For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പില കളയുന്നതിനുമുന്‍പ്..

By Sruthi K M
|

കറിവേപ്പിലയുടെ മഹത്വത്തെക്കുറിച്ച കുറേയേറെ കണ്ടും കേട്ടും അറിഞ്ഞു. എന്നിട്ടും കറിവേപ്പിലയുടെ ഗുണങ്ങള്‍ തീരുന്നില്ല. നിങ്ങള്‍ ഇപ്പോഴും കറിവേപ്പില ഭക്ഷണത്തില്‍ നിന്നും എടുത്തു കളയുകയാണോ... കേരളീയര്‍ക്ക് കറികളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. രുചിക്കും മണത്തിനും മാത്രമാണോ നിങ്ങള്‍ കറിവേപ്പില ഉപയോഗിക്കുന്നത്.

ലൈംഗികതാല്‍പര്യത്തിന് ഒറ്റമൂലികള്‍..

നാം കഴിക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ നിന്നും പ്രയോജനം കിട്ടണമെങ്കില്‍ കറിവേപ്പിലയും കഴിക്കണം. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന ചൊല്ലുപോലെയാണ് സംഭവിക്കുന്നത്. ആഹാര വസ്തുക്കളിലെ വിഷാംശം ഇല്ലാതാക്കുന്ന എന്നതാണ് പ്രധാനം. മറ്റ് ഗുണങ്ങള്‍ വായിച്ചറിയാം..

നരച്ച മുടിക്ക്

നരച്ച മുടിക്ക്

കറിവേപ്പില അരച്ച് കാച്ചിയെടുത്ത എണ്ണ നരച്ച മുടി മാറ്റിതരും. മുടിക്ക് നല്ല കറുപ്പും നല്‍കും.

പുഴുക്കടി

പുഴുക്കടി

കറിവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിട്ടാല്‍ പുഴുക്കടി മാറും.

വയറിളക്കം

വയറിളക്കം

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, കറിവേപ്പില, ജീരകം, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം മാറും.

വിഷജന്തുക്കളുടെ കടിയേറ്റാല്‍

വിഷജന്തുക്കളുടെ കടിയേറ്റാല്‍

തേള്‍പോലുള്ള വിഷജന്തുക്കളുടെ കടിയേറ്റാല്‍ കറിവേപ്പില പാലില്‍ വേവിച്ച് അരച്ച് പുരട്ടുന്നത് നല്ലതാണ്.

വിഷമുക്തമാക്കാന്‍

വിഷമുക്തമാക്കാന്‍

ഭക്ഷണത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ കറിവേപ്പിലയ്ക്ക് കഴിയും.

ദഹനം

ദഹനം

ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ട്.

ബുദ്ധിശക്തിക്ക്

ബുദ്ധിശക്തിക്ക്

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും ഇതിന് ശേഷിയുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കറിവേപ്പില അരച്ച് ചെറുതായി ഉരുട്ടി രാവിലെ ചൂടുവെള്ളത്തില്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും.

നേത്രരോഗത്തിന്

നേത്രരോഗത്തിന്

വൈറ്റമിന്‍ എ ഏറ്റവുമധികം അടങ്ങിയ ഒന്നാണ് കറിവേപ്പില. ഇത് നേത്രരോഗത്തെ ഇല്ലാതാക്കും.

ആസ്തമ

ആസ്തമ

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് രാവിലെ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് അലര്‍ജി സംബന്ധമായ ആസ്തമ, കാലിലുണ്ടാകുന്ന എക്‌സിമ എന്ന ത്വക്ക് രോഗം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹ രോഗികളും കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് രാവിലെ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. കറിവേപ്പില അന്നജത്തെ ഗ്ലൂക്കോസാക്കി മാറ്റുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

കാല്‍പ്പാദങ്ങള്‍ക്ക്

കാല്‍പ്പാദങ്ങള്‍ക്ക്

കാല്‍പ്പാദങ്ങള്‍ വിണ്ടു കീറിയാല്‍ പച്ചമഞ്ഞളും, കറിവേപ്പിലയും അരച്ച് ദിവസവും പുരട്ടിയാല്‍ മതി.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

കറിവേപ്പിലനീരും, നാരങ്ങാനീരും ചേര്‍ത്ത് ഗര്‍ഭിണികള്‍ക്ക് നല്‍കിയാല്‍ ഛര്‍ദ്ദിക്ക് ആശ്വാസം ഉണ്ടാകും.

മുടിക്ക്

മുടിക്ക്

കറിവേപ്പിലയിട്ട് ഇലകള്‍ നന്നായി വറുതെടുത്ത വെളിച്ചെണ്ണ ഒരു ഹെയര്‍ ടോണിക്കായി ഉപയോഗിക്കാം. ഇത് തലയോട്ടില്‍ തേച്ച് പിടിപ്പിച്ചശേഷം കുളിക്കുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കും.

വായ്പ്പുണ്ണിന്

വായ്പ്പുണ്ണിന്

വയ്പ്പുണ്ണിന് കറിവേപ്പില അരച്ച് മോരില്‍ കലക്കിക്കുടിച്ചാല്‍ ആശ്വാസം ലഭിക്കും.

English summary

The best part about this benefit is that you can either choose to eat the curry leafs

Curry leaves are natural flavouring agents with a number of important health benefits, which makes your food both healthy and tasty along with pleasing aroma.
Story first published: Wednesday, May 6, 2015, 13:25 [IST]
X
Desktop Bottom Promotion