For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരമുള്ള സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ സാധ്യത

By Sruthi K M
|

ഉയരമുള്ള സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇവര്‍ക്ക് ആര്‍ത്തവവിരാമത്തിനുശേഷം ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. ഓരോ പത്തു സെന്റി മീറ്റര്‍ ഉയരം കൂടും തേറും ഏതെങ്കിലുമൊരു ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത പതിമൂന്ന് ശതമാനം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.

cats

ഉയരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മെലനോമ എന്ന ഒരുതരം കരവാളിപ്പ് രോഗം ഉണ്ടാകാനുള്ള സാധ്യതയും, ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍,എന്റോമെട്രിയം,കിഡ്‌നി, അണ്ഡായശം, തൈറോയ്ഡ് എന്നിവയിലെ ക്യാന്‍സറിനുള്ള സാധ്യതയും കൂടുതലാണ്.

കൊതുകുതിരി ക്യാന്‍സറിന് കാരണമാക്കും

രക്തം, വൃക്ക, തൈറോയ്ഡ് എന്നിവയിലെ അര്‍ബുദസാധ്യത 23 മുതല്‍ 29 വരെയും സ്തനങ്ങള്‍, അണ്ഡായശം തുടങ്ങിയവയിലെ അര്‍ബുദസാധ്യത 13 മുതല്‍ 17 വരെയുമാണ്. ശരീരഭാരത്തേക്കാള്‍ ഉയരമാണ് അര്‍ബുദസാധ്യത ഉയര്‍ത്തുന്നത്.

cancer

യൗവനാരംഭത്തില്‍ ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനങ്ങളും പോഷകക്കുറവുകളും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഉയരം വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെങ്കിലും തരത്തിലുള്ള അര്‍ബുദകാരണമായേക്കാമെന്നാണ് പറയുന്നത്.

English summary

Taller women are at greater risk for many types of cancers

Taller women are at greater risk for many types of cancers. Study Suggests Taller Women Have Higher Risk of a Variety of Cancer Types.
Story first published: Saturday, June 27, 2015, 11:14 [IST]
X
Desktop Bottom Promotion