For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടിക്ക് അഡിനോയിഡ് പ്രശ്‌നമുണ്ടോ

By Sruthi K M
|

നിങ്ങളുടെ കുട്ടികള്‍ ഉറങ്ങുമ്പോള്‍ കൂര്‍ക്കംവലിക്കാറുണ്ടോ... മൂക്കടപ്പ്, വായ തുറന്നുള്ള ശ്വാസോച്ഛ്വാസം എന്നിവ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തൂ. ഇവയൊക്കെ അഡിനോയിഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളായേക്കാം. പത്ത് വയസില്‍ താഴെയുള്ള കുട്ടികളിലാണ് സാധാരണയായി ഇത് കൂടുതലായി കണ്ടു വരുന്നത്.

തലച്ചോര്‍ ഭക്ഷിച്ചാല്‍ മറവിരോഗം മാറ്റാം

കുട്ടികളില്‍ ഉണ്ടാകുന്ന ജലദോഷം നിസാരമായി കാണരുത്. തുടര്‍ച്ചയായ ജലദോഷം കേള്‍വിക്കുറവിനും അഡിനോയിഡ് ഗ്രന്ഥി നീക്കം ചെയ്യലിലും എത്തിയേക്കാം. കുട്ടികളില്‍ മൂക്കിനു പുറകിലായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് അഡിനോയിഡ്.

അഡിനോയിഡ് ഗ്രന്ഥി വലുതായാല്‍ എന്താണ് സംഭവിക്കുക. ഈ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം കുട്ടികളില്‍ കാണപ്പെടുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

അഡിനോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം ശ്വസനപ്രക്രിയയില്‍ വൈകല്യം വരെ ഉണ്ടാക്കാം.

ചെവി

ചെവി

ഈ ഗ്രന്ഥിയുടെ അണുബാധയും വീക്കവും ചെവിപഴുപ്പിനു കാരണമാകാം.

അഡിനോയിഡിന്റെ വളര്‍ച്ച

അഡിനോയിഡിന്റെ വളര്‍ച്ച

ഇതിന്റെ വളര്‍ച്ച തൊണ്ടയുടെ വശങ്ങളില്‍ നിന്നു ചെവിയിലേക്ക് വായു കടത്തിവിടുന്ന നാളിയില്‍ തടസമുണ്ടാക്കാം.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

അഡിനോയിഡ് ടോണ്‍സില്‍സിന്റെ അമിതവളര്‍ച്ച മൂലം മൂക്കടപ്പ്, വായിലൂടെയുള്ള ശ്വസനം, കൂര്‍ക്കം വലി എന്നിവയൊക്കെ ഉണ്ടാകാം.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

പല്ല് പുറത്തേക്ക് തള്ളി വരിക, മുഖം നീണ്ടുവരിക, മേല്‍ച്ചുണ്ട് ചെറുതാവുക, മൂക്ക് ഉയര്‍ന്നു വരിക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും.

മറ്റ് രോഗങ്ങളിലേക്ക്

മറ്റ് രോഗങ്ങളിലേക്ക്

തുടര്‍ച്ചയായുള്ള രോഗാണുബാധ ബ്രോങ്കെറ്റിസ്, സൈനുസൈറ്റിസ് എന്നീ രോഗങ്ങളിലേക്ക് നയിക്കുന്നു.

മൂക്കടപ്പ്

മൂക്കടപ്പ്

മൂക്കടപ്പ് കാരണം ശരിയായ ഉറക്കം ലഭിക്കാതിരിക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യും.

കുട്ടികളില്‍

കുട്ടികളില്‍

കുട്ടികള്‍ പകല്‍ ഉറക്കം തൂങ്ങുക, പഠനത്തില്‍ ശ്രദ്ധ കുറയുക എന്നീ പ്രശ്‌നങ്ങളും കണ്ടുവരുന്നു.

ഹോമിയോപ്പതി

ഹോമിയോപ്പതി

ഹോമിയോപ്പതിയില്‍ കുട്ടിയുടെ ശാരീരികവും മാനസികവും പാരമ്പര്യവുമായ പ്രത്യേകതകളെ കണക്കിലേടുത്തുള്ള ചികിത്സ ലഭ്യമാണ്.

English summary

Learn about Adenoid Disorders symptoms, diagnosis and treatment

Adenoids are small tissues located at the back of the throat. They are similar to the tonsils, and located right above them.
Story first published: Tuesday, June 30, 2015, 13:05 [IST]
X
Desktop Bottom Promotion