For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളില്‍ ആമവാതത്തിന്റെ ലക്ഷണങ്ങളുണ്ടോ ?

By Sruthi K M
|

സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. ഇന്ന് ആമവാതം മൂലം കഷ്ടപ്പെടുന്നവര്‍ നിരവധി പേരാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. സന്ധികളില്‍ ഒതുങ്ങി നില്‍ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം.

ഐസ് ടീ വൃക്കയെ കേടാക്കും

ചിലപ്പോള്‍ പ്രസവത്തോടെയും ഈ രോഗമുണ്ടായേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സ നടത്തേണ്ടതാണ്. സന്ധിവേദനയും പിരിമുറക്കവുമാണ് ഇതിന്റെ പ്രധാനലക്ഷണങ്ങള്‍.

തളര്‍ച്ച

തളര്‍ച്ച

ആമവാതം ബാധിച്ചവരില്‍ കൂടുതലായി കാണുന്നത് തളര്‍ച്ചയാണ്. സന്ധിവേദന കൂടുതലാകുമ്പോള്‍ ഉറക്കക്കുറവും ശരീരത്തിന് തളര്‍ച്ചയും ഉണ്ടാകാം.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ബാധിച്ച രോഗികള്‍ക്ക് രോഗപ്രതിരോധശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കാം. മുറിവോ, രോഗങ്ങളോ പിടിപ്പെട്ടാല്‍ അത് ബേധമാകാന്‍ താമസമെടുക്കും.

കാല്‍പാദങ്ങളില്‍

കാല്‍പാദങ്ങളില്‍

ഉപ്പൂറ്റിയില്‍ വേദനയോ, മുഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കാഴ്ച പ്രശ്‌നം

കാഴ്ച പ്രശ്‌നം

സിയോഗ്രന്‍ സിഡ്രോം ബാധിക്കാനുള്ള സാധ്യതയുണ്ട്. കണ്ണ്, മൂക്ക്, വായ് എന്നിവയ്ക്ക് വര്‍ള്‍ച്ചയും തകരാറും ഉണ്ടാകാം..

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

ആര്‍ത്രൈറ്റിസിന്റെ ലക്ഷണമുള്ളവര്‍ക്ക് ചര്‍മ്മത്തിന് വരള്‍ച്ച അനുഭവപ്പെടാം.

കാലുകളില്‍ മരവിപ്പ്

കാലുകളില്‍ മരവിപ്പ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാലുകളില്‍ മരവിപ്പ് അനുഭവപ്പെടാം. ഈ അവസ്ഥ വരുമ്പോള്‍ കാലുകള്‍ കുറച്ചുസമയത്തേക്ക് ചലിപ്പിക്കാന്‍ പറ്റാതെ വരാം.

സന്ധികളില്‍ വേദന

സന്ധികളില്‍ വേദന

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണമാണ് സന്ധികളിലെ വേദന.

ഞരമ്പുകളിലെ തരിപ്പ്

ഞരമ്പുകളിലെ തരിപ്പ്

ഞരമ്പുകളില്‍ ഉണ്ടാകുന്ന തരിപ്പും സാധാരണയായി കണ്ടുവരുന്നതാണ്. ഇതിനെ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നു പറയുന്നു.

സന്ധികളില്‍ മുഴ

സന്ധികളില്‍ മുഴ

സന്ധികളില്‍ മുഴ കാണപ്പെടാം. ഈ ലക്ഷണത്തെ അവഗണിക്കാന്‍ പാടില്ല.

സന്ധികളില്‍ വീക്കം

സന്ധികളില്‍ വീക്കം

സന്ധികളില്‍ ചെറിയ വീക്കം കാണപ്പെടുന്നതും ലക്ഷണമാകാം.

English summary

Rheumatoid arthritis is a serious autoimmune disease

Rheumatoid arthritis is a serious autoimmune disease that attacks the joints and other body parts. Here are some tricky rheumatoid arthritis symptoms.
Story first published: Monday, July 6, 2015, 13:30 [IST]
X
Desktop Bottom Promotion