബാന്‍ഡേജ് ചുറ്റുകയും വിശ്രമിക്കുകയും വേദനയുടെ ഗുളികകള്‍ കഴിക്കുകയും ചെയ്യാം. രക്തം നിയന്ത്രിക്കാന്‍ പറ്റാതെ വന്നാല്‍ ഡോക്ടറുടെ സഹായം തേടാം.

English summary

the symptoms of hemophilia

The major signs and symptoms of hemophilia are excessive bleeding.Bleeding that does not stop after getting a cut, having a tooth out, getting an injury to the mouth or having surgery.
X
Desktop Bottom Promotion