For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളില്‍ പ്രിമെനസ്ട്രല്‍ ലക്ഷണമുണ്ടോ..

By Sruthi K M
|

എന്താണ് പ്രിമെനസ്ട്രല്‍ സിന്‍ഡ്രോം..? സ്ത്രീകളിലാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. അകാരണമായി ദേഷ്യം വരിക, സങ്കടം, ഒന്നിനോടും താത്പര്യമില്ലായ്മ എന്നിവയൊക്കെ പെട്ടെന്നായിരിക്കും ഉണ്ടാകുന്നത്. ആര്‍ത്തവ ദിവസത്തോടടുക്കുമ്പോഴാണ് സ്ത്രീകളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്‌. ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ അലട്ടാറില്ലേ...

വേദനകള്‍ അകറ്റാന്‍ ഒറ്റമൂലികള്‍..

ഈ അവസ്ഥയെ ആണ് പ്രിമെനസ്ട്രല്‍ എന്നു പറയുന്നത്. മാനസിക പ്രയാസങ്ങള്‍ മാത്രമല്ല നിരവധി ശാരീരിക ബുദ്ധിമുട്ടുകളും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ആര്‍ത്തവം അടുക്കുന്നതോടെ ഹോര്‍മോണ്‍ നിലകളിലുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം മാറ്റങ്ങള്‍ക്കുള്ള ഒരു കാരണം. എന്തൊക്കെ ലക്ഷണങ്ങളും പ്രശ്‌നങ്ങളുമാണ് ഇതിനെ സംബന്ധിച്ചുണ്ടാകുന്നതെന്ന് അറിയാം.

പ്രിമെനസ്ട്രല്‍ രോഗത്തിനുള്ള കാരണങ്ങള്‍

പ്രിമെനസ്ട്രല്‍ രോഗത്തിനുള്ള കാരണങ്ങള്‍

ആര്‍ത്തവം അടുക്കുന്നതോടെ ഹോര്‍മോണ്‍ നിലകളിലുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം അവസ്ഥകള്‍ക്കുള്ള ഒരു കാരണം.

പ്രിമെനസ്ട്രല്‍ രോഗത്തിനുള്ള കാരണങ്ങള്‍

പ്രിമെനസ്ട്രല്‍ രോഗത്തിനുള്ള കാരണങ്ങള്‍

തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങളും പ്രിമെനസ്ട്രല്‍ സിന്‍ഡ്രോമിന് കാരണമാകാറുണ്ട്.

ശാരീരിക ലക്ഷണങ്ങള്‍

ശാരീരിക ലക്ഷണങ്ങള്‍

ശരീരഭാരം വര്‍ദ്ധിക്കുക, അമിതമായി തടിവയ്ക്കുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ശാരീരിക ലക്ഷണങ്ങള്‍

ശാരീരിക ലക്ഷണങ്ങള്‍

തളര്‍ച്ച, ക്ഷീണം, തലവേദന, മസിലുകളിലും സന്ധികളിലും വേദന എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.

ശാരീരിക ലക്ഷണങ്ങള്‍

ശാരീരിക ലക്ഷണങ്ങള്‍

കൈകാലുകള്‍ വിറയ്ക്കല്‍, പേശികള്‍ കൊളുത്തി വലിക്കുന്ന പോലെ വേദന, ഉറക്കം കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയും ലക്ഷണങ്ങളാണ്.

ശാരീരിക ലക്ഷണങ്ങള്‍

ശാരീരിക ലക്ഷണങ്ങള്‍

ദഹന പ്രക്രിയയില്‍ പ്രയാസം ഉണ്ടാകുക. ഇതുമൂലം മലബന്ധവും ഉണ്ടാകാം.

മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

വിഷാദ ഭാവം, പെട്ടെന്ന് ദേഷ്യം വരിക എന്നിവ പ്രിമെനസ്ട്രല്‍ സിന്‍ഡ്രോം ആണ്.

മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

ആക്രമിക്കാനുള്ള പ്രേരണ, ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാതാകുക, ഉന്മേഷവും ഉണര്‍വ്വും നഷ്ടപ്പെടുക എന്നീ അവസ്ഥകളും ഉണ്ടാകാം.

മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

സുഹൃത്തുക്കളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും പിഎംഎസിന്റെ മാനസിക ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ചിലരില്‍ മൈഗ്രേന്‍, ആസ്തമ , അലര്‍ജി എന്നിവയ്ക്കും കാരണമായേക്കാം.

പ്രതിവിധികള്‍

പ്രതിവിധികള്‍

പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടാകാം ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്. ചിലര്‍ക്ക് ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയാവാം ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്.

പ്രതിവിധികള്‍

പ്രതിവിധികള്‍

നിത്യവും വ്യായാമം ചെയ്യുക, ആരോഗ്യം മെച്ചുപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കുക.

പ്രതിവിധികള്‍

പ്രതിവിധികള്‍

മധുരവും അധികം ഉപ്പുള്ളതുമായ ഭക്ഷണം ഈ സമയങ്ങളില്‍ ഒഴിവാക്കേണ്ടതാണ്.

പ്രതിവിധികള്‍

പ്രതിവിധികള്‍

ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. മനസ്സിന് ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെടുക.

പ്രതിവിധികള്‍

പ്രതിവിധികള്‍

ഫോളിക് ആസിഡ്, വിറ്റാമിന്‍ ഡി, കാത്സ്യം ഗുളികകള്‍, മഗ്നീഷ്യം, വിറ്റാമിന്‍ ബി-6, വിറ്റാമിന്‍ ഇ എന്നിവയ്ക്കും പ്രിമെനസ്ട്രല്‍ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും.

English summary

Premenstrual syndrome can cause various symptoms before periods

Premenstrual syndrome is a combination of emotional, physical, psychological, and mood disturbances that occur after a woman's ovulation and typically ending with the onset of her menstrual flow.
X
Desktop Bottom Promotion