For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളുകാര്‍ അടുക്കളയില്‍ ശ്രദ്ധിക്കേണ്ടത്

By Sruthi K M
|

രുചികരവും ഇഷ്ടപ്പെട്ടതുമായ ഭക്ഷണം മുന്നില്‍ വെച്ചാല്‍ കഴിക്കാന്‍ മിക്കവര്‍ക്കും കഴിക്കാന്‍ പ്രയാസമാണ്. കൊളസ്‌ട്രോള്‍ കൂടിയാലോ എന്ന പേടിയാണ് ഇവര്‍ക്ക്. ഇങ്ങനെ ഒന്നും കഴിക്കാനാവാതെ ജീവിച്ചു തീര്‍ക്കാനുള്ളതാണോ നിങ്ങളുടെ ജീവിതം. നിങ്ങളുടെ ജീവിതരീതികളും ഭക്ഷണ രീതികളും ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഓര്‍ത്ത് ദുഃഖിക്കേണ്ടിവരില്ല.

ആസ്വദിച്ചു കഴിക്കാന്‍ കൊതിക്കുന്ന വിഭവങ്ങളോട് ഗുഡ്‌ബൈ പറയാന്‍ വരട്ടെ.. ബുദ്ധിപൂര്‍വ്വം പാകപ്പെടുത്തി നിങ്ങളുടെ ഇഷ്ട വിഭവങ്ങള്‍ നിങ്ങള്‍ക്ക് കഴിച്ചു തുടങ്ങാം.. കൊളസ്‌ട്രോള്‍ ഇല്ലാതെയും ജീവിക്കാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക.

<strong>പ്രമേഹത്തിനു പ്രതിവിധി ജ്യൂസോ?</strong>പ്രമേഹത്തിനു പ്രതിവിധി ജ്യൂസോ?

ശരീരത്തിനാവശ്യമായ ദഹനരസങ്ങള്‍, വിവിധ ഹൈര്‍മോണുകള്‍, നാഡികള്‍ക്കുമേലുള്ള സംരക്ഷണകവചം എന്നിവയെല്ലാം നിര്‍മ്മിക്കുന്നത് കൊളസ്‌ട്രോള്‍ ആവശ്യമാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ അടുക്കളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുതരാം...

കഴിക്കാം പേടിയില്ലാതെ

കഴിക്കാം പേടിയില്ലാതെ

കൊളസ്‌ട്രോള്‍ കുറച്ച് ആഹാരം പാകം ചെയ്യുകയാണ് ആദ്യം വേണ്ടത്. ആഹാരത്തില്‍ നിന്നുള്ള കൊളസ്‌ട്രോള്‍ ദിവസവും 200 മി ഗ്രാമില്‍ കൂടാന്‍ പാടില്ല.

പാല്‍ കുടിക്കുമ്പോള്‍

പാല്‍ കുടിക്കുമ്പോള്‍

പാല്‍ ഉല്‍പ്പന്നങ്ങളില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ പാട നീക്കി പാലില്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഒരളവില്‍ കൂടാതെ സൂക്ഷിക്കുക. തൈര് മോരാക്കി കഴിക്കുന്നതാണ് സുരക്ഷിതം.

ഇറച്ചി കഴിക്കുന്നത്

ഇറച്ചി കഴിക്കുന്നത്

ബീഫ്, പന്നി, ആട് എന്നിവ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇത് മാസത്തില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ മതി. ചിക്കന്‍ ആഴ്ചയില്‍ ഒരു തവണ കഴിക്കുന്നത് കുഴപ്പമില്ല.

മുട്ടയുടെ വെള്ള കഴിക്കാം

മുട്ടയുടെ വെള്ള കഴിക്കാം

മുട്ട കഴിക്കാന്‍ കൊതിയുള്ളവര്‍ വെള്ള മാത്രം കഴിക്കുക. അതും ആഴ്ചയില്‍ ഒരു തവണ മതി.

എണ്ണ

എണ്ണ

വിഭവങ്ങളില്‍ ചേര്‍ക്കുന്ന എണ്ണകളാണ് കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന പ്രധാന വില്ലന്‍. ഒരാള്‍ക്ക് ആഹാരം പാകം ചെയ്യാന്‍ ഒരു ദിവസം മൂന്ന് ടീസ്പൂണ്‍ എണ്ണ മാത്രം ഉപയോഗിക്കുക.

സ്‌നാക്‌സുകള്‍

സ്‌നാക്‌സുകള്‍

കേക്ക്, വറുത്ത പലഹാരങ്ങള്‍ തുടങ്ങിയ സ്‌നാക്‌സുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതു തന്നെ. എന്നാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇത് മാസത്തിലൊരിക്കല്‍ മാത്രം കഴിക്കുക.

ചോറ് കഴിക്കുമ്പോള്‍

ചോറ് കഴിക്കുമ്പോള്‍

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ചോറ് കഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്. ദിവസം ഒരു നേരം മാത്രം ചോറ് കഴിക്കുക. ചപ്പാത്തിയും പഴങ്ങളും കഴിക്കുന്നതാണ് നല്ലത്.

പാചകം ചെയ്യുമ്പോള്‍

പാചകം ചെയ്യുമ്പോള്‍

പ്രോട്ടീന്‍, വിറ്റമിന്‍, ധാതുക്കള്‍, അപൂരിത കൊഴുപ്പ്, അപൂരിത എണ്ണ എന്നിവയ്ക്ക് പ്രധാന്യം നല്‍കിയാകണം പാചകം.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സൂര്യകാന്തി എണ്ണ, സോയാബീന്‍ എണ്ണ, കോണ്‍ എണ്ണ, പരുത്തിക്കുരു എണ്ണ എന്നിവയും കൊളസ്‌ട്രോള്‍ കുറയ്ക്കും.

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍

കറിവേപ്പില, കുടംപുളി, വെളുത്തുള്ളി എന്നിവ ആഹാരത്തില്‍ നന്നായി ചേര്‍ത്ത് പാചകം ചെയ്യണം.

ഉലുവക്കഞ്ഞി

ഉലുവക്കഞ്ഞി

അടുക്കളയില്‍ ഉലുവക്കഞ്ഞി വയ്ക്കാം. ഇത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

കറികളില്‍ നന്നായി മഞ്ഞള്‍പ്പൊടി ചേര്‍ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കും. ഉള്ളിയിടുന്നത് നല്ലതാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങ, തേങ്ങാപ്പാല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

പഴങ്ങള്‍ കഴിക്കുമ്പോള്‍

പഴങ്ങള്‍ കഴിക്കുമ്പോള്‍

പഴങ്ങള്‍ ജ്യൂസാക്കി കുടിക്കാതിരിക്കുക. ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം.

മുളപ്പിച്ച പയര്‍

മുളപ്പിച്ച പയര്‍

മുളപ്പിച്ച പയവര്‍ഗങ്ങളും പച്ചക്കറികളും ചേര്‍ത്ത് സാലഡാക്കി കഴിക്കുക. പതാിവേവിച്ച പച്ചക്കറികളും സൂപ്പും ഇടയ്ക്ക് ഉണ്ടാക്കി കഴിക്കാം.

നട്‌സ് കഴിക്കാം

നട്‌സ് കഴിക്കാം

നട്‌സ് കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കും. എന്നാല്‍ കശുവണ്ടി ഒഴിവാക്കേണ്ടതാണ്.

ഓട്‌സ്

ഓട്‌സ്

തവിടോടു കൂടിയ അരി, ഗോതമ്പ്, റാഗി, ഓട്‌സ് എന്നിവ കഴിക്കുക.

പാചകം ചെയ്യുമ്പോള്‍

പാചകം ചെയ്യുമ്പോള്‍

കഴിയുന്നത്ര ഉപ്പ് കുറച്ച് പാചകം ചെയ്യുക. ഉപ്പ് കൂടിയ അച്ചാര്‍, ഉണക്കമീന്‍, പപ്പടം എന്നിവ കുറയ്ക്കുക.

ന്യൂഡില്‍സ്

ന്യൂഡില്‍സ്

ന്യൂഡില്‍സ് ഇഷ്ടമുള്ളവര്‍ വല്ലപ്പോഴും മാത്രം കഴിക്കുക. ഫ്രൈഡ്‌റൈസ്, ബിരിയാണി എന്നിവ മാസത്തിലൊരിക്കല്‍ മതി.

ദോശ ചുടുമ്പോള്‍

ദോശ ചുടുമ്പോള്‍

ദോശ, അപ്പം എന്നിവ ചുടുമ്പോള്‍ എണ്ണ നേരിട്ട് കല്ലിലേക്ക് ഒഴിക്കാതിരിക്കുക. തുണിക്കെട്ടി അല്‍പ്പം എണ്ണ കല്ലില്‍ തടവികൊടുത്താല്‍ മതി.

English summary

prevent and treat high cholesterol

natural home remedies of high cholesterol
X
Desktop Bottom Promotion