For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദുശീലങ്ങള്‍ ഒഴിവാക്കൂ,പ്ലീസ്‌

By Sruthi K M
|

തിരക്കുപിടിച്ച ജീവിതത്തില്‍ ഇന്നത്തെ തലമുറ ചീത്ത ശീലങ്ങളാണ് കൂടുതല്‍ സ്വായത്തമാക്കുന്നത്. എന്താണ് നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം?? നിങ്ങളുടെ ചീത്ത ശീലങ്ങളാണ് ജീവിതത്തെയും നിങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നത്. ടെന്‍ഷനടിച്ചും ദേഷ്യപ്പെട്ടും തള്ളിമാറ്റുകയാണ് നിങ്ങള്‍ ഓരോ നിമിഷവും.

എന്താണ് നിങ്ങളിലെ യഥാര്‍ത്ഥ പ്രശ്‌നം ? എന്തുകൊണ്ടാണ് നിങ്ങള്‍ മാനസിക പിരിമുറുക്കത്തില്‍ അടിമപ്പെടുന്നത് ? എന്തിനാണ് ആവശ്യമില്ലാതെ നിങ്ങള്‍ ദേഷ്യപ്പെടുന്നത് ? ഇതിനൊക്കെയുള്ള ഉത്തരങ്ങളും പരിഹാരങ്ങളും നിങ്ങളില്‍ തന്നെയുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ നിന്നും ആദ്യം തുടച്ചു മാറ്റേണ്ടതെന്ന് അറിയുക. എന്തൊക്കെയാണ് നിങ്ങളുടെ ശരീരത്തെ കാര്‍ന്നു തിന്നുന്നതെന്നും നിങ്ങള്‍ അറിയുക. ജീവിതത്തില്‍ നിന്നും ഇത്തരം പ്രശ്‌നങ്ങളെ ഒഴിവാക്കി ജീവിതം സുഖമുള്ളതും സന്തോഷമുള്ളതും ആക്കി മാറ്റാന്‍ പരിശ്രമിക്കൂ.. അതിനുള്ള പരിഹാരമാര്‍ഗങ്ങളും ഉണ്ട്.

ചീത്ത ശീലങ്ങള്‍

ചീത്ത ശീലങ്ങള്‍

ചില സമയങ്ങളിലെ നിങ്ങളുടെ ചീത്ത പ്രവൃത്തികള്‍ നിങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. നിങ്ങളെ അത് ഒരു രോഗിയാക്കി മാറ്റുന്നു. ആദ്യം നിങ്ങളിലെ ചീത്ത ശീലങ്ങളെ അറിയുക. എന്നിട്ട് അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി അതിനെ ജീവിതത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുമാറ്റുക.

പുകവലി

പുകവലി

നിങ്ങള്‍ പുകവലിക്കുന്ന വ്യക്തിയാണോ. അത് എന്താണ് നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത്. ഹൃദയാഘാതം, ശ്വാസോച്ഛാസ തടസം, വായിലെ കാന്‍സര്‍ കൂടാതെ തൊണ്ട, ആമാശയ, വൃക്ക, മൂത്രസഞ്ചി എന്നിങ്ങനെ നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും കേടുവരുന്നു. ഇത്രയും രോഗങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ നിങ്ങള്‍ എന്തിനു പുകലിക്കുന്നു. നിലവില്‍ പുകവലി ഉപോക്ഷിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രമിക്കൂ..

അമിത മദ്യപാനം

അമിത മദ്യപാനം

നിങ്ങള്‍ ഒരു മദ്യപാനിയാണോ..കൂടുതല്‍ കുടിക്കുന്നത് ശീലമാണോ..ആല്‍ക്കഹോള്‍ അമിതമായി ശരീരത്തില്‍ പ്രവേശിക്കുന്നതുവഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതുവഴി നിങ്ങള്‍ എന്നും ക്ഷീണിതനാകുന്നു. അമിതമായി കുടിക്കുന്നവര്‍ നിങ്ങളുടെ ആ ശീലം കുറച്ചു കൊണ്ടുവരിക. അത്തരം ചീത്ത കൂട്ടുകെട്ടില്‍ പോകാതിരിക്കുക. സോഫ്റ്റ് ഡ്രിങ്ക് കുടിക്കൂ..

ജങ്ക് ഫുഡാണോ കഴിക്കുന്നത്

ജങ്ക് ഫുഡാണോ കഴിക്കുന്നത്

ശരീരത്തിന് ഒരു പ്രയോജനവുമില്ലാത്ത ഭക്ഷണങ്ങളാണോ നിങ്ങള്‍ എന്നും കഴിക്കുന്നത്. നുരഞ്ഞു പതയുന്ന പാനീയങ്ങളോടാണോ പ്രിയം. അത് നിങ്ങളുടെ ശരീര വണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു. അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുക.

നഖം കടിക്കുന്ന പതിവുണ്ടോ

നഖം കടിക്കുന്ന പതിവുണ്ടോ

അറിയാതെ നിങ്ങളുടെ കൈകള്‍ വായിലേക്കു പോകുന്നുണ്ടോ. നഖം കടിച്ചു തുപ്പുന്നത് നിങ്ങളുടെ ശീലമാണോ. ഇത് ശരീരത്തില്‍ അണുബാധ ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇതു ഒഴിവാക്കാന്‍ വ്യാജ നഖങ്ങള്‍ ധരിക്കുക, എന്നും ഭംഗിയായും വൃത്തിയായും സൂക്ഷിക്കുക, നഖത്തില്‍ പോളീഷ് ഇടുക. ഇതിലൂടെ നിങ്ങള്‍ക്ക് ഈ ശീലം ഒഴിവാക്കാം.

അമിത ആഹാരം

അമിത ആഹാരം

ആവശ്യത്തില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നുണ്ടോ.. ഇതു നിങ്ങളുടെ തടി കൂട്ടാനും രക്തസമ്മര്‍ദ്ദം കൂട്ടാനും കാരണമാകുന്നു.

ലഞ്ച് ബ്രേക്ക്

ലഞ്ച് ബ്രേക്ക്

ചുറ്റുപാടുകളില്‍ നിന്നും അകന്നു മാറി തങ്ങളുടേതായ ലോകത്ത് അല്‍പസമയം ചെലവഴിക്കുക. ഇഷ്ടഭക്ഷണം സമാധാനത്തോടെ കഴിക്കുക.

മാനസികപിരിമുറുക്കം

മാനസികപിരിമുറുക്കം

തിരക്കിനിടയില്‍ ടെന്‍ഷനുകളും സ്‌ട്രെസ്സും നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. തലവേദന, വയറുവേദന, രക്ത സമ്മര്‍ദ്ദം, കഴുത്ത് വേദന, ഉറക്കമില്ലായ്മ എന്നിവയൊക്കെ ഉണ്ടാക്കുന്നു. സ്‌ട്രെസ്സ് മനസ്സില്‍ പിരിമുറുക്കുമ്പോള്‍ അതൊഴിവാക്കാന്‍ ചൂവിംഗ് ബബിള്‍ഗം കഴിക്കൂ, എന്നിട്ട് ചുമ്മാ കുറച്ചു സമയം നടക്കാന്‍ പോകൂ..മനസു തുറന്ന് ചിരിക്കാനും ശ്രമിക്കൂ. ഇതെല്ലാം കഴിയുമെങ്കില്‍ മാനസിക പിരിമുറുക്കങ്ങള്‍ നിങ്ങള്‍ക്കരികില്‍ പോലും വരില്ല.

സോഫകളില്‍ ഇരിപ്പുറപ്പിച്ചോ

സോഫകളില്‍ ഇരിപ്പുറപ്പിച്ചോ

നല്ല മൃദുവായ സോഫകളില്‍ ഇരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല അല്ലേ.. അവിടെ തന്നെ കിടന്നുറങ്ങി പോകുകയും ചെയ്യും. ഇത് നിങ്ങളുടെ കഴിവുകളെ കൊല്ലുകയും മടിയന്‍മാരാക്കുകയും ചെയ്യും. ഒഴിവുസമയം കിട്ടുമ്പോള്‍ എന്തെങ്കിലും വിനോദങ്ങളിലും പരിപാടികളിലും പങ്കെടുക്കാന്‍ ശ്രമിക്കുക. വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെകൂടെ സമയം ചിലവഴിക്കൂ..

ഭക്ഷണം

ഭക്ഷണം

പരമ്പരാഗതമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.

നടത്തം കുറയുന്നുണ്ടോ

നടത്തം കുറയുന്നുണ്ടോ

എല്ലാവരുടെയും കൈകളില്‍ ഇപ്പോള്‍ വാഹനങ്ങള്‍ ഉണ്ട്. ഒരു സാധനം അടുത്തു നിന്നു വാങ്ങാന്‍ പോലും വാഹനത്തില്‍ പോണം. നടത്തം കുറയുമ്പോള്‍ ജീവിക്കാനുള്ള ആഗ്രഹവും കുറയും. കൂടുതല്‍ സമയങ്ങളിലും വാഹനം ഉപയോഗിക്കാതെ നടന്നു പോകാന്‍ ശ്രമിക്കൂ..

വെള്ളം കുടിക്കുന്നില്ലേ

വെള്ളം കുടിക്കുന്നില്ലേ

വെള്ളം കുട്ടിക്കാന്‍ അധികപോര്‍ക്ക് മടിയാണ്. നന്നായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ശരീരത്തില്‍ നല്ല അളവില്‍ ജലാംശം ഇല്ലെങ്കില്‍ പല രോഗങ്ങള്‍ക്കും കാരണമാകും. നന്നായി വെള്ളം കുടിക്കാന്‍ ശ്രമിക്കൂ. അതിനു മടി കാണിക്കാതിക്കൂ.

വൃത്തിയുള്ള ഷൂ

വൃത്തിയുള്ള ഷൂ

വൃത്തിയുള്ള ഷൂ ഉപയോഗിക്കുക. ഇല്ലെങ്കില്‍ കാലുകളില്‍ പൊക്കിള വരാനും വേദന വരാനും സാധ്യതയുണ്ട്.

ഉറങ്ങാന്‍ താമസിക്കുന്നുണ്ടോ

ഉറങ്ങാന്‍ താമസിക്കുന്നുണ്ടോ

എല്ലാ ജോലികളും തീര്‍ത്ത് ഉറങ്ങുമ്പോള്‍ നിങ്ങള്‍ സമയം നോക്കാറുണ്ടോ. താമസിച്ചാണോ നിങ്ങള്‍ ഉറങ്ങുന്നത്. ഇത് തലവേദന ഉണ്ടാക്കുകയും തലചുറ്റല്‍ ഉണ്ടാക്കുകയും ചെയ്യും. കൃത്യസമയത്ത് എന്നും ഉറങ്ങാന്‍ ശ്രമിക്കു.

കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണോ

കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണോ

ഇന്നത്തെ തലമുറയ്ക്ക് ഒരു കമ്പ്യൂട്ടറും മൊബൈലും ഉണ്ടെങ്കില്‍ പിന്നെ ഭക്ഷണം പോലും വേണ്ട. കുറേ സമയം നിങ്ങള്‍ ഇതിന്റെ മുന്നിലാണോ. ഇതു നിങ്ങളുടെ കണ്ണിനും ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ദോഷമാണ്. കുറച്ച് സമയം ഇതിന്റെ മുന്നില്‍ നിന്നും മാറി മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ..

English summary

your unhealthy habits and how to break them

Sometimes doing something unhealthy develops into a habit. Here’s a look at the common bad habits and ways to break them.
X
Desktop Bottom Promotion