For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം രോഗമുണ്ടോ.?

By Sruthi K M
|

ആസ്തമ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെല്ലാം ഇന്ന് കുട്ടികളില്‍ കൂടി വരികയാണ്. മുതിര്‍ന്നവര്‍ക്കുള്ള പല രോഗങ്ങളും ചെറിയപ്രായത്തിലേ കുഞ്ഞുങ്ങളെയും പിടികൂടിയിരിക്കുന്നു. പ്രമേഹവും കൊളസ്‌ട്രോളും ഹൃദ്രോഗവുമൊക്കെ ഇന്ന് കുഞ്ഞുങ്ങളുടെയും രോഗമായിക്കഴിഞ്ഞു. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജം ശരീരത്തില്‍ത്തന്നെ കെട്ടിക്കിടക്കുന്ന തരം ജീവിതശൈലിയായി.

പ്രാതലിന് കഞ്ഞിയോ..ഓട്‌സോ..കഴിക്കൂ

ചെറിയ രോഗം വരുമ്പോള്‍ തന്നെ കുഞ്ഞിന് ഓവര്‍ഡോസ് മരുന്നും കൊടുത്തു തുടങ്ങും. അങ്ങനെ ചെറുപ്പത്തില്‍ തന്നെ അവര്‍ മരുന്നുകള്‍ക്ക് അടിമപ്പെടും. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചില ആയുര്‍വ്വേദ മരുന്നുകള്‍ ഗുണം ചെയ്യും.

ചുമ

ചുമ

അര ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് ദിവസവും രണ്ടുനേരം കൊടുക്കുക. പെട്ടെന്ന് ചുമ മാറികിട്ടും.

പനി

പനി

തുളസിനീരും തേനും ചേര്‍ത്ത് കൊടുക്കുകയാണെങ്കില്‍ പനിയും മാറികിട്ടും.

കുരുക്കള്‍ മാറാന്‍

കുരുക്കള്‍ മാറാന്‍

നന്നാറിക്കിഴങ്ങ്, എള്ള് എന്നിവ പാലില്‍ പുഴുങ്ങി അരച്ച് നെയ്യ് ചേര്‍ത്ത് കുരുക്കളുള്ള ഭാഗത്ത് പുരട്ടുക.

കഴുത്തിലെ പഴുപ്പ്

കഴുത്തിലെ പഴുപ്പ്

കരിക്കും, ചുവന്ന ചെമ്പരിമൊട്ടും മോര് ചേര്‍ത്തരച്ച് പുരട്ടിയാല്‍ കുട്ടികളിലെ കഴുത്തിലും മറ്റുമുണ്ടാകുന്ന പഴുപ്പ് മാറും.

വിളര്‍ച്ച

വിളര്‍ച്ച

വെള്ളരിക്ക, തക്കാളി, ക്യാരറ്റ്, വെണ്ടയ്ക്ക എന്നിവ ചെറു തായി അരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് ദിവസവും കൊടുക്കുകയാണെങ്കില്‍ തളര്‍ച്ചയും വിളര്‍ച്ചയും മാറിക്കിട്ടും.

ശ്വാസം മുട്ടല്‍

ശ്വാസം മുട്ടല്‍

ആടലോടകത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് ഒരു സ്പൂണ്ഡ തേന്‍ ചേര്‍ത്ത് കൊടുത്താല്‍ മതി.

തൊണ്ടയടപ്പ്

തൊണ്ടയടപ്പ്

തിപ്പലിയും ഇഞ്ചിയും ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടയടപ്പ് മാറും.

ചെവിയില്‍ പ്രാണി പോയാല്‍

ചെവിയില്‍ പ്രാണി പോയാല്‍

ചെവിയില്‍ പ്രാണി പോയാല്‍ ഉപ്പുവെള്ളമോ വെളിച്ചെണ്ണയോ ചെവിയില്‍ ഒഴിക്കുക.

English summary

Please follow these ways to protect your child

Ayurvedic medicine is used to prevent and treat almost every disease. So read it decide what is best for your child.
Story first published: Saturday, May 30, 2015, 11:11 [IST]
X
Desktop Bottom Promotion