For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് കഴിച്ച് ക്യാന്‍സറിനോട് പോരാടാം..

By Sruthi K M
|

മാറി വരുന്ന ജീവിത സാഹചര്യത്തില്‍ ക്യാന്‍സര്‍ ഒരു വില്ലനായിരിക്കുകയാണ്. നമ്മളെല്ലാവരും ഭയക്കുന്ന അസുഖമാണ് ക്യാന്‍സര്‍. ജീവിതശൈലികളും ഭക്ഷണങ്ങളും മാറി മാറി വരുന്ന സാഹചര്യത്തില്‍ ക്യാന്‍സര്‍ രോഗം പടര്‍ന്നു പിടിക്കുന്ന അവസ്ഥ തള്ളികളയാനാകില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ അതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു തുടങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭാവിയെ ഭയക്കേണ്ടി വരില്ല.

അമിതമായ മദ്യപാനം, പുകവലി, ശരിയായ ഡയറ്റില്ലാത്തത്, ഭക്ഷണം തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട് ക്യാന്‍സറിന്. ആരോഗ്യവും ശരീരവും ശരിയായ രീതിയില്‍ സംരക്ഷിക്കുകയാണെങ്കില്‍ ക്യാന്‍സര്‍ എന്ന രോഗത്തെ നമുക്ക് തടഞ്ഞുനിര്‍ത്താം. എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത്. എന്തിനാണ് ജീവതത്തെ വിധിക്ക് വിട്ടുകൊടുക്കുന്നത്. നിങ്ങളുടെ വീട്ടില്‍ തന്നെ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ ഒരു രോഗത്തെയും ഭയക്കേണ്ടതില്ല.

എങ്ങനെ ക്യാന്‍സര്‍ വരാതെ നോക്കാം. വീട്ടിലുള്ള എന്തൊക്കെ മാര്‍ഗങ്ങള്‍ അതിന് സ്വീകരിക്കാം എന്ന് ആദ്യം അറിഞ്ഞുവെക്കാം...

ക്യാരറ്റ്

ക്യാരറ്റ്

ക്യാന്‍സര്‍ കോശത്തെ നശിപ്പിക്കുന്ന പ്രധാന ഭക്ഷ്യവസ്തുവാണ് ക്യാരറ്റ്. ക്യാരറ്റില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നത്. ശ്വാസകോശം,വായ,തൊണ്ട,വയര്‍, മൂത്രാശയം,നെഞ്ച് എന്നിവയില്‍ പിടിപെടുന്ന ക്യാന്‍സറിനെ തടയാന്‍ ക്യാരറ്റ് സഹായിക്കുന്നു.

ക്യാബേജ്

ക്യാബേജ്

ക്യാബേജില്‍ അടങ്ങിയിരിക്കുന്ന മീതേന്‍, സിനിഗ്രിന്‍, ലൂപിയോള്‍,സള്‍ഫോറഫേന്‍,ഇന്‍ഡോര്‍ ത്രീ, കാര്‍ബിനോള്‍ എന്നിവ ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. ക്യാന്‍സര്‍ പ്രതിരോധം ലഭിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയ ഐസോതിയോസിനേറ്റ്‌സും, ഫൈറ്റോകെമിക്കല്‍സും ട്യൂമര്‍ വളര്‍ച്ചയെ തടയുകയും ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

ബ്രൊക്കോളി, കോളിഫഌര്‍

ബ്രൊക്കോളി, കോളിഫഌര്‍

ബ്രൊക്കോളിയും കോളിഫഌവറും പതിവായി കഴിക്കുക. ഇവ ക്യാന്‍സറിനെ തടയുന്ന മികച്ച ഭക്ഷ്യവസ്തുക്കളാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഇന്‍ഡോള്‍-3 കാര്‍ബിനോള്‍ എന്ന സംയുക്തം നെഞ്ചിലുണ്ടാകുന്ന ക്യാന്‍സറിനെ തടയുന്നു.

കൂണുകള്‍

കൂണുകള്‍

കൂണുകള്‍ കഴിച്ച് ക്യാന്‍സറിനോട് പോരാടാം. ഇത് ക്യാന്‍സര്‍ പ്രതിരോധശേഷി നല്‍കുന്നു. ഇതിലടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന സംയുക്തം പ്രതിരോധശക്തി നല്‍കുന്നു. ഇതിലടങ്ങിയിരിക്കുന്ന ലെക്റ്റിന്‍ എന്ന പ്രോട്ടീന്‍ ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു.

കടല്‍സസ്യം

കടല്‍സസ്യം

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മറ്റൊരു മികച്ച വഴിയാണ് സമുദ്ര ഉല്‍പ്പന്നങ്ങള്‍. കടലിലെ സസ്യങ്ങളില്‍ ബീറ്റാകരോട്ടീന്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ബി-12, ഫൈബര്‍, ക്ലോറോഫില്‍, ഫാറ്റി ആസിഡ് എന്നിവ നെഞ്ചിലുണ്ടാകുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്.

മധുര കിഴഞ്ഞ്

മധുര കിഴഞ്ഞ്

മധുര കിഴങ്ങില്‍ ധാരാളം ക്യാന്‍സര്‍ പ്രതിരോധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടീന്‍ എന്ന സംയുക്തവും ഇതില്‍ അടങ്ങിയിരിക്കുന്നുണ്ട്. നെഞ്ച്, പിത്താശയം, കിഡ്‌നി, ലുക്കീമിയ, കരള്‍, ഹൃദയം എന്നീ ഭാഗങ്ങളില്‍ പിടിപ്പെടുന്ന ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.

അവോക്കാഡോ

അവോക്കാഡോ

അവോക്കോഡോ എന്ന ഒരുതരം പഴത്തില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, മോണോസാച്വറേറ്റഡ് ഫാറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് വായ, നെഞ്ച് എന്നിവയില്‍ പിടിപ്പെടുന്ന ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്.

മുളക്

മുളക്

ചിലി പെപ്പേഴ്‌സ് എന്ന ഒരു തരം ഉരുണ്ട മുളകുകള്‍ ക്യാന്‍സര്‍ തടയാന്‍ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന കാപ്‌സൈകിന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളെ ഇല്ലാതാക്കുന്നു. വയറ്റിലും മൂത്രാശയത്തിലും ഉണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്.

അത്തിപ്പഴം

അത്തിപ്പഴം

രണ്ട് ഉണക്കിയ അത്തിപ്പഴം കഴിക്കുന്നത് ക്യാന്‍സര്‍ പ്രതിരോധത്തിന് അത്യുത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സറിനോട് പോരാടും.

മുന്തിരി

മുന്തിരി

മുന്തിരിക്കും ക്യാന്‍സര്‍ തടയാനുള്ള കഴിവുണ്ട്. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ബയോഫ്‌ളേവനോയിഡ്‌സ് മികച്ച ആന്റിയോക്‌സിഡന്റ്‌സാണ്. ഇത് ക്യാന്‍സറിനെ തടയുന്നു.

ചെറുനാരങ്ങയും ഓറഞ്ചും

ചെറുനാരങ്ങയും ഓറഞ്ചും

സിട്രസ് ഫലങ്ങളായ ചെറുനാരങ്ങയും ഓറഞ്ചും ക്യാന്‍സര്‍ കോശത്തെ കൊല്ലുന്നു.

പപ്പായ

പപ്പായ

വൈറ്റമിന്‍ സി അടങ്ങിയ പപ്പായ ക്യാന്‍സറിന് അത്യുത്തമമാണ്. പപ്പായ വേവിച്ചു കഴിക്കുക. ഇതലടങ്ങിയ ഫൊളാസിന്‍ ക്യാന്‍സറിനെ തടയുന്നു.

റാസ്‌ബെറി

റാസ്‌ബെറി

ധാരാളം വൈറ്റമിനും മിനറല്‍സും അടങ്ങിയ റാസ്‌ബെറിയില്‍ അന്തോസൈനിന്‍സ് എന്ന ആന്റിയോക്‌സിഡന്റ് ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു.

തക്കാളി

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപെന്‍ എന്ന ആന്റിയോക്‌സിഡന്റ് ക്യാന്‍സറിനോട് പോരാടുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഇവ ധാരാളം കഴിക്കാം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങളില്‍ വ്യത്യസ്ത തരത്തിലൂടെ ആന്റി ക്യാന്‍സര്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.

ചണ വിത്ത്

ചണ വിത്ത്

ചണവിത്തില്‍ അടങ്ങിയിരിക്കുന്ന ലിഗ്നന്‍സ് എന്ന ആന്റിയോക്‌സിഡന്റ് ക്യാന്‍സറിനെ തടയുന്നു. ഒമേഗ-3, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന ഇവ കോളന്‍ ക്യാന്‍സറിനും ഹൃദയസംബന്ധമായ രോഗത്തിനും ഉത്തമമാണ്.

നട്‌സുകള്‍

നട്‌സുകള്‍

ദിവസവും നട്‌സ് കഴിക്കുന്നത് ക്യാന്‍സറിനെ തടയാന്‍ ഉത്തമമാണ്. ബ്രസീല്‍ നട്‌സുകളില്‍ 80 മൈക്രോഗ്രാം സെലേനിയം അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ തടയുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ വംളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എത്തുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിക്കാന്‍ കാരണമാകുന്നു.

റോസ്‌മെറി

റോസ്‌മെറി

റോസ്‌മെറി എന്ന ഒരുതരം സുഗന്ധച്ചെടി ക്യാന്‍സര്‍ തടഞ്ഞുനിര്‍ത്താന്‍ ഉത്തമമാണ്. നെഞ്ചിലെ ക്യാന്‍സറിനെയും സ്‌കിന്‍ ട്യൂമറിനെയും തടയുന്നു.

സോയ ഉല്‍പ്പന്നങ്ങള്‍

സോയ ഉല്‍പ്പന്നങ്ങള്‍

സോയാബീന്‍ വിഭവങ്ങള്‍ ക്യാന്‍സറിന് പരിഹാരമാര്‍ഗമാണ്. നെഞ്ചിലെയും മൂത്രാശയത്തിലെയും ക്യാന്‍സറിനെ തടയുന്നു.

ഗ്രീന്‍ ടീയും ബ്ലാക് ടീയും

ഗ്രീന്‍ ടീയും ബ്ലാക് ടീയും

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന രാസവസ്തു ക്യാന്‍സറിനെ തടയുന്നതാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റിയോക്‌സിഡന്റുകളാണ് അടങ്ങിയിട്ടുള്ളത്. പോളിഫിനോള്‍സ് എന്ന സംയുക്തവും ഗ്രീന്‍ ടീയിലും ബ്ലാക് ടീയിലും അടങ്ങിയിട്ടുണ്ട്. ഇതും ക്യാന്‍സര്‍ തടയാന്‍ കാരണമാകുന്നു.

English summary

eat this 21 foods and fight and prevent cancer

some foods that kill cancer cells in the body and even protect from cancer.
Story first published: Monday, February 23, 2015, 13:28 [IST]
X
Desktop Bottom Promotion