For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്ക ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..

By Sruthi K M
|

നിങ്ങള്‍ക്ക് ഉറക്ക ഗുളിക കഴിക്കുന്ന ശീലമുണ്ടോ? ചിലര്‍ ഇതൊരു ശീലമായി കൊണ്ടു നടക്കുകയാണ്. ഇതില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. ഒരുതരം ആസക്തിയാണ്. എന്നാല്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഈ ദുശീലം നിര്‍ത്തേണ്ടതാണ്.

ശരീരത്തെ നിങ്ങള്‍ ദിവസവും കൊന്നുകൊണ്ടിരിക്കുകയാണ്. ഉറക്ക ഗുളിക നിങ്ങളുടെ ശരീരത്തെ കേടുവരുത്തി കൊണ്ടിരിക്കും. അപകടകാരിയാണ് ഇതെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം. ഉറക്കം വരാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ ഗുളിക നിങ്ങളെ എന്നെന്നേക്കുമായി ഉറക്കും.

<strong>ചപ്പാത്തി കഴിച്ചാല്‍...ആരോഗ്യത്തിന്... </strong>ചപ്പാത്തി കഴിച്ചാല്‍...ആരോഗ്യത്തിന്...

മാരകമായ പല പാര്‍ശ്വഫലങ്ങളും ഇത് ഉണ്ടാക്കും. സ്‌ട്രെസ്സ് ഒഴിവാക്കാന്‍, ജോലിഭാരം മറക്കാന്‍, കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടത്തിന് തുടങ്ങി പല കാരണങ്ങളാവാം നിങ്ങള്‍ ഇത് ഉപയോഗിക്കുന്നത്. പക്ഷെ ഇത് നിങ്ങളുടെ ശരീരത്തിന് ഒട്ടും നല്ലതല്ല. ഉറക്ക ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...ഇതൊക്കെ അറിഞ്ഞിരിക്കൂ...

നിങ്ങളുടെ ശരീരത്തിന്റെ ചെറുത്തുനില്‍പ്പ് നഷ്ടമാകുന്നു

നിങ്ങളുടെ ശരീരത്തിന്റെ ചെറുത്തുനില്‍പ്പ് നഷ്ടമാകുന്നു

ഭൂരിഭാഗം സ്ത്രീകളിലും ഇന്‍സോമ്‌നിയ എന്ന ഉറക്കമില്ലായ്മ രോഗം കണ്ടുവരുന്നുണ്ട്. ഇവര്‍ ഉറക്ക ഗുളിക കഴിക്കുകയും ചെയ്യുന്നു. ഇത് കഴിക്കുന്നതോടെ നിങ്ങളുടെ ശരീരത്തിന്റെ ചെറുത്തുനില്‍പ്പ് നഷ്ടമാകുകയാണ് ചെയ്യുന്നത്.

പാരാസോമ്‌നിയ

പാരാസോമ്‌നിയ

ഉറക്ക ഗുളിക കഴിക്കുന്നവര്‍ അസ്വാഭാവികമായ പെരുമാറ്റങ്ങള്‍ കാഴ്ചവെക്കുന്നു. ഒരു സ്ഥിരത ഇല്ലാത്ത പ്രവൃത്തികളായിരിക്കും അത്. ഉറക്കം തൂങ്ങിയുള്ള നടത്തം, അമിനീഷ്യ പോലുള്ള ഓര്‍മ്മക്കുറവ് എന്നിവയൊക്കെ ഉണ്ടാകാം.

ഉറക്കം തൂങ്ങുക

ഉറക്കം തൂങ്ങുക

ഉറക്ക ഗുളിക കഴിക്കുന്നത് ശീലമാക്കുന്നവര്‍ എന്നും ഉറക്കം തൂങ്ങിയിരിക്കുന്നു. അലസത ആയിരിക്കും ഫലം. ചുറുചുറുക്കോടെ ജോലികള്‍ ചെയ്യാന്‍ കഴിയാതെ വരുന്നു. രാവിലെ ഉണരാന്‍ കഴിയാതെ വരുന്നു. ദിവസം മുഴുവനും ഹാങ് ഓവര്‍ മാറാതെയിരിക്കും.

ആസക്തി

ആസക്തി

ഒരുതരം മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതീതിയായിരിക്കും. ഒരുതരം ആസക്തി ഉണ്ടാക്കുന്നു. പിന്നീട് ഉപയോഗിക്കാതിരിക്കാന്‍ കഴിയാതെ വരും. അതുകൊണ്ടുതന്നെ ഉറക്ക ഗുളിക ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ മറ്റ് വഴികള്‍ കണ്ടെത്തുക.

നെഞ്ചെരിച്ചല്‍

നെഞ്ചെരിച്ചല്‍

നന്നായി ഉറങ്ങാന്‍ വേണ്ടിയാകും നിങ്ങള്‍ ഉറക്ക ഗുളിക കഴിക്കുന്നത്. എന്നാല്‍ അടുത്ത ദിവസം അത് നെഞ്ചെരിച്ചല്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഉറക്ക ഗുളിക ഉപയോഗിക്കുന്നവരുടെ ആയുസ്സ് കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുള്ള സാധ്യതയുമുണ്ട്.

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ്

ഉറക്ക ഗുളിക ഉപയോഗിക്കുന്നതുമൂലം നിങ്ങളുടെ ഓര്‍മ്മ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കാം. മൂന്നു മാസം കൊണ്ട് അല്‍ഷിമേഴ്‌സ് പോലുള്ള രോഗം പിടിപ്പെടാം.

അലര്‍ജി

അലര്‍ജി

ഉറക്ക ഗുളിക ശരീരത്തില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അലര്‍ജിയുണ്ടാക്കുന്ന സംയുക്തം ഈ ഗുളികയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വസനത്തിനും തടസ്സം ഉണ്ടാക്കാം.

മദ്യത്തിനൊപ്പം

മദ്യത്തിനൊപ്പം

മദ്യപിച്ച് കഴിഞ്ഞ് ഉറക്ക ഗുളിക കഴിക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം വീണ്ടും ചാഞ്ചാടുകയാണ് ചെയ്യുന്നത്. കൂടുതല്‍ മദ്യപിച്ച ഫലമാണ് ഉണ്ടാക്കുക.

പെരുമാറ്റം മാറുന്നു

പെരുമാറ്റം മാറുന്നു

നിങ്ങളുടെ മൂഡ് മാറാന്‍ കാരണമാകുന്നു. എപ്പോഴുമുള്ള പെരുമാറ്റത്തില്‍ നിന്നും വ്യതിചലിക്കുന്നു.

English summary

sleeping pills damaging your health

By taking sleeping pills, you are damaging your health in ways you could have never imagined. Sleeping pills have a number of side effects.
Story first published: Tuesday, April 21, 2015, 12:19 [IST]
X
Desktop Bottom Promotion