For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗം ഭേദമാക്കാന്‍ തവള ജ്യൂസ് !

By Sruthi K M
|

നിങ്ങള്‍ തവള ജ്യൂസ് കുടിച്ചിട്ടുണ്ടോ..? കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നുണ്ടാകും അല്ലേ.. എന്നാല്‍ വിചിത്രമായ ഈ രോഗ നിവാരണ രീതി പരിചയപ്പെടാം. പല സ്ഥലങ്ങളിലും ഈ തവള ജ്യൂസിന് വലിയ ഡിമാന്‍ഡാണ്. തവള ജ്യൂസ് പല രോഗങ്ങളും ഭേദമാക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ആസ്തമ, ശ്വാസതടസം, ലൈംഗിക രോഗങ്ങള്‍, അസ്ഥി ക്ഷയം തുടങ്ങി പല രോഗങ്ങള്‍ക്കും തവള ജ്യൂസ് മികച്ച ഫലം ചെയ്യുമത്രേ.. കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം

തവളയുടെ കഴുത്ത് അറുത്ത് മാറ്റിയ ശേഷമാണ് ജ്യൂസടിക്കുന്നത്. രുചി കൂട്ടാന്‍ ഇതില്‍ ക്യാരറ്റും, തേനും, മറ്റ് ഔഷധങ്ങളും ചേര്‍ക്കാം. മിക്‌സിയില്‍ എല്ലാം ചേര്‍ത്ത് അരച്ചെടുക്കുമ്പോള്‍ പച്ച നിറമായിരിക്കും ജ്യൂസിന്.

frog

അനീമിയ, നെഞ്ചു വേദന തുടങ്ങിയവയ്ക്ക് തവള ജ്യൂസ് ഫല പ്രദമാണ്. ആഴ്ചയില്‍ നാല് തവണയെങ്കിലും ഈ ജ്യൂസ് കഴിക്കുകയാണെങ്കില്‍ രോഗങ്ങള്‍ പെട്ടെന്ന് സുഖപ്പെടും എന്നാണ് പറയുന്നത്. പലരും പല തരത്തില്‍ തവള ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. പലരും റെസിപ്പി നോക്കി സ്വന്തമായാണ് തവള ജ്യൂസ് ഉണ്ടാക്കുന്നത്.

frog-pic

എന്നാല്‍ ശുദ്ധമായ തവളകള്‍ മാത്രമേ ആരോഗ്യത്തിന് ഗുണം ചെയ്യൂ. കായലില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നുമൊക്കെ പിടിക്കുന്ന തവളകളില്‍ വിഷാംശമുണ്ടാകും. ഇത് ശരീരത്തിന് ദോഷകരമായി മാറാന്‍ സാധ്യതയുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് തവള ജ്യൂസ് ആരോഗ്യത്തിന് നല്ലതാണെന്ന് പ്രചാരണം ശക്തമായിരിക്കുന്നത്.

കൂള്‍ബാറുകളില്‍ കയറി എന്തൊക്കെ ജ്യൂസുകള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ അവിടുത്തുകാര്‍ പറയുന്നത് ഓറഞ്ച്, മുസംബി, ചിക്കു, തവള എന്നിങ്ങനെയാണ്. കേട്ട് ഞെട്ടണ്ട, നമ്മുടെ നാട്ടിലും വൈകാതെ ഇത് കേള്‍ക്കാം.

English summary

People Drinking Up Frog Juice to Treat diseases

Modern medicine be damned,glass of freshly blended frogs is the answer to curing almost any ailments.
Story first published: Friday, June 12, 2015, 10:58 [IST]
X
Desktop Bottom Promotion