For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും വീട്ടുവിഭവങ്ങള്‍..

By Sruthi K M
|

വീട്ടിലെ ചില ഭക്ഷ്യവസ്തുക്കള്‍ നിങ്ങളുടെ കണ്ണിന് നല്ല കാഴ്ചശക്തിയുണ്ടാക്കി തരും. പ്രകൃതിദത്തമായി തന്നെ കണ്ണിന്റെ കാഴ്ച ശക്തി നിങ്ങള്‍ക്ക് തിരിച്ചു കൊണ്ടുവരാം. നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് നല്ല പോഷണം ആവശ്യമാണ്. ഇത്തരം പോഷകങ്ങളാണ് നിങ്ങളുടെ കണ്ണിനെ സംരക്ഷിക്കുന്നതും, കണ്ണിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതും. മികച്ച പോഷകങ്ങള്‍ കണ്ണിന് ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ കണ്ണിന് പല തകരാറുകളും സംഭവിക്കാം.

അറുപത് വയസ്സാകുമ്പോഴേക്കും മിക്കവര്‍ക്കും കാഴ്ച ശക്തി നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. പുകവലി, ചീത്ത ഡയറ്റ്, പൊണ്ണത്തടി, രക്ത സമ്മര്‍ദ്ദം, പാരമ്പര്യം, വാര്‍ധക്യം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. ഇത് തിമിരം എന്ന രോഗം ഉണ്ടാക്കുകയും ചെയ്യുന്നു. യുവ തലമുറയ്ക്കും ഇപ്പോള്‍ പെട്ടെന്ന് കാഴ്ച ശക്തി കുറയുന്നുണ്ട്. കമ്പ്യൂട്ടറും മൊബൈലുമാണ് പ്രധാന വില്ലന്‍മാര്‍.

കമ്പ്യൂട്ടറിനു മുന്നില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കൊക്കെ ഇത്തരം പ്രശ്‌നമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ കണ്ണിന്റെ സംരക്ഷണം ഇപ്പോള്‍ പ്രധാന കാര്യം തന്നെയാണ്. കണ്ണിന്റെ കാഴ്ചയ്ക്ക് ഒരു കുഴപ്പമില്ലാത്തവരും കുഴപ്പം ഉള്ളവരും ഈ വീട്ടു വൈദ്യങ്ങള്‍ സ്വീകരിക്കേണ്ടതാണ്. നിങ്ങളുടെ കാഴ്ച ശക്തി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക....

ലൂട്ടെയ്ന്‍

ലൂട്ടെയ്ന്‍

ലൂട്ടെയ്ന്‍ അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും. ചീര, കാബേജ്, ബ്രൊക്കോളി, മുളപ്പിച്ചവ എന്നിവയിലൊക്കെ ഇതടങ്ങിയിട്ടുണ്ട്. ലൂട്ടെയ്‌നില്‍ അടങ്ങിയിരിക്കുന്ന സീസത്തിന്‍ സംയുക്തം കണ്ണിന്റെ കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കുന്നു.

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുക. ഇത് കാഴ്ചശക്തി കുറഞ്ഞു പോകാതെ സംരക്ഷിക്കും.

ഒമേഗ-3 ഫാറ്റി ആസിഡ്

ഒമേഗ-3 ഫാറ്റി ആസിഡ്

കണ്ണിന് ആവശ്യമായ മറ്റൊന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. ഇത് മത്സ്യത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കണ്ണിന്റെ ഡയറ്റില്‍ ഇതും ഉള്‍പ്പെടുത്തുക. ഓയില്‍ അടങ്ങിയ മത്സ്യങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുക.

സെലനിയം

സെലനിയം

സെലനിയം അടങ്ങിയ ഭക്ഷണം കഴിക്കണം. കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാകും. ചെമ്മീന്‍, ചൂര മീന്‍, മത്തി, കരള്‍, മുട്ട, ബീഫ്, ചിക്കന്‍, ബ്രസീല്‍ നട്‌സ്, ഓട്‌സ്, ബ്രൗണ്‍ അരി, വെളുത്തുള്ളി, ഗോതമ്പ്, മുന്തിരി, കൂണ്‍, ധാന്യങ്ങള്‍, ബ്രൊക്കോളി തുടങ്ങിയവയിലൊക്കെ സെലനിയം അടങ്ങിയിട്ടുണ്ട്.

ബില്‍ബെറി

ബില്‍ബെറി

കൂടിയതോതില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കണ്ണിന്റെ വര്‍ദ്ധിപ്പിക്കണം. ബില്‍ബെറി പോലുള്ള പഴവര്‍ഗങ്ങള്‍ നല്ലതാണ്. ഇത് കണ്ണിന്റെ ലെന്‍സിനെ സംരക്ഷിക്കുന്നു.

ടോറീന്‍

ടോറീന്‍

ടോറീന്‍ എന്ന അമിനോ ആസിഡ് കണ്ണിന്റെ പ്രവര്‍ത്തനത്തെ മികച്ചതാക്കുന്നു. ഇത് പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളിലും, കടല്‍ മത്സ്യങ്ങളിലും അടങ്ങിയിട്ടുണ്ട്.

യുഫ്രോസിയ

യുഫ്രോസിയ

കണ്ണിനുണ്ടാകുന്ന ആയാസം മാറ്റാന്‍ പ്രകൃതി ദത്തമായ ഔഷധം ആവശ്യമാണ്. കണ്ണിനുണ്ടാകുന്ന തളര്‍ച്ച, വേദന, കാഴ്ച മങ്ങല്‍, തലവേദന, രണ്ടായി കാണുന്നത് എന്നീ പ്രശ്‌നങ്ങളൊക്കെ മാറ്റാം. യുഫ്രോസിയ എന്ന ഒരു തരം ഔഷധം കണ്ണിനുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തരും.

വൈറ്റമിന്‍ ബി-2

വൈറ്റമിന്‍ ബി-2

വൈറ്റമിന്‍ ബി-2 ആണ് കണ്ണിന് നല്‍കേണ്ട മറ്റൊരു പോഷകം. ഇത് കണ്ണിന് ബാധിക്കുന്ന തിമിരത്തെ പ്രതിരോധിക്കും. കൂണ്‍, ബദാം, ധാന്യങ്ങള്‍, അരി, പാല്‍, തൈര്, ചീര എന്നിവയിലൊക്കെ ഇത് അടങ്ങിയിട്ടുണ്ട്.

യംബെറി

യംബെറി

ഒലിഗോമെറിക് പ്രോന്തോസിനിഡിന്‍സ് ധാരാളം അടങ്ങിയ യംബെറി എന്ന പഴം കണ്ണിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് എല്ലാം പ്രശ്‌നങ്ങളെയും നീക്കം ചെയ്യും. തിമിരം പിടിപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും.

English summary

nine powerful home remedies to increase your vision

Have a look at some nutrients present in foods to improve eyesight naturally
X
Desktop Bottom Promotion