For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പൂറ്റി വേദന നിസാരമാക്കരുത്..

By Sruthi K M
|

സാധാരണമായ ഈ രോഗം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ നടക്കുന്നതിനോ, നില്‍ക്കുന്നതിനോ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേക്കാം. മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഉപ്പൂറ്റി വേദന. ഇത് കാരണങ്ങളും പലതുണ്ട്. ചില സമയങ്ങളില്‍ ശരീരത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ മൂലവും ഉപ്പൂറ്റിയില്‍ വേദന അനുഭവപ്പെടാം.

ചര്‍മ്മത്തിന് ചില ഐസ്‌ക്യൂബുകള്‍

പ്ലാന്റ്റാര്‍ ഫെസിലൈറ്റീസ് എന്ന വളരെ സാധാരണയായു കണ്ടുവരുന്ന രോഗാവസ്ഥമൂലമുണ്ടാകുന്ന ഉപ്പൂറ്റി വേദന വളരെ കഠിനമാകാം. നമ്മിടെ പാദത്തിലെ വളവിനെ താങ്ങുന്ന നാരുകള്‍ കൊണ്ടുള്ള കലകള്‍ക്ക് സംഭവിക്കുന്ന ക്ഷതങ്ങളാണ് ഇതില്‍ പ്രധാനം. ഈ കലകള്‍ അമിതമായി വലിയുന്നതും ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകാറുണ്ട്. മറ്റ് കാരണങ്ങളും, പരിഹാരങ്ങളും വായിച്ചറിയൂ...

എല്ലുവളര്‍ച്ച

എല്ലുവളര്‍ച്ച

ഉപ്പൂറ്റിയില്‍ അസാധാരണമായി സംഭവിക്കുന്ന എല്ലുവളര്‍ച്ചയും ഉപ്പൂറ്റിവേദനയുടെ ഒരു പ്രധാന കാരണമാണ്. ഇങ്ങനെയുള്ളവര്‍ക്ക് ഉപ്പൂറ്റി വളരെ കട്ടിയുള്ളതായി കാണാം.

ഉപ്പൂറ്റി വേദന

ഉപ്പൂറ്റി വേദന

ഉപ്പൂറ്റിഭാഗം ചതയുന്നതും ഉപ്പൂറ്റി വേദനയുടെ കാരണമാണ്. ചെരുപ്പിടാതെ നടക്കുന്ന സമയങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ഈ ക്ഷതം പിന്നീട് നല്ല വേദനയ്ക്കും നീരിനും കാരണമാകുന്നു.

നാഡീവ്യൂഹം

നാഡീവ്യൂഹം

കാലിലേക്കുള്ള ചെറുനാഡിക്ക് സംഭവിക്കുന്ന ചുരുങ്ങല്‍ വേദനയ്‌ക്കൊപ്പം അസഹനീയമായ തരിപ്പും ഉണ്ടാക്കുന്നു.

പ്രതിവിധികള്‍

പ്രതിവിധികള്‍

ഉപ്പൂറ്റി വേദനയുടെ തുടക്കത്തില്‍ തന്നെ കാലിന് വിശ്രമം നല്‍കുക. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീട് കാലിന്റെ ചലന ശേഷിയെപ്പോലും ഇത് ബാധിക്കും.

ഉപ്പൂറ്റി

ഉപ്പൂറ്റി

മനുഷ്യന്റെ കാലിലെ 26 എല്ലുകളാല്‍ ഉറപ്പിച്ച ഒന്നാണ് ഉപ്പൂറ്റിയുടെ എല്ല്. ശരീരത്തിന്റെ മൊത്തഭാരം താങ്ങാന്‍ കഴിയുന്ന ഒന്നാണിത്.

വേദനയുടെ കാരണങ്ങള്‍

വേദനയുടെ കാരണങ്ങള്‍

തണുത്ത തറയില്‍ ചെരുപ്പിടാതെ നടക്കുന്നതും ശരീരഭാരം കൂടുന്നതുമൊക്കെ വേദനയുടെ കാരണങ്ങളാണ്.

വാതരോഗങ്ങള്‍

വാതരോഗങ്ങള്‍

റുമറ്റോയ്ഡ് ആര്‍ത്തറൈറ്റിസ് ആണ് കൂടുതല്‍ പ്രശ്‌നക്കാരന്‍. ഇതുമൂലം ഉണ്ടാകുന്ന ഉപ്പൂറ്റി വേദനകള്‍ നീരോടു കൂടിയവ ആയിരിക്കില്ല. മറിച്ച് സന്ധിയുടെ ചലനശേഷിയെയാണ് ഇത് ബാധിക്കുക.

ചെരുപ്പ്

ചെരുപ്പ്

ചെരുപ്പ് പാദത്തിന് പൂര്‍ണസംരക്ഷണം നല്‍കുന്നതായിരിക്കണം. കാലുകള്‍ പൂര്‍ണമായും ഉള്ളിലായിരിക്കണം. നനഞ്ഞ ചെരുപ്പുകളോ, സോക്‌സുകളോ ഉപയോഗിക്കരുത്.

ഹൈഹീല്‍ഡ്‌സ് ഉപയോഗിക്കുന്നവര്‍

ഹൈഹീല്‍ഡ്‌സ് ഉപയോഗിക്കുന്നവര്‍

സ്ഥിരമായി പോയന്റ് ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഉപ്പൂറ്റി പൂര്‍ണമായും ചെരുപ്പിനുള്ളില്‍ തന്നെയെന്ന് ഉറപ്പുവരുത്തണം.

ടിപ്‌സ്

ടിപ്‌സ്

ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാല്‍പാദങ്ങള്‍ ഇറക്കി വയ്ക്കുക. പിന്നീട് പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉപ്പൂറ്റി ഉറച്ചു കഴുകാംം. നനവ് മാറ്റിയശേഷം മോയിചറൈസര്‍ പുരട്ടുക. ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.

ടിപ്‌സ്

ടിപ്‌സ്

പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കുക.

ടിപ്‌സ്

ടിപ്‌സ്

താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുന്നതും നല്ലതാണ്.

ഉപ്പൂറ്റി വിണ്ടുകീറുന്നതിന്

ഉപ്പൂറ്റി വിണ്ടുകീറുന്നതിന്

മൈലാഞ്ചി അരച്ച് ഉപ്പൂറ്റി വിണ്ടുകീറുന്ന ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.

ഉപ്പൂറ്റി വിണ്ടുകീറുന്നതിന്

ഉപ്പൂറ്റി വിണ്ടുകീറുന്നതിന്

നെയ്യ്, ആവണക്കെണ്ണ,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ചെറുചൂടോടെ പുരട്ടുക. മൂന്നു മണിക്കൂറിനുശേഷം കഴുകിക്കളയുക.

ഉപ്പൂറ്റി വിണ്ടുകീറുന്നതിന്

ഉപ്പൂറ്റി വിണ്ടുകീറുന്നതിന്

ഒരു പിടി അരി തേങ്ങാവെള്ളത്തിലിട്ടു മൂന്നു ദിവസം കുതിര്‍ത്തശേഷം അരച്ച് കുഴമ്പ് രൂപത്തില്‍ പുരട്ടുക.

English summary

What Causes Foot Heel Pain

Heel pain is a very common foot problem. The sufferer usually feels pain either under the heel.
Story first published: Friday, June 26, 2015, 11:20 [IST]
X
Desktop Bottom Promotion