For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോങ്കണ്ണ് നിങ്ങള്‍ക്കും വരാം..

By Sruthi K M
|

നിങ്ങള്‍ക്ക് കോങ്കണ്ണ് ഉണ്ടോ...കോങ്കണ്ണ് ജന്മനാ കിട്ടുന്ന വൈകല്യം മാത്രമായി കാണേണ്ട. ഇത്തരം അവസ്ഥ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കുട്ടികളുടെ കോങ്കണ്ണ് മാതാപിതാക്കളില്‍ ആശങ്കയുണര്‍ത്തുന്ന അവസ്ഥയാണ്. കണ്ണിലെ പേശികള്‍ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥ കൊണ്ടോ പേശികളുടെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വ്യതിയാനം കൊണ്ടോ ആണ് കോങ്കണ്ണ് ഉണ്ടാകുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി കുടിക്കണം

കാഴ്ച ശക്തിയിലുണ്ടാകുന്ന വൈകല്യം കൊണ്ടും കോങ്കണ്ണുണ്ടാകുവാനുള്ള സാധ്യതയുണ്ട്. ആദ്യം കോങ്കണ്ണ് എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു വസ്തുവിനെ നോക്കുമ്പോള്‍ ഇരു കണ്ണുകളില്‍ നിന്നുമുള്ള നേര്‍രേഖ ആ വസ്തുവില്‍ കേന്ദ്രികരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് കോങ്കണ്ണ്.

സാധ്യതകള്‍

സാധ്യതകള്‍

കാഴ്ചക്കുറവ് പരിഹരിക്കാത്തവരില്‍ എക്‌സ്ട്രാ ഒക്യുലാര്‍ പേശികളുടെ ബലക്ഷയം, സ്ഥാന വ്യതിയാനം എന്നിവ കൊണ്ട് കോങ്കണ്ണ് സംഭവിക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

തലച്ചോറില്‍ നിന്ന് നേത്രങ്ങളിലേക്ക് വരുന്ന ഞരമ്പുകളുടെ വ്യതിയാനവും കോങ്കണ്ണിന് കാരണമാക്കുന്നു.

സാധ്യതകള്‍

സാധ്യതകള്‍

സൂക്ഷ്മമായി നിരീക്ഷിച്ച് ജോലി ചെയ്യുന്നവര്‍ക്കും ഒരു നേത്രം ഉപയോഗിച്ച് തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും ഈ അവസ്ഥയുണ്ടാകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കണ്‍പേശികളില്‍ അനുഭവപ്പെടുന്ന ക്ഷീണം, തലവേദന, കണ്ണിനു ചുറ്റും വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വെളിച്ചത്തിലേക്കു നോക്കാന്‍ ബുദ്ധിമുട്ട്, പുസ്തകങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട്, വസ്തുക്കള്‍ രണ്ടായി തോന്നുക എന്നിവയും കോങ്കണ്ണിന്റെ ലക്ഷണമാണ്.

ആര്‍ക്കൊക്കെ ഉണ്ടാകാം

ആര്‍ക്കൊക്കെ ഉണ്ടാകാം

തൈറോയിഡിന്റെ രോഗം ഉള്ളവര്‍ക്ക് തൈറോയിഡ് ഹോര്‍മോണില്‍ വ്യതിയാനങ്ങള്‍ കാരണം നേത്രപേശികളുടെ കട്ടികൂടുകയും അതിന്റെ ചലനത്തിനു വ്യത്യാസം ഉണ്ടായി കോങ്കണ്ണ് സംഭവിക്കാം.

ആര്‍ക്കൊക്കെ ഉണ്ടാകാം

ആര്‍ക്കൊക്കെ ഉണ്ടാകാം

പ്രമേഹം, കൊഴുപ്പിന്റെ അളവ് കൂടുതല്‍ എന്നിവ കാരണം ഞരമ്പുകള്‍ക്ക് രോഗങ്ങള്‍ സംഭവിക്കാം. ഇതുമൂലം നേത്രപേശികള്‍ക്ക് ബലകുറവ് വരികയും ആ കണ്ണ് മാറിപ്പോകുകയും ചെയ്യും.

പ്രതിവിധി

പ്രതിവിധി

കാഴ്ചക്കുറുവുണ്ടെങ്കില്‍ നേരത്തെ പരിശോധിച്ച് കണ്ണടകള്‍ ഉപയോഗിക്കണം. നേത്രങ്ങള്‍ക്ക് വ്യായാമങ്ങള്‍ നല്‍കുന്നതും നല്ലതാണ്.

English summary

what causes of Strabismus

Strabismus is a disorder in which both eyes do not line up in the same direction, so they do not look at the same object at the same time.
Story first published: Saturday, June 13, 2015, 16:00 [IST]
X
Desktop Bottom Promotion