For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം പല രോഗങ്ങളുടെയും ലക്ഷണം

By Sruthi K M
|

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ല വായ്‌നാറ്റം ഉണ്ടല്ലേ? സാധാരാണം മിക്കവരിലും ഉണ്ടാകുന്നതാണ് ഇത്. ഉമിനീരിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിന് കാരണം. പല്ല് വൃത്തിയാക്കുന്നതോടെ ഇത് മാറുന്നു. എന്നാല്‍ ഇത് മാത്രമല്ലല്ലോ പ്രശ്‌നം.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും ഇതേ അവസ്ഥ തന്നെ. ആത്മവിശ്വാസത്തോടെ വായ തുറക്കാന്‍ പലര്‍ക്കും മടിയാണ്. സ്ഥിരമായി അനുഭവപ്പെടുന്ന വായ്‌നാറ്റം പല രോഗങ്ങളുടെയും ലക്ഷണമാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇത് നിങ്ങള്‍ ഗൗരവമായി എടുക്കേണ്ടതാണ്.

<strong>ഓറഞ്ചിന്റെ എണ്ണയെക്കുറിച്ച് അറിയാമോ?</strong>ഓറഞ്ചിന്റെ എണ്ണയെക്കുറിച്ച് അറിയാമോ?

ശ്വാസകോശം, ആമാശയം,അന്നനാളം എന്നിവയുടെ ആരോഗ്യപ്രശ്‌നമാകാം ഈ വായ്‌നാറ്റം. ഗ്യാസ്, ഭക്ഷണം ദഹിക്കാത്തത് എന്നിവയൊക്കെ വായ്‌നാറ്റത്തിന് കാരണമാകാം. വായനാറ്റം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍, ഇതിനുള്ള പരിഹാരങ്ങള്‍ എന്നിവയാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

ശ്വാസകോശപ്രശ്‌നം

ശ്വാസകോശപ്രശ്‌നം

ശ്വാസകോശത്തിലോ, ആമാശയത്തിലോ,അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വായ്‌നാറ്റത്തിന് കാരണമാകാം.

പുകവലി

പുകവലി

പുകവലിയും വായ്‌നാറ്റമുണ്ടാവാന്‍ കാരണക്കാരനാണ്. സൈനസൈറ്റിസ്, ബ്രോണ്‍കൈട്ടിസ്, ന്യൂമോണിയ പോളിപ്പ് തുടങ്ങി ശ്വാസകോശ പ്രശ്‌നങ്ങള്‍ വായ്‌നാറ്റത്തിലേക്ക് വഴിവെക്കുന്നു.

ഗ്യാസ്

ഗ്യാസ്

വയറ്റിലെ ഗ്യാസ് പ്രശ്‌നവും വായ്‌നാറ്റത്തിന് കാരണമാകാം.

ഭക്ഷണം

ഭക്ഷണം

നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ മൂലവും വായ്‌നാറ്റം ഉണ്ടാകുന്നു. വായ്‌നാറ്റത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണിത്. വെളുത്തുള്ളി, ഉള്ളി തടുങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വായ്‌നാറ്റത്തിന് കാരണമാക്കുന്നു.

മോണരോഗം

മോണരോഗം

മോണപഴുപ്പ്, മോണരോഗം എന്നിവയൊക്കെ വായ്‌നാറ്റം ഉണ്ടാക്കുന്നു.

പല്ലിലെ കേട്

പല്ലിലെ കേട്

കേടായ പല്ലില്‍ നിന്നുണ്ടാകുന്ന ഗന്ധമാകാം വായ്‌നാറ്റത്തിന് കാരണം. ഭക്ഷ്യവസ്തുക്കള്‍ പല്ലിനുള്ളില്‍ കെട്ടികിടക്കുന്നതും വായ്‌നാറ്റം ഉണ്ടാക്കുന്നു.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

ചില മരുന്നുകളുടെ ഉപയോഗവും വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്.

വരണ്ടവായ

വരണ്ടവായ

വരണ്ടവായ വായ്‌നാറ്റം ഉണ്ടാക്കുന്നു. ഉമിനീരിന്റെ കുറവാണ് പ്രധാന പ്രശ്‌നം.

തൊണ്ട

തൊണ്ട

തൊണ്ടയിലേയും ടോന്‍സിലിലേയും അണുബാധയും വായ്‌നാറ്റം ഉണ്ടാക്കും.

ജലദോഷം

ജലദോഷം

ജലദോഷം, പനി എന്നിവ ഉണ്ടാകുമ്പോഴും നല്ല വായ്‌നാറ്റം ഉണ്ടാകാറുണ്ട്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള മാരകപ്രശ്‌നങ്ങള്‍ കാരണവും വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്.

കരള്‍ രോഗം

കരള്‍ രോഗം

ചില വ്യക്ക,കരള്‍ രോഗങ്ങള്‍ കാരണവും വായ്‌നറ്റം അനുഭവപ്പെടാറുണ്ട്.

പെരുംജീരകം

പെരുംജീരകം

ആഹാര ശേഷം പെരുംജീരകം ചവയ്ക്കുന്നച് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ഇതുകൂടാതെ വായ്‌നാറ്റവും അകറ്റാം.

പുതിന

പുതിന

നിങ്ങളുടെ ശ്വാസത്തിന് പുതുമണം നല്‍കാന്‍ കഴിയുന്ന ഒന്നാണ് പുതിന. പുതിന ചവയ്ക്കുന്നതോ പുതിന ഇട്ട ചായ കുടിക്കുന്നതോ നല്ലതാണ്.

ജീരകം

ജീരകം

ബാക്ടീരിയ അകറ്റാനുള്ള കഴിവ് ജീരകത്തിനുണ്ട്. ജീരകം വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാനുള്ള മികച്ച പരിഹാരമാണ്.

ഗ്രാമ്പു

ഗ്രാമ്പു

പല്ല് വേദനയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്ന ഏലയ്ക്കയും വായ്‌നാറ്റം ഇല്ലാതാക്കും.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ടയ്ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്‌നാറ്റം അകറ്റാനുള്ള ഗുണമുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയിലിട്ട് കുടിക്കുകയോ ചെയ്യാം.

ഏലയ്ക്ക

ഏലയ്ക്ക

രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക നിങ്ങളുടെ വായ്‌നാറ്റം ഇല്ലാതാക്കും. ഏലയ്ക്ക ചവയ്ക്കുകയോ ചായയിലിട്ട് കുടിക്കുകയോ ചെയ്യാം.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ ഉമിനീര്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഓറഞ്ച് ധാരാളം കഴിക്കുക.

മല്ലി

മല്ലി

ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ്‌നാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ ഭക്ഷണശേഷം മല്ലി ചവയ്ക്കുക.

English summary

how to cure mouth odour

Looking to cure bad breath? Take a look at these tips to cure bad breath to see how you can keep your breath as fresh as possible
Story first published: Saturday, April 11, 2015, 10:51 [IST]
X
Desktop Bottom Promotion